താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Kannan Nayar
Date of Birth:
Saturday, 16 February, 1985

തിരുവനന്തപുരം ജില്ലയിൽ പ്രഭാകരൻ നായരുടെയും ശ്രീലതയുടേയും മകനായി 1985 ഫെബ്രുവരി 16ന് ജനിച്ചു.തിരുവനന്തപുരം മോഡൽ സ്കൂൾ, ഹിന്ദുസ്ഥാൻ കോളേജ്, കോയമ്പത്തൂർ (വിഷ്വൽ കമ്മ്യൂണിക്കേഷൻ) കേരള യൂണിവേഴ്സിറ്റി - എം. ഫിൽ (തീയറ്റർ ആർട്സ്) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ SAE ൽ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കേരള സർവകലാശാല അധ്യാപക പഠന കേന്ദ്രം, അടൂരിലെ പെർഫോമിങ് ആർട്സ് വിഭാഗം അസി. പ്രൊഫസറാണ്.

2007 ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയിൽ ക്യാമറാമാൻ അഴകപ്പന്റെ അസിസ്റ്റന്റ് ആയാണ് സിനിമാരംഗത്ത് എത്തുന്നത്.പിന്നീട് പല സിനിമകളിലും അസിസ്റ്റന്റ് ക്യാമറാമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യയിൽ നിന്നും ആദ്യമായി ഹിവോസ് ടൈഗർ പുരസ്‌കാരം നേടിയ സെക്സി ദുർഗയിലെ നായകവേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.65ലധികം ഷോർട്ഫിലിമുകളിൽ അഭിനയിക്കുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്‌തു.100ലധികം നാടകങ്ങളിലായി 500ൽ പരം വേദികളിൽ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ഇരുപതോളം സിനിമകളിൽ വിവിധ കഥാപാത്രങ്ങൾക്ക് ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്.രണ്ട് സഹോദരങ്ങളാണ് കണ്ണൻ നായർക്ക് ഉള്ളത് (ചേട്ടനും അനിയത്തിയും).

വിലാസം: ജ്യോതിസ്, ദർപ്പവിള, ഭരതന്നൂർ പോസ്റ്റ്‌, തിരുവനന്തപുരം.

ഫേസ്ബുക്ക് പ്രൊഫൈലിവിടെ : IMDB പ്രൊഫൈലിവിടെ ഇമെയിൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചോക്ലേറ്റ് സുഹൃത്ത് ഷാഫി 2007
വൺ‌വേ ടിക്കറ്റ് ഓട്ടോക്കാരൻ ബിപിൻ പ്രഭാകർ 2008
മേക്കപ്പ് മാൻ ക്യാമറാമാൻ ഷാഫി 2011
പട്ടം പോലെ റോണക്‌സ് അഴകപ്പൻ 2013
മഞ്ഞ സൗണ്ട് എഞ്ചിനിയർ ബിജോയ് ഉറുമീസ് 2014
ദി റിപ്പോർട്ടർ സുഹൃത്ത് വേണുഗോപൻ രാമാട്ട് 2015
മറുപുറം ബിജോയ്‌ പി ഐ 2016
ഉന്മാദിയുടെ മരണം ശല്യം ചെയ്യുന്നയാൾ ( Molester) സനൽ കുമാർ ശശിധരൻ 2017
എസ് ദുർഗ്ഗ കബീർ സനൽ കുമാർ ശശിധരൻ 2018
ലില്ലി സാലി പ്രശോഭ് വിജയന്‍ 2018
ആഭാസം സാം ജുബിത് നമ്രാഡത്ത് 2018
പതിനെട്ടാം പടി യൂത്ത് ലീഡർ, സ്റ്റുഡൻ്റ് സെൻ്റർ ശങ്കർ രാമകൃഷ്ണൻ 2019
ഫൈനൽസ് അലക്‌സ് പി ആർ അരുണ്‍ 2019
കസിൻ രജീഷ്‌ലാൽ വംശ 2019
ജീംബൂംബാ എസ് ഐ വത്സൻ രാഹുൽ രാമചന്ദ്രൻ 2019
ട്രാൻസ് വാർത്ത അവതാരകൻ അൻവർ റഷീദ് 2020
കോൾഡ് കേസ് ആസിഫ് തനു ബാലക്ക് 2021
ദി ഹോമോസാപ്പിയൻസ് ഗോകുൽ ഹരിഹരൻ, നിധിൻ മധു ആയുർ, എസ് ജി അഭിലാഷ്, പ്രവീൺ പ്രഭാകരൻ 2022
പട ഏഷ്യാനെറ്റ് റിപ്പോർട്ടർ കമൽ കെ എം 2022
അന്താക്ഷരി ഡോക്ടർ വിപിൻ ദാസ് 2022

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
19 (1)(a) ഇന്ദു വി എസ് 2022 ഭഗത് മാനുവൽ

Assistant Camera

Assistant Camera

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.