ജെയ്സ് ജോസ്

Jaise Jose
Date of Birth:
തിങ്കൾ, 27 October, 1997
ജെസേ ജോസ്

തൃശ്ശൂർ ജില്ലയിലെ വടക്കാംചേരിയിലായിരുന്നു ജെയ്സ് ജോസ് ജനിച്ചത്. സ്കൂൾ കാലത്തുതന്നെ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന ജെയ്സ് സ്കൂൾ വേദികളിലും പ്രാദേശിക കലാപരിപാടികളിലും മോണോ ആക്ട് അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം ദുബായിലേക്ക് പോയ അദ്ദേഹം അവിടെ ബിസിനസ് ആരംഭിച്ചു. കുറച്ചുകാലം ബിസിനസ് വിജയകരമായി നടത്തിയതിന് ശേഷമാണ് സിനിമാഭിനയരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.

ദുബായ് വാസക്കാലത്ത് പരിചയപ്പെട്ട സിനിമാരംഗത്തെ ചില സൗഹൃദങ്ങൾ വഴിയാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിക്കുന്നത്. 2013 -ൽ 3 ഡോട്ട്സ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. 2018 -ൽ ഇറങ്ങിയ ജോണി ജോണി യെസ് അപ്പാ എന്ന സിനിമയിലെ പ്രകടനമാണ് ജെയ്സ് ജോസിനെ ശ്രദ്ധേയനാക്കിയത്. 2024 -ൽ ഗുമസ്തൻ എന്ന ചിത്രത്തിൽ നായകനായി. ലൂസിഫർ, ഷൈലോക്ക്, L2 എമ്പുരാൻ എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2023 -ൽ Thalainagaram 2 എന്ന സിനിമയിലൂടെ തമിഴ് സിനിമാരംഗത്തും അദ്ദേഹം തുടക്കം കുറിച്ചു.

ജെയ്സ് ജോസിന്റെ ഭാര്യ ഡെയ്സി ജെയ്സ്. മൂന്ന് മക്കളാണ് അവർക്കുള്ളത്. റൂത്ത് മരിയ, സേര മേഴ്സി, ആദം ജെയിംസ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
3 ഡോട്ട്സ് അഡ്വ രവി മേനോൻ സുഗീത് 2013
ലേഡീസ് & ജെന്റിൽമാൻ സിദ്ദിഖ് 2013
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് പോലീസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ ജി മാർത്താണ്ഡൻ 2013
ഒന്നും മിണ്ടാതെ നാസർ സുഗീത് 2014
ഭയ്യാ ഭയ്യാ രാമലിംഗം ജോണി ആന്റണി 2014
രാജാധിരാജ പോലീസ് ഇൻസ്പെക്ടർ അജയ് വാസുദേവ് 2014
ഉട്ടോപ്യയിലെ രാജാവ് കമൽ 2015
സാൻഡ്‌ സിറ്റി ജെയിംസ് ശങ്കർ 2015
അച്ഛാ ദിൻ സൈദു ജി മാർത്താണ്ഡൻ 2015
ഞാൻ നിന്നോടു കൂടെയുണ്ട് വൈദ്യർ പ്രിയനന്ദനൻ 2015
മധുരനാരങ്ങ ഡോക്ടറിന്റെ ഭർത്താവ് സുഗീത് 2015
വള്ളീം തെറ്റി പുള്ളീം തെറ്റി ഋഷി ശിവകുമാർ 2016
തോപ്പിൽ ജോപ്പൻ സ്ഥലവാസി ജോണി ആന്റണി 2016
വെളിപാടിന്റെ പുസ്തകം കടപ്പുറത്തെ നാട്ടുകാരിൽ ഒരാൾ ലാൽ ജോസ് 2017
മാസ്റ്റർപീസ് അജയ് വാസുദേവ് 2017
ജോണി ജോണി യെസ് അപ്പാ മാത്തുക്കുട്ടി ജി മാർത്താണ്ഡൻ 2018
ഒരു പഴയ ബോംബ് കഥ ഷാഫി 2018
ലൂസിഫർ സ്റ്റീഫൻ്റെ സഹായി പൃഥ്വിരാജ് സുകുമാരൻ 2019
ചിൽഡ്രൻസ് പാർക്ക് എസ് ഐ ഭരതൻ ഷാഫി 2019
ഷൈലോക്ക് ഐസക്ക് അജയ് വാസുദേവ് 2020