താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Harish Sivaramakrishnan
Date of Birth:
Saturday, 27 September, 1980
ആലപിച്ച ഗാനങ്ങൾ: 13

സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ശിവരാമകൃഷ്ണൻ്റെ മകനായി പാലക്കാട് ഷൊർണ്ണൂരിൽ ജനനം . നാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബിറ്റ്സ് പിലാനിയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനീയർ ആയി പല കമ്പനികളിലും പ്രവർത്തിച്ചു. ഇപ്പോൾ CRED എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.

കർണ്ണാടക-ഹിന്ദുസ്ഥാനി സംഗീതം കൂട്ടിയിണക്കി സുഹൃത്തുക്കളോടൊപ്പം അഗം എന്ന സംഗീതട്രൂപ്പ് സ്ഥാപിച്ച് ഇന്ത്യയൊട്ടാകെ സംഗീത മേളകൾ നടത്തി വരുന്നു. നിരവധി റേഡിയോ ജിംഗിളുകളിലും സംഗീതസംരംഭങ്ങളിലും ഭാഗമായ ഹരീഷ് "ജവാൻ ഓഫ് വെള്ളിമല"യിലെ മറയുമോ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ മലയാളസിനിമയിൽ തുടക്കം കുറിച്ചു.

ഭാര്യ ആശയ്ക്കും മകൾ ശ്രേയക്കും ഒപ്പം ബെംഗളൂൂരുവിൽ താമസം .

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മറയുമോ(Remix) ജവാൻ ഓഫ് വെള്ളിമല ആർ വേണുഗോപാൽ ബിജിബാൽ 2012
മറയുമോ ജവാൻ ഓഫ് വെള്ളിമല ആർ വേണുഗോപാൽ ബിജിബാൽ 2012
പാർവണ വിധുവേ ഒരു വടക്കൻ സെൽഫി അനു എലിസബത്ത് ജോസ് ഷാൻ റഹ്മാൻ 2015
വരികല്ലോ വരികല്ലോ റോക്ക്സ്റ്റാർ എ കെ നമ്പ്യാർ പ്രശാന്ത് പിള്ള 2015
പാൽനിലാ രാവിലെ റോക്ക്സ്റ്റാർ മഞ്ജുവാണി പ്രശാന്ത് പിള്ള 2015
ഒരു വഞ്ചിപ്പാട്ട് സോളോ മനു മൻജിത്ത് അഗം 2017
നെഞ്ചിലെരി തീയേ രാമലീല ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2017
* യാമിനിയായ് അകലെ നീർമാതളം പൂത്ത കാലം എസ് ചന്ദ്ര ഷെറോൺ റോയ് ഗോമസ് 2019
അനുരാഗ നീലവാനം ചോല ബേസിൽ സി ജെ ബേസിൽ സി ജെ 2019
* പൂഴിക്കടകൻ പൂഴിക്കടകൻ സന്തോഷ് വർമ്മ രഞ്ജിത്ത് മേലേപ്പാട്‌ 2019
*നീലയാമങ്ങൾ വൃത്താകൃതിയിലുള്ള ചതുരം ജോ പോൾ അജ്മൽ ഹസ്ബുള്ള 2019
ദൂരത്ത് ദൂരത്ത് പഞ്ചായത്ത് ജെട്ടി സന്തോഷ്‌ വർമ്മ രഞ്ജിത്ത് രാജ് 2024
ഇടിയൂരിനി പഴിമേലെത്തി ദാവീദ് സുഹൈൽ കോയ ജസ്റ്റിൻ വർഗീസ് 2025
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.