താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anu Mohan

മലയാള ചലച്ചിത്ര നടൻ. 1990 ആഗസ്റ്റ് 24 ന് തിരുവനന്തപുരത്ത് ജനിച്ചു. പ്രശസ്ത ചലച്ചിത്ര, നാടക നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകനും, നാടക, ചലച്ചിത്ര, സീരിയൽ അഭിനേത്രി ശോഭ മോഹന്റെ മകനുമാണ് അനു മോഹൻ. അനു മോഹന്റെ അച്ഛൻ ഒരു നാടക നടനായിരുന്നു. പ്രശസ്ത സിനിമാതരം സായ്കുമാർ അനു മോഹന്റെ അമ്മാമനാണ്. 2005-ൽ കണ്ണേ മടങ്ങുക എന്ന സിനിമയിൽ ബാലതാരമായിട്ടാണ് അനുമോഹൻ അഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്.

പിന്നീട് 2009- ൽ മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാട്-ൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. 2011ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. 2012ൽ ദുൽഖർ സൽമാൻ നായകനായ തീവ്രം- ത്തിലെ അനുമോഹന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് സെവന്ത്ഡെ, പിക്കറ്റ് 43 എന്നിവയുൾപ്പെടെ ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2019- ൽ ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം അനുമോഹൻ ചെയ്തു.

അനുമോഹന്റെ സഹോദരൻ വിനുമോഹൻ അഭിനേതാവാണ്. അനുമോഹന്റെ ഭാര്യയുടെ പേര് മഹേശ്വരി. അവർക്ക് ഒരു ആൺകുട്ടിയാണുള്ളത്. പേര് ജെയ്ദൻ മഹേശ്വരി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തീവ്രം രാഘവൻ രൂപേഷ് പീതാംബരൻ 2012
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് സൂരജ് മനോജ് - വിനോദ് 2012
7th ഡേ വിനു രാമചന്ദ്രൻ ശ്യാംധർ 2014
ദി ലാസ്റ്റ് സപ്പർ ഇമ്രാൻ ഖാൻ വിനിൽ വാസു 2014
പിയാനിസ്റ്റ്‌ മനു ഹൈദരാലി 2014
പിക്കറ്റ്-43 മേജർ രവി 2015
യൂ ടൂ ബ്രൂട്ടസ് വിക്കി രൂപേഷ് പീതാംബരൻ 2015
ലോകാ സമസ്താഃ സജിത്ത് ശിവൻ 2015
ക്രോസ്റോഡ് ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി 2017
അങ്കരാജ്യത്തെ ജിമ്മൻമാർ രോഷൻ പ്രവീൺ നാരായണൻ 2018
6 ഹവേഴ്സ് സുനീഷ് കുമാർ 2019
കാറ്റ് കടൽ അതിരുകൾ സമദ് മങ്കട 2020
അയ്യപ്പനും കോശിയും സി പി ഓ സുജിത്ത് സച്ചി 2020
ജീൻ വാൽ ജീൻ മനോജ് അരവിന്ദാക്ഷൻ 2021
ട്വന്റി വൺ ഗ്രാംസ് എസ്. ഐ. സണ്ണി തരകൻ ബിബിൻ കൃഷ്ണ 2022
12th മാൻ സിദ്ധാർഥ് ജീത്തു ജോസഫ് 2022
വാശി ഗൗതം വിഷ്ണു രാഘവ് 2022
ലളിതം സുന്ദരം ജെറി മേരിദാസ് മധു വാര്യർ 2022
കൊത്ത് ഒമർ സിബി മലയിൽ 2022
സീക്രട്ട് ഹോം അഭയകുമാർ 2024
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.