മുരളി ഗോപി

Murali Gopy
Date of Birth:
Saturday, 4 March, 1972
Murali Gopi
മുരളീ ഗോപി
വി ജി മുരളികൃഷ്ണൻ
എഴുതിയ ഗാനങ്ങൾ: 7
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 13
കഥ: 5
സംഭാഷണം: 7
തിരക്കഥ: 8

മുരളി ഗോപി

നടൻ, തിരക്കഥാകൃത്ത്, ഗായകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലയിൽ പ്രശസ്തനായ മുരളി ഗോ‍പി, മലയാളസിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടേയും ജയലക്ഷ്മിയുടെയും മകനാണ്. 1972 മാർച്ച് 4നു തിരുവനന്തപുരത്താണു ജനനം.

2004ൽ ലാൽജോസിന്റെ രസികൻ എന്ന സിനിമയ്ക്ക് തിരക്കഥയുമായാണു സിനിമയിൽ അരങ്ങേറുന്നത്. പ്രസ്തുത ചിത്രത്തിൽ വില്ലൻ വേഷം ചെയ്തതിനൊപ്പം ചാഞ്ഞു നിൽക്കണ പൂത്ത മാവിന്റെ എന്നു തുടങ്ങുന്ന ഒരു ഗാനവും ആലപിച്ചു. കാളഭാസ്കരൻ എന്ന ആ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സിനിമ ബോക്സോഫീസിൽ വലിയ ഹിറ്റ് ആകാത്തതുകൊണ്ടാകാം, മുരളി പിന്നെ കുറേ കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. അതിനു ശേഷം മുരളി കുറച്ചു കാലം ദുബായില്‍ ജോലി ചെയ്തു. പിന്നീട് 2009-ൽ മോഹൻലാൽ
അഭിനയിച്ച ബ്ലസ്സി ചിത്രമായ ഭ്രമരത്തിലെ "ഡോക്ടർ അലക്സ്" എന്ന വേഷത്തിലൂടെ വീണ്ടും മലയാളത്തിൽ എത്തി. അതിനുശേഷം മലയാള സിനിമയുടെ ശീലങ്ങൾ മാറ്റുന്ന ചില രചനകളിലൂടെ മുരളി സിനിമയിൽ തന്റെ സ്ഥാനം വരച്ചിട്ടു. മുരളിഗോപിയുടെ രചനയിൽ പുറത്തുവന്ന "ഈ അടുത്ത കാലത്ത്" "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്" എന്നി ചിത്രങ്ങൾ അക്കാലത്തെ വളരെ ശ്രദ്ധനേടിയ രചനകൾ ആയിരുന്നു.
സിനിമയും കഥകളും വേഗത്തിൽ മാറ്റത്തിന്റെ കാറ്റിനൊപ്പം നീങ്ങുമ്പോൾ അതിന്റെ അമരത്തു തന്നെയാണു മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ സ്ഥാനം.
കാലഘട്ടത്തിന്റെ മാറ്റത്തെക്കാളുപരി എഴുതാൻ ഉദ്ദേശിക്കുന്ന ആശയം, പശ്ചാത്തലം എന്നിവയ്ക്ക് തന്റേതായ വ്യാകരണമുണ്ടാക്കുന്ന ആളാണ് അദ്ദേഹം.

പത്തൊമ്പതാമത്തെ വയസ്സില്‍ "ആയുര്‍രേഘ" എന്ന ചെറുകഥയാണു മുരളിയുടെ പ്രസിദ്ധീകരിച്ച ആദ്യ രചന. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിയിലും കലാകൌമുദിയിലും ചെറുകഥകൾ ചെറുപ്പം മുതൽ എഴുതിയിരുന്നു. അവയിൽ പലതും സമാഹാരങ്ങൾ ആയിട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

2021-ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'തീർപ്പ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം നിർമ്മാതാവിന്റെ മേലങ്കി കൂടി അണിഞ്ഞു.

ഇദ്ദേഹത്തിന്റെ ഭാര്യ അഞ്ജന തന്റെ മുപ്പത്തി എട്ടാം വയസിൽ 2015 എപ്രിൽ 26 നു ഹൃദയസ്തംഭനം മൂലം അന്തരിച്ചു. മക്കൾ ഗൗരിയും ഗൗരവും.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രസികൻ തെളിപ്പറമ്പിൽ ഭാസ്കരൻ / കാള ഭാസ്കരൻ ലാൽ ജോസ് 2004
ഭ്രമരം ഡോ അലക്സ് ബ്ലെസ്സി 2009
ഗദ്ദാമ ഭരതൻ കമൽ 2011
ഈ അടുത്ത കാലത്ത് അജയ് കുര്യൻ അരുൺ കുമാർ അരവിന്ദ് 2012
താപ്പാന മണിക്കുട്ടൻ / കന്ന് കുട്ടൻ ജോണി ആന്റണി 2012
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചെഗുവേര റോയി അരുൺ കുമാർ അരവിന്ദ് 2013
കാഞ്ചി പെരിങ്ങോടൻ നാരായണൻ ജിയെൻ കൃഷ്ണകുമാർ 2013
ഏഴ് സുന്ദര രാത്രികൾ ടൈസൺ അലക്സ് ലാൽ ജോസ് 2013
ഓഗസ്റ്റ് ക്ലബ്ബ് since 1969 നന്ദഗോപൻ കെ ബി വേണു 2013
വെടിവഴിപാട് രാഹുൽ ശംഭു പുരുഷോത്തമൻ 2013
വണ്‍ ബൈ ടു ഡോ. ഹരി നാരായണൻ അരുൺ കുമാർ അരവിന്ദ് 2014
നാക്കു പെന്റാ നാക്കു ടാകാ ആന്റണി കുലസിംഹം വയലാർ മാധവൻ‌കുട്ടി 2014
കന്യക ടാക്കീസ് ഫാദർ മൈക്കിൾ കെ ആർ മനോജ്‌ 2015
ലുക്കാ ചുപ്പി ബാഷ് മുഹമ്മദ്‌ 2015
പാവാട സംവിധായകൻ ചന്ദ്രമോഹനൻ ജി മാർത്താണ്ഡൻ 2016
പാ.വ ദേവസി പാപ്പൻ സൂരജ് ടോം 2016
ടിയാൻ രമാകാന്ത് മഹാശയ് ജിയെൻ കൃഷ്ണകുമാർ 2017
കാറ്റ് ചെല്ലപ്പൻ അരുൺ കുമാർ അരവിന്ദ് 2017
ആമി മാധവദാസ് കമൽ 2018
കമ്മാര സംഭവം മലയിൽ കേളു നമ്പ്യാർ രതീഷ് അമ്പാട്ട് 2018

