കനക

Kanaka

സിനിമാതാരമായിരുന്ന ദേവികയുടേയും ദേവദാസിന്റേയും മകളായി തമിഴ്നാട്ടിൽ ജനിച്ചു. 1989 -ൽ റിലീസ് ചെയ്ത Karakattakkaran എന്ന തമിഴ് സിനിമയിൽ നായികയായാണ് കനക അഭിനയരംഗത്തെയ്ക്ക് ചുവടുവെയ്ക്കുന്നത്. സിനിമ വലിയ വിജയം നേടിയതിനാൽ കനകക്ക് തുടർന്ന് നിരവധി തമിഴ് സിനിമകളിൽ നായികാ വേഷങ്ങൾ ലഭിച്ചു.

1991 -ൽ സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് കനക മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് ഏഴരപ്പൊന്നാന, വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത.. എന്നിവയുൾപ്പെടെ പതിനെട്ട് മലയാള സിനിമകളിൽ അഭിനയിച്ചു. 2000 -ത്തിൽ റിലീസ് ചെയ്ത ഈ മഴ തേന്മഴ ആണ് കനക അഭിനയിച്ച അവസാന മലയാള സിനിമ. തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി അൻപതിലധികം സിനിമകളിൽ കനക അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗോഡ്‌ഫാദർ മാലു സിദ്ദിഖ്, ലാൽ 1991
വസുധ യു വി ബാബു 1992
ഏഴരപ്പൊന്നാന അശ്വതി തുളസീദാസ് 1992
വിയറ്റ്നാം കോളനി ഉണ്ണിമോൾ സിദ്ദിഖ്, ലാൽ 1992
ബ്രഹ്മദത്തൻ അനിൽ 1993
ഗോളാന്തര വാർത്ത സത്യൻ അന്തിക്കാട് 1993
പിൻ‌ഗാമി ശ്രീദേവി സത്യൻ അന്തിക്കാട് 1994
സോക്രട്ടീസ് 1994
വാർദ്ധക്യപുരാണം രജനി രാജസേനൻ 1994
മനശാസ്ത്രജ്ഞന്റെ ഡയറി വി പി മുഹമ്മദ് 1995
കുസൃതിക്കാറ്റ് ഇന്ദിര നന്ദഗോപാൽ സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995
മംഗല്യസൂത്രം ബിന്ദു സാജൻ 1995
ഇക്കരെയാണെന്റെ മാനസം കെ കെ ഹരിദാസ് 1997
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ആർച്ച പി അനിൽ, ബാബു നാരായണൻ 1997
ഭൂപതി ലക്ഷ്മി ജോഷി 1997
മന്ത്രിക്കൊച്ചമ്മ രാജൻ സിതാര 1998
ഈ മഴ തേന്മഴ കെ കെ ഹരിദാസ് 2000
നരസിംഹം ഇന്ദുലേഖ ഷാജി കൈലാസ് 2000