താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Khan
Date of Death:
ചൊവ്വ, 19 August, 2008
കെ പി എ സി ഖാൻ

കൊച്ചിയിലെ ഒരു ഫാക്ടറി തൊഴിലാളിയായിരുന്ന യൂസഫ്ഖാന്റെ മകനായി ഫോർട്ട് കൊച്ചിയിൽ ജനിച്ചു. മൊയ്തീൻ ഖാൻ എന്നായിരുന്നു പേര്. മെട്രിക്കുലേഷൻ വരെയായിരുന്നു ഖാന്റെ വിദ്യാഭ്യാസം. കൊച്ചി സാൻ്റാക്രൂസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആൻഡ്രൂ മാഷിൻ്റെ പറുദീസാ നഷ്ടം എന്ന നാടകത്തിൽ ചെകുത്താനായി വേഷമിട്ടതാണ് ഖാൻ്റെ അഭിനയകലയിലെ തുടക്കം.

വിദ്യാഭ്യാസം കഴിഞ്ഞ് കൊച്ചിയിലെ പ്രമുഖ നാടകപ്രവർത്തകരായ എഡ്ഡി മാസ്റ്റർക്കൊപ്പം ചില അമച്വർ നാടകങ്ങളിൽ വേഷമിട്ടു. പി ജെ ആൻ്റണി, മുത്തയ്യ, ഗോവിന്ദൻകുട്ടി തുടങ്ങിയവരൊക്കെയായിരുന്നു ഖാൻ്റെ സഹനടന്മാരായിരുന്നത്. ആ കാലത്ത് എയർഫോൾസിൽ ജോലി ലഭിച്ചെങ്കിലും മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും ജോലി രാജിവെച്ച് കലാരംഗത്തേയ്ക്ക് ഖാൻ തിരിച്ചുവന്നു. തുടർന്ന് പ്രശസ്ത അഭിനേതാവ് മുത്തയ്യയുടെ പ്രസ്സിൽ മാനേജരായി ജോലിയിൽ പ്രവേശിച്ചു. പകൽ പ്രസ്സിലെ ജോലിയും രാത്രി നാടകാഭിനയവുമായി ജീവിതം കഴിച്ചു. ഇതിനിടയിൽ ട്രഷറിയിൽ ക്ലർക്കായി നിയമനം കിട്ടിയെങ്കിലും.നാടകാഭിനയത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ അതിനോടും വിട പറഞ്ഞു.

പി ജെ ആൻറണി പ്രതിഭ ആർട്സ് തുടങ്ങുന്നത് 1949 -ലാണ്. ഹാസ്യാഭിനയത്തിൽ തനത് ശൈലി പുലർത്തിയിരുന്ന ഖാന് ഉണങ്ങാത്ത ചോര എന്ന തൻ്റെ ആദ്യസംരംഭത്തിൽ പി ജെ ഒരു വേഷം നല്കി. ആ റോൾ ഖാൻ തൃപ്തികരമായി അവതരിപ്പിച്ചതിനെത്തുടർന്ന് പ്രതിഭ ആർട്സിന്റെ ചാരിതാർത്ഥ്യം,വിശപ്പ്, ഇങ്ക്വിലാബിൻ്റ മക്കൾ എന്നീ നാടകങ്ങളിലും ഖാന് അവസരങ്ങൾ ലഭിച്ചു. അക്കാലത്ത് തന്നെ മുത്തയ്യയുടെ ചാപ്പൽ കിങ്, കാസിം റെസ്വി എന്നിവയിലും ചായമിട്ടു. ചങ്ങനാശ്ശേരി പ്രകാശ് തിയേറ്റേഴ്സിൻ്റെ 144 എന്ന നാടകത്തിലെ "വല്ലാർപാടം റോക്കി" എന്ന കഥാപാത്രത്തോടെ ഖാൻ എന്ന നടൻ പ്രൊഫഷണൽ നാടകവേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കഥാപാത്രത്തിൻ്റെ വിജയവും പ്രസിദ്ധിയും ഖാനെ KPAC യിൽ എത്തിച്ചു.പുതിയ ആകാശം പുതിയ ഭൂമിയിലെ ഫിലിം സ്റ്റാർ ഗോപു എന്ന സ്വപ്നജീവിയെ ഗംഭീരമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു കെ പി എ സിയിൽ ഖാൻ്റെ തുടക്കം.തുടർന്ന് KPAC അവതരിപ്പിച്ച എല്ലാ നാടകങ്ങളിലും ഖാൻ വേഷമിടുകയും തൻ്റെ പേരിനൊപ്പം KPAC എന്നു ചേർത്തറിയപ്പെടുകയും ചെയ്തു. അശ്വമേധം,ശരശയ്യ,കൂട്ടുകുടുംബം, തുലാഭാരം തുടങ്ങിയ എണ്ണംപറഞ്ഞ നാടകങ്ങളിലൊക്കെ ഖാനുണ്ടായിരുന്നു.

