ഇനിയ

Iniya
Date of Birth:
Thursday, 21 January, 1988
ശ്രുതി സാവന്ത്

തമിഴ് മലയാളം അഭിനേത്രിയായ ‘ഇനിയ’ യുടേ യഥാർത്ഥപേര് ശ്രുതി സാവന്ത് എന്നാണ്. സലാവുദ്ദീനും സാവിത്രിയുമാണ് മാതാപിതാക്കൾ. സ്വദേശം തിരുവനന്തപുരം.അമൃതവിദ്യാലയം,കാർത്തിക തിരുനാൾ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സ്ക്കൂൾ പഠനകാലത്തുതന്നെ നിരവധി ടെലിവിഷൻ സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചു തുടങ്ങി.

2005 ൽ മിസ്സ് തിരുവനന്തപുരമായിരുന്നു ഇനിയ. പിന്നീട് മോഡലിങ്ങിലേക്കും പരസ്യചിത്രങ്ങളിലേക്കും തിരിഞ്ഞ ഇനിയ 2006 ൽ ഡോ. ബിജു സംവിധാനം ചെയ്ത സൈറ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് ദലമർമ്മരങ്ങൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, മാമാങ്കം എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള സിനിമകളിലും, രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്ത The Sacred Face എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിമിലും അഭിനയിച്ചു. 2010 ൽ പാഠകശാല, യുദ്ധം സെയ്യ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ ഇനിയ തമിഴ് സിനിമാ പ്രവേശം നടത്തി. 2011 ൽ പുറത്തിറങ്ങിയ ‘വാഗൈ സൂട വാ" എന്ന തമിഴ് സിനിമയാണ് ഇനിയയെ ശ്രദ്ധേയമാക്കിയത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള എഡിസൺ അവാർഡും, മികച്ച നടിക്കുള്ള ഫിലിം ഫെയർ, വിജയ് നോമിനേഷനുകളും ലഭിച്ചു.. നടിയായ ശരണ്യ, ശ്രാവൺ എന്നിവർ സഹോദരങ്ങളാണ്..

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ടൈം ഷാജി കൈലാസ് 2007
ദലമർമ്മരങ്ങൾ വിജയകൃഷ്ണൻ 2009
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം ഭാമ ജോ ചാലിശ്ശേരി 2012
അയാൾ ചക്കര സുരേഷ് ഉണ്ണിത്താൻ 2013
ഒമേഗ ബിനോയ് ജോർജ്ജ് 2013
റേഡിയോ ശ്വേത 2013
വെള്ളിവെളിച്ചത്തിൽ ക്ളബ് ഡാൻസർ തനൂജ മധു കൈതപ്രം 2014
റോസാപ്പൂക്കാലം അനിൽ കെ നായർ 2015
അമർ അക്ബർ അന്തോണി പ്രേമമെന്നാൽ പാട്ടിലെ ഡാൻസർ നാദിർഷാ 2015
ഗേൾസ് സോഫിയ തുളസീദാസ് 2016
സ്വർണ്ണ കടുവ ലൗലി ജോസ് തോമസ് 2016
പുത്തൻപണം സുന്ദരി രഞ്ജിത്ത് ബാലകൃഷ്ണൻ 2017
ആകാശമിഠായി രാധിക സമുദ്രക്കനി, എം പത്മകുമാർ 2017
പരോൾ ആനി ശരത് സന്ദിത്ത് 2018
വിഷമവൃത്തം ബിജു സി കണ്ണൻ 2018
താക്കോൽ സാറ കിരൺ പ്രഭാകരൻ 2019
മാമാങ്കം (2019) ഉണ്ണി നീലി എം പത്മകുമാർ 2019
പെങ്ങളില രേഖ ടി വി ചന്ദ്രൻ 2019
Submitted 13 years 9 months ago by nanz.
Tags:
ശ്രുതി സാവന്ത്, ഇനിയ