താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Aparna Nair

മലയാള ചലച്ചിത്ര നടി. 1989 നവംബറിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ജനിച്ചു. തേഞ്ഞിപ്പലം സെന്റ്പോൾസ് ഇ എം എച്ച് എസ് എസിലാണ് അപർണയുടെ വിദ്യാഭ്യാസം. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2005-ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അപർണ നായർ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. 2009-ൽ മേഘതീർഥം എന്ന സിനിമയിലെ അപർണയുടെ അഭിനയം നിരൂപക പ്രശംസനേടി. കോക്ടെയിൽ എന്ന സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2009-ലാണ് അപർണയുടെ ആദ്യ തമിഴ് ചിത്രമായ Edhuvum Nadakkum റിലീസാകുന്നത്. ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. മോഹൻലാലിനോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ അപർണ നായർ പാഞ്ചാലിയായി അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മയൂഖം നളിനിയുടെ സുഹൃത്ത് ടി ഹരിഹരൻ 2005
നിവേദ്യം ഹേമലത എ കെ ലോഹിതദാസ് 2007
വിലാപങ്ങൾക്കപ്പുറം ടി വി ചന്ദ്രൻ 2008
കോക്ക്ടെയ്ൽ ദേവി അരുൺ കുമാർ അരവിന്ദ് 2010
കയം അനിൽ കെ നായർ 2011
ബ്യൂട്ടിഫുൾ ജോണിന്റെ കൂട്ടുകാരി വി കെ പ്രകാശ് 2011
സ്ട്രീറ്റ് ലൈറ്റ് ഹിമ വി ആർ ശങ്കർ 2012
റൺ ബേബി റൺ ചാനൽ റിപ്പോർട്ടർ ജോഷി 2012
തട്ടത്തിൻ മറയത്ത് മെഹറു (അയിഷയുടെ സഹോദരി) വിനീത് ശ്രീനിവാസൻ 2012
പൈസ പൈസ പ്രശാന്ത് മുരളി പത്മനാഭൻ 2013
ദി പവർ ഓഫ് സൈലൻസ് ലിജി വി കെ പ്രകാശ് 2013
ഇമ്മാനുവൽ ലാൽ ജോസ് 2013
ഹോട്ടൽ കാലിഫോർണിയ അസി. കലക്ടർ അനു അജി ജോൺ 2013
മുംബൈ പോലീസ് രാഖി - പോലീസ് ഓഫീസർ റോഷൻ ആൻഡ്ര്യൂസ് 2013
മസാല റിപ്പബ്ലിക്ക് ശ്രേയ വിശാഖ് ജി എസ് 2014
@അന്ധേരി ബിജു ഭാസ്കർ നായർ 2014
സെക്കന്റ്സ് ടീനു അനീഷ് ഉപാസന 2014
സെന്റ്‌മേരീസിലെ കൊലപാതകം പൂജ ഷിജോയ് എച്ച് എൻ 2015
മധുരനാരങ്ങ ഡോക്ടർ സുഗീത് 2015
വന്യം സോഹൻ സീനുലാൽ 2016
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.