താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anjali Aneesh
Date of Birth:
Saturday, 16 July, 1988
അഞ്ജലി അനീഷ് ഉപാസന
ഭാഗ്യാഞ്ജലി
എഴുതിയ ഗാനങ്ങൾ: 1

ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് ശേഷമാണ് എറണാകുളം സ്വദേശിയായ അഞ്ജലി സിനിമാരംഗത്തെത്തുന്നത്. തൃപ്പൂണിത്തുറ എൻ എസ് എസ് കോളേജിൽ പഠിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ന്യൂമറോളജി പ്രകാരം ഭാഗ്യാഞ്ജലി എന്ന് പേരു മാറ്റിയാണ് അഞ്ജലി മോഡൽ ആവുന്നത്. തുടർന്ന് ഏഷ്യാനെറ്റ് , കൈരളി, ജീവൻ ടി വി തുടങ്ങിയ ചാനലുകളിൽ ആങ്കർ ആവുകയും 'ല കൊച്ചിൻ' തുടങ്ങിയ ആൽബങ്ങളിൽ അഭിനയിയ്ക്കുകയും ചെയ്തു.

2010 ൽ 'നെല്ല്' എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . അതേ വർഷം തന്നെ 'ഉന്നൈ കാതലിപ്പേൻ', 'കൊട്ടി' തുടങ്ങിയ സിനിമകളിലും നായിക ആയി. തൊട്ടടുത്ത വർഷം 'സീനിയേഴ്സ്' എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെ മലയാളസിനിമയിലും തുടക്കം കുറിച്ചു. തുടർന്ന് 'സീൻ 1 നമ്മുടെ വീട്', 'വെനീസിലെ വ്യാപാരി' , 'എ ബി സി ഡി' തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ, നായിക ആയില്ലെങ്കിലും മലയാളസിനിമയിലെ പരിചിതസാന്നിദ്ധ്യമായി അഞ്ജലി.

ഇതിനോടകം നാല്പ്പത്തി അഞ്ചോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച അഞ്ജലി, 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം 'ബെൻ' എന്ന സിനിമയിലെ അഭിനയത്തിലൂടെ നേടി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മംഗല്യസൂത്രം സാജൻ 1995
ലാളനം ചന്ദ്രശേഖരൻ 1996
സീനിയേഴ്സ് റിനി വൈശാഖ് 2011
5 സുന്ദരികൾ സേതുലക്ഷ്മിയുടെ അമ്മ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 രാകേഷ് ഗോപൻ 2014
എയ്ഞ്ചൽസ് ജീൻ മാർക്കോസ് 2014
കൂതറ പ്രിയ ശ്രീനാഥ് രാജേന്ദ്രൻ 2014
ആക്ച്വലി രൂപ ഷൈൻ കുര്യൻ 2014
ടമാാാർ പഠാാാർ വനിത ദിലീഷ് നായർ 2014
സെക്കന്റ്സ് അനീഷ് ഉപാസന 2014
സെൻട്രൽ തീയേറ്റർ കിരണ്‍ നാരായണന്‍ 2014
അടി കപ്യാരേ കൂട്ടമണി മരുമകൾ ജോൺ വർഗ്ഗീസ് 2015
വൈറ്റ് ബോയ്സ് മേലില രാജശേഖരൻ 2015
ബെൻ വിപിൻ ആറ്റ്‌ലി 2015
കംപാർട്ട്മെന്റ് സലീം കുമാർ 2015
ഒന്നാംലോക മഹായുദ്ധം ലിസി ശ്രീ വരുണ്‍ 2015
നിക്കാഹ് ആസാദ് അലവിൽ 2015
മിലി ക്ലീനിംഗ് സ്റ്റാഫ് രാജേഷ് പിള്ള 2015
അച്ഛാ ദിൻ നഴ്സ് ജി മാർത്താണ്ഡൻ 2015
നെല്ലിക്ക ബിജിത് ബാല 2015

ഗാനരചന

അഞ്ജലി നായർ എഴുതിയ ഗാനങ്ങൾ

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
റോൾ മോഡൽസ് റാഫി 2017
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.