അനുമോൾ
ടെലിവിഷൻ അവതാരകയും തമിഴ് - മലയാളം ഭാഷകളിലെ അഭിനേത്രിയുമാണ് പാലക്കാട് പട്ടാമ്പിക്കടുത്ത് നടുവട്ടം സ്വദേശി അനുമോൾ (Anumol).
പെരിന്തൽമണ്ണ പ്രസന്റേഷൻ കോൺ വെന്റിൽ സ്ക്കൂൾ പഠനം, കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിങ്ങ് ബിരുദം.
തമിഴ് സിനിമകളിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. 2010 ൽ പുറത്തിറങ്ങിയ "കണ്ണുക്കുള്ളേ (Kannukkulle)", "രാമർ (raamar)" 2011ൽ പുറത്തിറങ്ങിയ "സുറൻ Suran" എന്നീ തമിഴ് സിനിമകളിലാണ് തുടക്കം.
2011 ലെ ഇന്റർനാഷനൽ ഫിലിം ഫെസ്റിവൽ ഓഫ് കേരളയിലും മറ്റു വിദേശ ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ച,ശാലിനി ഉഷ നായരുടെ "അകം" ആണ് ആദ്യ മലയാളസിനിമ. തുടർന്ന് ചെയ്ത, പി. ബാലചന്ദ്രൻ സംവിധാനം ചെയ്ത "ഇവൻ മേഘരൂപൻ" എന്ന സിനിമയാണ് ആദ്യ തിയറ്റർ റിലീസ്. തുടർന്ന് ദാവീദ് & ഗോലിയാത്ത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം തുടങ്ങി നിരവധി സിനിമകൾ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഇവൻ മേഘരൂപൻ | തങ്കമണി | പി ബാലചന്ദ്രൻ | 2012 |
| അകം | രാഗിണി | ശാലിനി ഉഷ നായർ | 2013 |
| ഡേവിഡ് & ഗോലിയാത്ത് | ദീപ(സണ്ണിയുടെ ഭാര്യ) | രാജീവ് നാഥ് | 2013 |
| ഗോഡ് ഫോർ സെയിൽ | അനു | ബാബു ജനാർദ്ദനൻ | 2013 |
| വെടിവഴിപാട് | സുമിത്ര | ശംഭു പുരുഷോത്തമൻ | 2013 |
| ചായില്യം | ഗൗരി | മനോജ് കാന | 2014 |
| പറയാൻ ബാക്കിവെച്ചത് | കരീം | 2014 | |
| ഞാൻ (2014) | ജാനു | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
| റോക്ക്സ്റ്റാർ | വി കെ പ്രകാശ് | 2015 | |
| വലിയ ചിറകുള്ള പക്ഷികൾ | പരിസ്ഥിതി പ്രവർത്തക | ഡോ ബിജു | 2015 |
| ജമ്നാപ്യാരി | തോമസ് സെബാസ്റ്റ്യൻ | 2015 | |
| അമീബ | മനീഷ | മനോജ് കാന | 2016 |
| കുട്ടികളുണ്ട് സൂക്ഷിക്കുക | കലവൂർ രവികുമാർ | 2016 | |
| മൈസൂർ 150 കിലോമീറ്റർ | തുഫൈൽ പൊന്നാനി | 2016 | |
| പേരിനൊരാൾ | അക്കു അക്ബർ | 2017 | |
| നിലാവറിയാതെ | പാറ്റാ | ഉത്പൽ വി നയനാർ | 2017 |
| മീനാക്ഷി | മുരളി മോഹൻ | 2017 | |
| കല്ല്യാണം | രാജേഷ് നായർ | 2018 | |
| പ്രേമസൂത്രം | മഞ്ജുറാണി | ജിജു അശോകൻ | 2018 |
| ഉടലാഴം | ഡാൻസർ | ഉണ്ണികൃഷ്ണൻ ആവള | 2019 |