അഞ്ജലി നായർ
ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് ശേഷമാണ് എറണാകുളം സ്വദേശിയായ അഞ്ജലി സിനിമാരംഗത്തെത്തുന്നത്. തൃപ്പൂണിത്തുറ എൻ എസ് എസ് കോളേജിൽ പഠിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ന്യൂമറോളജി പ്രകാരം ഭാഗ്യാഞ്ജലി എന്ന് പേരു മാറ്റിയാണ് അഞ്ജലി മോഡൽ ആവുന്നത്. തുടർന്ന് ഏഷ്യാനെറ്റ് , കൈരളി, ജീവൻ ടി വി തുടങ്ങിയ ചാനലുകളിൽ ആങ്കർ ആവുകയും 'ല കൊച്ചിൻ' തുടങ്ങിയ ആൽബങ്ങളിൽ അഭിനയിയ്ക്കുകയും ചെയ്തു.
2010 ൽ 'നെല്ല്' എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . അതേ വർഷം തന്നെ 'ഉന്നൈ കാതലിപ്പേൻ', 'കൊട്ടി' തുടങ്ങിയ സിനിമകളിലും നായിക ആയി. തൊട്ടടുത്ത വർഷം 'സീനിയേഴ്സ്' എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെ മലയാളസിനിമയിലും തുടക്കം കുറിച്ചു. തുടർന്ന് 'സീൻ 1 നമ്മുടെ വീട്', 'വെനീസിലെ വ്യാപാരി' , 'എ ബി സി ഡി' തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ, നായിക ആയില്ലെങ്കിലും മലയാളസിനിമയിലെ പരിചിതസാന്നിദ്ധ്യമായി അഞ്ജലി.
ഇതിനോടകം നാല്പ്പത്തി അഞ്ചോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച അഞ്ജലി, 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം 'ബെൻ' എന്ന സിനിമയിലെ അഭിനയത്തിലൂടെ നേടി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മംഗല്യസൂത്രം | സാജൻ | 1995 | |
| ലാളനം | ചന്ദ്രശേഖരൻ | 1996 | |
| സീനിയേഴ്സ് | റിനി | വൈശാഖ് | 2011 |
| 5 സുന്ദരികൾ | സേതുലക്ഷ്മിയുടെ അമ്മ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
| 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 | രാകേഷ് ഗോപൻ | 2014 | |
| എയ്ഞ്ചൽസ് | ജീൻ മാർക്കോസ് | 2014 | |
| കൂതറ | പ്രിയ | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
| ആക്ച്വലി | രൂപ | ഷൈൻ കുര്യൻ | 2014 |
| ടമാാാർ പഠാാാർ | വനിത | ദിലീഷ് നായർ | 2014 |
| സെക്കന്റ്സ് | അനീഷ് ഉപാസന | 2014 | |
| സെൻട്രൽ തീയേറ്റർ | കിരണ്‍ നാരായണന്‍ | 2014 | |
| ബെൻ | വിപിൻ ആറ്റ്‌ലി | 2015 | |
| കംപാർട്ട്മെന്റ് | സലീം കുമാർ | 2015 | |
| ഒന്നാംലോക മഹായുദ്ധം | ലിസി | ശ്രീ വരുണ്‍ | 2015 |
| നിക്കാഹ് | ആസാദ് അലവിൽ | 2015 | |
| മിലി | ക്ലീനിംഗ് സ്റ്റാഫ് | രാജേഷ് പിള്ള | 2015 |
| അച്ഛാ ദിൻ | നഴ്സ് | ജി മാർത്താണ്ഡൻ | 2015 |
| നെല്ലിക്ക | ബിജിത് ബാല | 2015 | |
| ലൗ ×ばつ7 | ശ്രീബാലാ കെ മേനോൻ | 2015 | |
| അടി കപ്യാരേ കൂട്ടമണി | മരുമകൾ | ജോൺ വർഗ്ഗീസ് | 2015 |
ഗാനരചന
അഞ്ജലി നായർ എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| കാലവും മാറി | അണ്ടർ വേൾഡ് | യക്സാൻ ഗാരി പരേര, നേഹ എസ് നായർ | നേഹ എസ് നായർ, മുരളി ഗോപി | 2019 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| റോൾ മോഡൽസ് | റാഫി | 2017 |