താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anumol
Date of Birth:
Thursday, 24 December, 1987

ടെലിവിഷൻ അവതാരകയും തമിഴ് - മലയാളം ഭാഷകളിലെ അഭിനേത്രിയുമാണ് പാലക്കാട് പട്ടാമ്പിക്കടുത്ത് നടുവട്ടം സ്വദേശി അനുമോൾ (Anumol).

പെരിന്തൽമണ്ണ പ്രസന്റേഷൻ കോൺ വെന്റിൽ സ്ക്കൂൾ പഠനം, കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിങ്ങ് ബിരുദം.

തമിഴ് സിനിമകളിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. 2010 ൽ പുറത്തിറങ്ങിയ "കണ്ണുക്കുള്ളേ (Kannukkulle)", "രാമർ (raamar)" 2011ൽ പുറത്തിറങ്ങിയ "സുറൻ Suran" എന്നീ തമിഴ് സിനിമകളിലാണ് തുടക്കം.

2011 ലെ ഇന്റർനാഷനൽ ഫിലിം ഫെസ്റിവൽ ഓഫ് കേരളയിലും മറ്റു വിദേശ ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ച,ശാലിനി ഉഷ നായരുടെ "അകം" ആണ് ആദ്യ മലയാളസിനിമ. തുടർന്ന് ചെയ്ത, പി. ബാ‍ലചന്ദ്രൻ സംവിധാനം ചെയ്ത "ഇവൻ മേഘരൂപൻ" എന്ന സിനിമയാണ് ആദ്യ തിയറ്റർ റിലീസ്. തുടർന്ന് ദാവീദ് & ഗോലിയാത്ത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം തുടങ്ങി നിരവധി സിനിമകൾ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇവൻ മേഘരൂപൻ തങ്കമണി പി ബാലചന്ദ്രൻ 2012
അകം രാഗിണി ശാലിനി ഉഷ നായർ 2013
ഡേവിഡ് & ഗോലിയാത്ത് ദീപ(സണ്ണിയുടെ ഭാര്യ) രാജീവ് നാഥ് 2013
ഗോഡ് ഫോർ സെയിൽ അനു ബാബു ജനാർദ്ദനൻ 2013
വെടിവഴിപാട് സുമിത്ര ശംഭു പുരുഷോത്തമൻ 2013
ചായില്യം ഗൗരി മനോജ് കാന 2014
പറയാൻ ബാക്കിവെച്ചത് കരീം 2014
ഞാൻ (2014) ജാനു രഞ്ജിത്ത് ബാലകൃഷ്ണൻ 2014
വലിയ ചിറകുള്ള പക്ഷികൾ പരിസ്ഥിതി പ്രവർത്തക ഡോ ബിജു 2015
ജമ്നാപ്യാരി തോമസ്‌ സെബാസ്റ്റ്യൻ 2015
റോക്ക്സ്റ്റാർ വി കെ പ്രകാശ് 2015
അമീബ മനീഷ മനോജ് കാന 2016
കുട്ടികളുണ്ട് സൂക്ഷിക്കുക കലവൂർ രവികുമാർ 2016
മൈസൂർ 150 കിലോമീറ്റർ തുഫൈൽ പൊന്നാനി 2016
പേരിനൊരാൾ അക്കു അക്ബർ 2017
നിലാവറിയാതെ പാറ്റാ ഉത്പൽ വി നയനാർ 2017
മീനാക്ഷി മുരളി മോഹൻ 2017
കല്ല്യാണം രാജേഷ് നായർ 2018
പ്രേമസൂത്രം മഞ്ജുറാണി ജിജു അശോകൻ 2018
സുല്ല് ശോഭ വിഷ്ണു ഭരദ്വാജ് 2019
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.