താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
മലയാള ചലച്ചിത്ര, സീരിയൽ നടൻ. 1968 ജൂണിൽ ഗോപാലകൃഷ്ണൻ നായരുടെയും രത്നമ്മയുടെയും മകനായി ജനിച്ചു. ദൂരദർശനിൽ വാർത്താവായനക്കാരനായിട്ടായിരുന്നു കൃഷ്ണകുമാറിന്റെ ദൃശ്യ മാധ്യമ രംഗത്തെതുടക്കം. 1994-ൽ കാശ്മീരം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേയ്ക്ക് കടന്നു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. സ്ത്രീ എന്ന സീരിയലിൽ അഭിനയച്ചതോടെ കൃഷ്ണകുമാർ കുടുംബപ്രേക്ഷകർക്കിടയിലും പ്രശസ്തനായി. കാറ്റു വന്നു വിളിച്ചപ്പോൾ എന്ന സിനിമയുൾപ്പെടെ മൂന്ന്-നാല് സിനിമകളിൽ കൃഷ്ണകുമാർ നായകവേഷവും ചെയ്തിട്ടുണ്ട്. അറുപതിലധികം മലയാള സിനിമകളിൽ അഭിനയിച്ച അദ്ദേഹം ചെയ്തതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളും കാരക്ടർ റോളുകളുമായിരുന്നു.
കൃഷ്ണകുമാറിന്റെ വിവാഹം 1994 ഡിസംബറിലായിരുന്നു. ഭാര്യ സിന്ധു. നാല് പെൺ മക്കളാണ് കൃഷ്ണകുമാർ - സിന്ധു ദമ്പതികൾക്കുള്ളത്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായിക്കൊണ്ട് അഹാന അഭിനയരംഗത്തേയ്ക്കെത്തി. ഇഷാനി കൃഷ്ണ വൺ എന്ന സിനിമയിലൂടെയും ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പക്ഷേ | മോഹൻ | 1994 | |
| കാശ്മീരം | നന്ദു | രാജീവ് അഞ്ചൽ | 1994 |
| മിന്നാരം | പ്രിയദർശൻ | 1994 | |
| സാഗരം സാക്ഷി | സുരേഷ് കുമാർ | സിബി മലയിൽ | 1994 |
| സുകൃതം | ഹരികുമാർ | 1994 | |
| മാന്ത്രികം | ഡഗ്ലസ് | തമ്പി കണ്ണന്താനം | 1995 |
| പുതുക്കോട്ടയിലെ പുതുമണവാളൻ | അനന്തൻ/ജോൺ സക്കറിയ | റാഫി - മെക്കാർട്ടിൻ | 1995 |
| ആലഞ്ചേരി തമ്പ്രാക്കൾ | സുനിൽ | 1995 | |
| അഴകിയ രാവണൻ | ഛായാഗ്രാഹകൻ | കമൽ | 1996 |
| ആകാശത്തേക്കൊരു കിളിവാതിൽ | എം പ്രതാപ് | 1996 | |
| മയൂരനൃത്തം | വിജയകൃഷ്ണൻ | 1996 | |
| മഹാത്മ | ഷാജി കൈലാസ് | 1996 | |
| സൂപ്പർമാൻ | ന്യൂസ് റീഡർ | റാഫി - മെക്കാർട്ടിൻ | 1997 |
| ഗംഗോത്രി | ശരതിന്റെ അസിസ്റ്റന്റ് | എസ് അനിൽ | 1997 |
| ഇരട്ടക്കുട്ടികളുടെ അച്ഛൻ | സത്യൻ അന്തിക്കാട് | 1997 | |
| മാസ്മരം | എ എസ് പി വിഷ്ണു | തമ്പി കണ്ണന്താനം | 1997 |
| ആഘോഷം | ടി എസ് സജി | 1998 | |
| വീണ്ടും ചില വീട്ടുകാര്യങ്ങൾ | രാജേന്ദ്രൻ | സത്യൻ അന്തിക്കാട് | 1999 |
| വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | വിനയൻ | 1999 | |
| പ്രണയമഴ | നിതിൻ കുമാർ | 1999 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ബോക്സർ | ബൈജു കൊട്ടാരക്കര | 1995 |