എഴുപതുകളുടെ മധ്യത്തിൽ ഇദ്ദേഹം KPAC വിട്ട് മറ്റു ചില സമിതികളിൽ സഹകരിച്ചിരുന്നു. ആലുംമൂടൻ്റെ ട്രൂപ്പിലായിരുന്നു ഒരു വർഷം. കോട്ടയം നാഷണൽ തിയേറ്റേഴ്സിൻ്റെ രാഗം, സൂര്യസോമയുടെ നിധി,ചിറകു തേടുന്ന പക്ഷികൾ, അങ്കമാലി പ്രതിഭയുടെ രാജവീഥി, പാളം തെറ്റിയ വണ്ടികൾ എന്നിവയാണ് ഈ കാലഘട്ടത്തിൽ അദ്ദേഹം സഹകരിച്ച നാടകങ്ങൾ. കെ പി എ സിയിൽ നിന്നുള്ള വിട്ടുനിൽക്കൽ കഷ്ടിച്ച് മൂന്നുവർഷം മാത്രമായിരുന്നു. ഖാൻ വീണ്ടും KPAC യിലേക്ക് തന്നെ മടങ്ങി. ലയനം,പാഞ്ചാലി,സഹസ്രയോഗം, താപനിലയം തുടങ്ങി ഒളിവിലെ ഓർമ്മകൾ വരെ KPAC തുടർന്നവതരിപ്പിച്ച നാടകങ്ങളിലെല്ലാം ഖാൻ്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ലയനത്തിലെ നിസ്സഹായനായ പോലീസുകാരൻ്റെ വേഷത്തിന് അദ്ദേഹത്തിന് ചില പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. പ്രായാധിക്യത്തെ അവഗണിച്ചും രംഗവേദിയിൽ തുടർന്ന ആദ്യത്തെ നടൻ MS നമ്പൂതിരിയാണ്. പിന്നീട് ആ സ്ഥാനം ഖാന് ലഭിച്ചു.

1956 -ൽ പി ഭാസ്ക്കരൻ സംവിധാനം ചെയ്ത രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിലൂടെയാന് ഖാൻ സിനിമാഭിനയ രംഗത്ത് എത്തുന്നത്. ശവപ്പെട്ടിപ്പണിക്കാരൻ കറിയാച്ചനെ ഖാൻ അവിസ്മരണീയമാക്കി. തൊട്ടടുത്ത വർഷം രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ കമ്പൗണ്ടറുടെ വേഷം അവതരിപ്പിച്ചു. കൂട്ടുകുടുംബം എന്ന നാടകം സിനിമയാക്കിയപ്പോൾ KPAC ലളിത അവതരിപ്പിച്ച സരസ്വതി എന്ന കഥാപാത്രത്തിൻ്റെ ഭർത്താവായ ഗോവിന്ദൻ നായരുടെ വേഷത്തിലാണ് ഖാൻ അഭിനയിച്ചത്.(ലളിതയുടെ ആദ്യചിത്രമായിരുന്നു ഇത്. പത്തിലധികം സിനിമകളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.

2008 -ൽ കെ പി എ സി ഖാൻ നിര്യാതനായി. അദ്ദേഹം അവിവാഹിതനായിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രാരിച്ചൻ എന്ന പൗരൻ കറിയാച്ചൻ പി ഭാസ്ക്കരൻ 1956
മിന്നാമിനുങ്ങ് കമ്പൗണ്ടർ രാമു കാര്യാട്ട് 1957
കായംകുളം കൊച്ചുണ്ണി (1966) പി എ തോമസ് 1966
തുലാഭാരം ഗുമസ്തൻ കൊച്ചുപിള്ള എ വിൻസന്റ് 1968
കൂട്ടുകുടുംബം ഗോവിന്ദന്‍ നായർ കെ എസ് സേതുമാധവൻ 1969
പേൾ വ്യൂ കലാസമിതി അംഗം എം കുഞ്ചാക്കോ 1970
ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി 1972
ഏണിപ്പടികൾ തോപ്പിൽ ഭാസി 1973
സൃഷ്ടി ശങ്കരൻകുട്ടി മേനോൻ കെ ടി മുഹമ്മദ് 1976
രാജാങ്കണം ജേസി 1976
വീട് ഒരു സ്വർഗ്ഗം ജേസി 1977
ദ്വീപ് രാമു കാര്യാട്ട് 1977
മനോരഥം പി ഗോപികുമാർ 1978
എന്റെ നീലാകാശം വൈദ്യർ തോപ്പിൽ ഭാസി 1979
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.