താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Samudirakkani
Date of Birth:
Thursday, 26 April, 1973
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

തെന്നിന്ത്യൻ ചലച്ചിത്രതാരം. 1973 ഏപ്രിൽ 26ന് തമിൾ നാട്ടിലെ വിരുദനഗർ ജില്ലയിലെ രാജപാളയം മുൻസിപ്പാലിറ്റിയിൽ സേത്തൂർ എന്ന സ്ഥലത്ത് ജനിച്ചു. സമുദ്രക്കനിയുടെ പ്രാഥമിക വിദ്യാഭ്യാസം T.N.P.M.M.N.Hr.Sec School ലായിരുന്നു. അതിനുശേഷം രാജപാളയം രാജൂസ് കോളേജിൽനിന്നും ഗണിതത്തിൽ ബിരുദമെടുത്തശേഷം, അംബേദ്കർ ലൊ കോളേജ് ചെന്നൈയിൽ നിന്നും നിയമബിരുദവും കരസ്തമാക്കി.

ഒരു നടനാവുക എന്ന മോഹവുമായി നടന്ന സമുദ്രക്കനി തന്റെ കോളേജ് പഠനത്തിനുശേഷം സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുകയും പല ചിത്രങ്ങളിലും സഹസംവിധായകനായി പ്രവർത്തിയ്ക്കുകയും ചെയ്തു. 1997ൽ കെ വിജയനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കാനാരംഭിച്ചു. പിന്നീട് കെ ബാലചന്ദർ അടക്കമുള്ള പലരോടൊപ്പവും വർക്ക് ചെയ്തു. അതിനോടൊപ്പംതന്നെ അദ്ദേഹം പല സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. സിനിമയിൽ പ്രവർത്തിച്ചിരുന്ന സമയത്തുതന്നെ സമുദ്രക്കനി സീരിയലുകളിലും അഭിനയിച്ചിരുന്നു. 2008ൽ റിലീസ് ചെയ്ത സുബ്രമണ്യപുരം എന്ന തമിഴ് ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. 2003 ലാണ് ഉന്നൈ ശരണടൈന്തേൻ എന്ന ചിത്രത്തിലൂടെ സമുദ്രക്കനി സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് മൂന്നു സിനിമകൾ കൂടി സംവിധാനം ചെയ്തെങ്കിലും 2008 ൽ സംവിധാനം ചെയ്ത നാടോടികൾ എന്നചിത്രമാണ് സമുദ്രക്കനിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തത്. മികച്ച സംവിധായകനുള്ള (തമിഴ്) ഫിലിംഫെയർ അവാർഡടക്കം ധാരാളം പുരസ്ക്കാരങ്ങൾ നാടോടികൾ കരസ്തമാക്കി..വിസാരണൈ എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ൽ മികച്ച സഹനടനുള്ള ദേശീയപുരസ്ക്കാരം സമുദ്രക്കനിയെ തേടിഎത്തി.

മലയാളസിനിമയിലേയ്ക്കുള്ള സമുദ്രക്കനിയുടെ പ്രവേശം 2010ൽ ശിക്കാർ എന്ന സിനിമയിലൂടെയായിരുന്നു. തിരുവമ്പാടി തമ്പാൻ,മാസ്റ്റേൾസ്... തുടങ്ങി ചില മലയാളസിനിമകളിൽ അഭിനയിക്കുകയും, ആകാശമിഠായി എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ആകാശമിഠായി സമുദ്രക്കനി 2017

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ശിക്കാർ സഖാവ് അബ്ദുള്ള എം പത്മകുമാർ 2010
ഡി കമ്പനി വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ 2013
വസന്തത്തിന്റെ കനൽവഴികളിൽ പി കൃഷ്ണപിള്ള അനിൽ വി നാഗേന്ദ്രൻ 2014
ദി റിപ്പോർട്ടർ ഗിരീഷ്‌ പാർഥസാരഥി വേണുഗോപൻ രാമാട്ട് 2015
ഒപ്പം വാസുദേവൻ പ്രിയദർശൻ 2016
കരിങ്കുന്നം 6s ശരവണൻ ദീപു കരുണാകരൻ 2016
ടൂ ഡേയ്‌സ് നിസ്സാർ 2018
അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ് ത്രിവിക്രം ശ്രീനിവാസ് 2020
ഒരു അന്വേഷണത്തിന്റെ തുടക്കം എം എ നിഷാദ് 2024

കഥ

ചിത്രം സംവിധാനം വര്‍ഷം
ആകാശമിഠായി സമുദ്രക്കനി, എം പത്മകുമാർ 2017

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ആകാശമിഠായി സമുദ്രക്കനി, എം പത്മകുമാർ 2017

അതിഥി താരം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.