താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sunny Wayne
Date of Birth:
Friday, 19 August, 1983
സുജിത് ഉണ്ണികൃഷ്ണൻ
Sujith Unnikrishnan
ആലപിച്ച ഗാനങ്ങൾ: 1

സുഹൃത്തായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത "സെക്കൻഡ് ഷോ" എന്ന സിനിമയിലൂടെയാണ് സണ്ണി വെയ്ൻ എന്ന സുജിത് ഉണ്ണികൃഷ്ണൻ അരങ്ങേറിയത്. അതിലെ കുരുടി എന്ന കഥാപാത്രം സണ്ണി വെയ്നെ ഏറെ ശ്രദ്ധേയനാക്കി. 2012ൽ ജയ്ഹിന്ദ് ടിവിയുടെ മികച്ച പുതുമുഖനടനുള്ള അവാർഡ് ഈ റോളിലൂടെ അദ്ദേഹം നേടി. തുടർന്ന് വിനീത് ശ്രീനിവാസന്റെ "തട്ടത്തിൽ മറയത്ത്" എന്ന സിനിമയിലെ അതിഥിവേഷത്തിനുശേഷം, ഗിരീഷ് സംവിധാനം ചെയ്ത "നി കൊ ഞാ ചാ" എന്ന സിനിമയിൽ നായകനായി. 2013ലെ ആദ്യ ഹിറ്റ് ആയിരുന്നു നി കൊ ഞാ ചാ. അനായാസമായ അഭിനയശൈലിയും തമാശ വേഷങ്ങൾ ചെയ്യുന്നതിലുള്ള മികവും കാരണം വളരെപ്പെട്ടെന്നുതന്നെ സണ്ണി വെയ്ൻ ജനപ്രിയനായി. രാജീവ് രവിയുടെ കന്നിസംവിധാനസംരംഭമായ അന്നയും റസൂലിലും നായകനായ ഫഹദ് ഫാസിലിനൊപ്പം പ്രാധാന്യമുള്ള വേഷമായിരുന്നു.

പോൾ ഫാക്ടർ സംവിധാനം ചെയ്ത ബഹുഭാഷാചിത്രമായ "രക്തരക്ഷസ്3ഡി"-തമിഴിൽ "യാർ ഇവൾ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും സണ്ണി വെയ്ൻ അരങ്ങേറി. യുവനടന്മാരിൽ വളരെ ശ്രദ്ധേയനാണ് സണ്ണി ഇന്ന്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സിനിമയിൽ വരുന്നതിനുമുൻപ് ബാംഗ്ലൂർ ഇൻഫോസിസിൽ ഐ ടി ജീവനക്കാരനായിരുന്നു സണ്ണി വെയ്ൻ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തട്ടത്തിൻ മറയത്ത് വിനോദിന്റെ കൂട്ടുകാരൻ വിനീത് ശ്രീനിവാസൻ 2012
സെക്കന്റ് ഷോ കുരുടി/നെത്സൺ മണ്ഡേല ശ്രീനാഥ് രാജേന്ദ്രൻ 2012
ച്യൂയിങ്ങ് ഗം ദീനു പ്രവീണ്‍ എം സുകുമാരൻ 2013
അന്നയും റസൂലും ആഷ്ലി രാജീവ് രവി 2013
നി കൊ ഞാ ചാ റോഷൻ ഗിരീഷ് 2013
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സുനിൽ സമീർ താഹിർ 2013
മസാല റിപ്പബ്ലിക്ക് ബഡാ ബായ് വിശാഖ് ജി എസ് 2014
മോസയിലെ കുതിര മീനുകൾ അജിത്‌ പിള്ള 2014
രക്തരക്ഷസ്സ് ആർ-ഫാക്ടർ 2014
കൂതറ രാം ശ്രീനാഥ് രാജേന്ദ്രൻ 2014
ഡബിൾ ബാരൽ സൈലൻസ് ലിജോ ജോസ് പെല്ലിശ്ശേരി 2015
*ing പൗർണ്ണമി ആൽബി 2015
ആട് സാത്താൻ സേവിയർ മിഥുൻ മാനുവൽ തോമസ്‌ 2015
സാരഥി ക്രിസ്റ്റി ഗോപാലൻ മനോജ്‌ 2015
ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി ബീരാൻ അനിൽ രാധാകൃഷ്ണമേനോൻ 2015
അപ്പവും വീഞ്ഞും ജൂഡ് വിശ്വൻ വിശ്വനാഥൻ 2015
ആൻമരിയ കലിപ്പിലാണ് പൂമ്പാറ്റ ഗിരീഷ് മിഥുൻ മാനുവൽ തോമസ്‌ 2016
പോക്കിരി സൈമൺ പോക്കിരി സൈമൺ ജിജോ ആന്റണി 2017
ആട് 2 സാത്താൻ സേവിയർ മിഥുൻ മാനുവൽ തോമസ്‌ 2017
ഗോൾഡ് കോയിൻസ് പ്രമോദ് ജി ഗോപാൽ 2017

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
പടവെട്ട് ലിജു കൃഷ്ണ 2022

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മുള്ള് മുള്ള് ഫ്രഞ്ച് വിപ്ളവം ബി കെ ഹരിനാരായണൻ പ്രശാന്ത് പിള്ള 2018

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
അവരുടെ രാവുകൾ ഷാനിൽ മുഹമ്മദ് 2017

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
വാലാട്ടി ദേവൻ 2023 റോട്ട് വെയ്ലർ
എസ്ര ജയ് കെ 2017 സുജിത് ശങ്കർ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.