ഗണപതി

Ganapathy
Date of Birth:
Wednesday, 15 March, 1995
മാസ്റ്റർ ഗണപതി
ഗണപതി എസ് പൊതുവാൾ
Master Ganapathy

1995 മാർച്ച് 15 -ന് സതീഷ് പൊതുവാളിന്റെ മകനായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു ബാലനടനായാണ് ഗണപതി അഭിനയരംഗത്തേയ്ക്കെത്തുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തുകൊണ്ടായിരുന്നു ഗണപതിയുടെ തുടക്കം. അതിനുശേഷം സന്തോഷ് ശിവൻ തന്റെ ദ്വിഭാഷാ ചിത്രമായ Before The Rains എന്ന സിനിമയിൽ ഗണപതിയെ ബാലനടനായി അവതരിപ്പിച്ചു.

2007 -ൽ ഇറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം വിനോദയാത്ര -ൽ "പാലും പഴവും കൈകളിലേന്തി... എന്ന പാട്ടുപാടിക്കൊണ്ട് വന്ന ഗണപതി പ്രേക്ഷക ശ്രദ്ധനേടി. തുടർന്ന് നിരവധി സിനിമകളിൽ ബാലനടനായി അഭിനയിച്ചു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയിൽ ഗണപതിയുടെ പേളി എന്ന കഥാപാത്രം വളരെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ബാലനടൻ എന്ന ഇമേജ് മാറിക്കിട്ടാൻ 2013 മുതൽ മൂന്ന് വർഷം സിനിമയിൽ നിന്ന് മാറി നിന്ന ഗണപതി രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചു. വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന സിനിമയി നായകനായി. തട്ടാശ്ശേരി കൂട്ടം, ജാൻ എ മൻ, മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി എന്നിവ ഗണപതി പ്രധാന വേഷങ്ങൾ ചെയ്ത ചിത്രങ്ങളിൽ ചിലതാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരു തലയോട്ടി കഥ പ്രശാന്ത് മാമ്പുള്ളി
ലസാഗു ഉസാഘ
കിച്ചാമണി എം ബി എ സമദ് മങ്കട 2007
വിനോദയാത്ര ഗണപതി സത്യൻ അന്തിക്കാട് 2007
പകൽ നക്ഷത്രങ്ങൾ ആദി സിദ്ധാർത്ഥന്റെ ബാല്യം രാജീവ് നാഥ് 2008
ചിത്രശലഭങ്ങളുടെ വീട് കൃഷ്ണകുമാർ 2008
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് പോളി രഞ്ജിത്ത് ബാലകൃഷ്ണൻ 2010
ബ്ലാക്ക് ബട്ടർഫ്ലൈ സമീർ എം രഞ്ജിത്ത് 2013
ഓഗസ്റ്റ് ക്ലബ്ബ് since 1969 കെ ബി വേണു 2013
സമയം സതീഷ് പൊതുവാൾ 2016
കമ്മട്ടിപ്പാടം ചാർലി രാജീവ് രവി 2016
കവി ഉദ്ദേശിച്ചത് ? സുക്കൂർ പി എം തോമസ് കുട്ടി, ലിജു തോമസ് 2016
ചങ്ക്‌സ് ഒമർ ലുലു 2017
ഹണിബീ 2.5 ഷൈജു അന്തിക്കാട് 2017
ഹണീ ബീ 2 സെലിബ്രേഷൻസ് ലാൽ ജൂനിയർ 2017
പുത്തൻപണം ഷൈൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2017
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ജിതിൻ ജിബു ജേക്കബ് 2017
പടയോട്ടം സൽമാൻ റഫീക്ക് ഇബ്രാഹിം 2018
ചാർലീസ് എയ്ഞ്ചൽ സജി സുരേന്ദ്രൻ 2018
വള്ളിക്കുടിലിലെ വെള്ളക്കാരന്‍ സാം ഡഗ്ലസ് ആൽഫ്രഡ് 2018

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
ബാലൻ ചിദംബരം 2026

അതിഥി താരം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
അണ്ണൻ തമ്പി അൻവർ റഷീദ് 2008
അനന്തഭദ്രം സന്തോഷ് ശിവൻ 2005

Casting Director

Casting Director

തലക്കെട്ട് സംവിധാനം വര്‍ഷം
ബാലൻ ചിദംബരം 2026
മഞ്ഞുമ്മൽ ബോയ്സ് ചിദംബരം 2024

അസോസിയേറ്റ് റൈറ്റർ

Film സംവിധാനം വര്‍ഷം
ജാൻ.എ.മൻ ചിദംബരം 2021