ബിന്ദു മുരളി

Bindhu Nair
Date of Birth:
Sunday, 21 April, 1968
ബിന്ദു നായർ

മലയാള ചലച്ചിത്രരംഗത്ത് സ്വഭാവനടിയായി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അഭിനേത്രിയാണ് ബിന്ദു മുരളി എന്ന ബിന്ദു നായർ. സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധേയയായ അവർ 1997 -ൽ ഐ വി.ശശി സംവിധാനം ചെയ്ത അനുഭൂതി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര മേഖലയിലേക്കെത്തുന്നത്. തുടർന്ന് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ഇൻഡിപ്പെൻഡൻസ്, കസ്തൂരിമാൻ, രാപ്പകൽ, വിനോദയാത്ര, ഒപ്പം... എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ബിന്ദു മുരളി സീരിയൽ രംഗത്തും ശ്രദ്ധേയയാണ്.

അഭിനയത്തിന് പുറമേ സാമൂഹ്യ സേവന മേഖലയിലും പ്രവർത്തിക്കുന്ന ബിന്ദു മുരളി ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഒരു സംഘടന നടത്തുന്നുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അനുഭൂതി അമ്മിണി ഐ വി ശശി 1997
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം യമുനാറാണിയുടെ വീട്ടിലെ ആയ രാജസേനൻ 1998
ഇൻഡിപ്പെൻഡൻസ് വിനയൻ 1999
കസ്തൂരിമാൻ ആലീസ് എ കെ ലോഹിതദാസ് 2003
ഇവർ രാഘവിന്റെ അമ്മ ടി കെ രാജീവ് കുമാർ 2003
കിസ്സാൻ 2004
രാപ്പകൽ കമൽ 2005
വിനോദയാത്ര സണ്ണിയുടെ ഭാര്യ സത്യൻ അന്തിക്കാട് 2007
ഡ്യൂപ്ലിക്കേറ്റ് ഷിബു പ്രഭാകർ 2009
ഭാഗ്യദേവത കന്യാസ്ത്രീ സത്യൻ അന്തിക്കാട് 2009
കോളേജ് ഡേയ്സ് അനുവിന്റെ അമ്മ ജിയെൻ കൃഷ്ണകുമാർ 2010
കണ്ണീരിന് മധുരം രഘുനാഥ് പലേരി 2012
ഫ്രൈഡേ 11.11.11 ആലപ്പുഴ ലിജിൻ ജോസ് 2012
മൈലാഞ്ചി മൊഞ്ചുള്ള വീട് ബെന്നി പി തോമസ്‌ 2014
ഹോംലി മീൽസ് അരുണിന്റെ അമ്മ അനൂപ് കണ്ണൻ 2014
നാക്കു പെന്റാ നാക്കു ടാകാ അമ്മിണി വയലാർ മാധവൻ‌കുട്ടി 2014
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ അഞ്ജുവിന്റെ അമ്മ സിദ്ധാർത്ഥ ശിവ 2016
ഒപ്പം ആർ കെ മേനോന്റെ ഭാര്യ പ്രിയദർശൻ 2016
തോപ്പിൽ ജോപ്പൻ മരിയയുടെ അമ്മ ജോണി ആന്റണി 2016
സ്വയം ആർ ശരത്ത് 2017

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഹലോ റാഫി - മെക്കാർട്ടിൻ 2007