സണ്ണി വെയ്ൻ
സുഹൃത്തായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത "സെക്കൻഡ് ഷോ" എന്ന സിനിമയിലൂടെയാണ് സണ്ണി വെയ്ൻ എന്ന സുജിത് ഉണ്ണികൃഷ്ണൻ അരങ്ങേറിയത്. അതിലെ കുരുടി എന്ന കഥാപാത്രം സണ്ണി വെയ്നെ ഏറെ ശ്രദ്ധേയനാക്കി. 2012ൽ ജയ്ഹിന്ദ് ടിവിയുടെ മികച്ച പുതുമുഖനടനുള്ള അവാർഡ് ഈ റോളിലൂടെ അദ്ദേഹം നേടി. തുടർന്ന് വിനീത് ശ്രീനിവാസന്റെ "തട്ടത്തിൽ മറയത്ത്" എന്ന സിനിമയിലെ അതിഥിവേഷത്തിനുശേഷം, ഗിരീഷ് സംവിധാനം ചെയ്ത "നി കൊ ഞാ ചാ" എന്ന സിനിമയിൽ നായകനായി. 2013ലെ ആദ്യ ഹിറ്റ് ആയിരുന്നു നി കൊ ഞാ ചാ. അനായാസമായ അഭിനയശൈലിയും തമാശ വേഷങ്ങൾ ചെയ്യുന്നതിലുള്ള മികവും കാരണം വളരെപ്പെട്ടെന്നുതന്നെ സണ്ണി വെയ്ൻ ജനപ്രിയനായി. രാജീവ് രവിയുടെ കന്നിസംവിധാനസംരംഭമായ അന്നയും റസൂലിലും നായകനായ ഫഹദ് ഫാസിലിനൊപ്പം പ്രാധാന്യമുള്ള വേഷമായിരുന്നു.
പോൾ ഫാക്ടർ സംവിധാനം ചെയ്ത ബഹുഭാഷാചിത്രമായ "രക്തരക്ഷസ്3ഡി"-തമിഴിൽ "യാർ ഇവൾ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും സണ്ണി വെയ്ൻ അരങ്ങേറി. യുവനടന്മാരിൽ വളരെ ശ്രദ്ധേയനാണ് സണ്ണി ഇന്ന്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സിനിമയിൽ വരുന്നതിനുമുൻപ് ബാംഗ്ലൂർ ഇൻഫോസിസിൽ ഐ ടി ജീവനക്കാരനായിരുന്നു സണ്ണി വെയ്ൻ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സെക്കന്റ് ഷോ | കുരുടി/നെത്സൺ മണ്ഡേല | ശ്രീനാഥ് രാജേന്ദ്രൻ | 2012 |
| തട്ടത്തിൻ മറയത്ത് | വിനോദിന്റെ കൂട്ടുകാരൻ | വിനീത് ശ്രീനിവാസൻ | 2012 |
| ച്യൂയിങ്ങ് ഗം | ദീനു | പ്രവീണ്‍ എം സുകുമാരൻ | 2013 |
| അന്നയും റസൂലും | ആഷ്ലി | രാജീവ് രവി | 2013 |
| നി കൊ ഞാ ചാ | റോഷൻ | ഗിരീഷ് | 2013 |
| നീലാകാശം പച്ചക്കടൽ ചുവന്നഭൂമി | സുനിൽ | സമീർ താഹിർ | 2013 |
| കൂതറ | രാം | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
| മസാല റിപ്പബ്ലിക്ക് | ബഡാ ബായ് | വിശാഖ് ജി എസ് | 2014 |
| മോസയിലെ കുതിര മീനുകൾ | അജിത് പിള്ള | 2014 | |
| രക്തരക്ഷസ്സ് | ആർ-ഫാക്ടർ | 2014 | |
| അപ്പവും വീഞ്ഞും | ജൂഡ് | വിശ്വൻ വിശ്വനാഥൻ | 2015 |
| ഡബിൾ ബാരൽ | സൈലൻസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
| *ing പൗർണ്ണമി | ആൽബി | 2015 | |
| ആട് | സാത്താൻ സേവിയർ | മിഥുൻ മാനുവൽ തോമസ് | 2015 |
| സാരഥി | ക്രിസ്റ്റി | ഗോപാലൻ മനോജ് | 2015 |
| ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി | ബീരാൻ | അനിൽ രാധാകൃഷ്ണമേനോൻ | 2015 |
| ആൻമരിയ കലിപ്പിലാണ് | പൂമ്പാറ്റ ഗിരീഷ് | മിഥുൻ മാനുവൽ തോമസ് | 2016 |
| പോക്കിരി സൈമൺ | പോക്കിരി സൈമൺ | ജിജോ ആന്റണി | 2017 |
| ആട് 2 | സാത്താൻ സേവിയർ | മിഥുൻ മാനുവൽ തോമസ് | 2017 |
| ഗോൾഡ് കോയിൻസ് | പ്രമോദ് ജി ഗോപാൽ | 2017 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| പടവെട്ട് | ലിജു കൃഷ്ണ | 2022 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| മുള്ള് മുള്ള് | ഫ്രഞ്ച് വിപ്ളവം | ബി കെ ഹരിനാരായണൻ | പ്രശാന്ത് പിള്ള | 2018 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| അവരുടെ രാവുകൾ | ഷാനിൽ മുഹമ്മദ് | 2017 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| വാലാട്ടി | ദേവൻ | 2023 | റോട്ട് വെയ്ലർ |
| എസ്ര | ജയ് കെ | 2017 | സുജിത് ശങ്കർ |