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അനന്തൻ കാട് ജിയെൻ കൃഷ്ണകുമാർ 2026
L2 എമ്പുരാൻ പൃഥ്വിരാജ് സുകുമാരൻ 2025
തീർപ്പ് രതീഷ് അമ്പാട്ട് 2022
ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ 2019
കമ്മാര സംഭവം രതീഷ് അമ്പാട്ട് 2018
ടിയാൻ ജിയെൻ കൃഷ്ണകുമാർ 2017
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അരുൺ കുമാർ അരവിന്ദ് 2013
ഈ അടുത്ത കാലത്ത് അരുൺ കുമാർ അരവിന്ദ് 2012
രസികൻ ലാൽ ജോസ് 2004

സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
തീർപ്പ് രതീഷ് അമ്പാട്ട് 2022

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മാമാ നീ മോങ്ങാതയ്യാ രസികൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2004
ചാഞ്ഞു നിക്കണ രസികൻ എം ഡി അശോക് വിദ്യാസാഗർ 2004
കാൽകുഴഞ്ഞു മെയ് തളർന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റഫീക്ക് അഹമ്മദ് ഗോപി സുന്ദർ 2013
രാവിന്റെ മൂകമാം ശ്യാമാംബരങ്ങളിൽ കാഞ്ചി ജി എൻ പദ്മകുമാർ റോണി റാഫേൽ 2013
പകലിന് വെയിൽ വണ്‍ ബൈ ടു ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2014
കലിപ്പ് പ്രേമം ശബരീഷ് വർമ്മ രാജേഷ് മുരുഗേശൻ 2015
ഇന്ന് ഞാൻ പോകും പാ.വ റഫീക്ക് അഹമ്മദ് ആനന്ദ് മധുസൂദനൻ 2016
ബം ബം ശിവ ടിയാൻ ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2017
പോട്ടെടാ പോട്ടെടാ കാറ്റ് റഫീക്ക് അഹമ്മദ് ദീപക് ദേവ് 2017
അഞ്ചാണ്ടു ഭരിക്കാൻ കമ്മാര സംഭവം അനിൽ പനച്ചൂരാൻ ഗോപി സുന്ദർ 2018
വരിക വരിക ലൂസിഫർ അംശി നാരായണപിള്ള ജി ദേവരാജൻ, ദീപക് ദേവ് 2019
കാലവും മാറി അണ്ടർ വേൾഡ്‌ അഞ്ജലി നായർ യക്സാൻ ഗാരി പരേര, നേഹ എസ് നായർ 2019
രൂരൂരൂ പെണ്ണും പൊറാട്ടും വൈശാഖ് സുഗുണൻ ഡോൺ വിൻസന്റ് 2026

ഗാനരചന

മുരളി ഗോപി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
നേതി നേതി ടിയാൻ ഗോപി സുന്ദർ വിജയ് യേശുദാസ് 2017
ലൂസിഫർ ആൻതം ലൂസിഫർ ദീപക് ദേവ് ഉഷാ ഉതുപ്പ് 2019
ലൂസിഫർ തീം - എമ്പുരാനേ ലൂസിഫർ ദീപക് ദേവ് ഉഷാ ഉതുപ്പ് 2019
രാവിൽ ഈ രാവിൽ തീർപ്പ് മുരളി ഗോപി സയനോര ഫിലിപ്പ് 2022
ഗോഡേ പേ ആയാഹേ തീർപ്പ് മുരളി ഗോപി ദിവ്യ കുമാർ 2022
അസ്റയേൽ L2 എമ്പുരാൻ ദീപക് ദേവ് ഉഷാ ഉതുപ്പ് 2025
കാവലായ് ചേകവരുണ്ടോ L2 എമ്പുരാൻ ദീപക് ദേവ് ജോബ് കുര്യൻ 2025

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അരുൺ കുമാർ അരവിന്ദ് 2013
Submitted 15 years 4 months ago by m3db.
Tags:
മുരളി ഗോപി
Contributors:
ContributorsContribution
ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു
Music