താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Krishna (actor)

മലയാള ചലച്ചിത്ര നടൻ. ആലപ്പുഴജില്ലയിലെ കൈനകരിയിൽ മോഹൻ ദിവാകരന്റെയും രാധാലക്ഷ്മിയുടെയും മകനായി ജനിച്ചു. എറണാംകുളം ഭവൻസ് വിദ്യാമന്ദിറിൽ ആയിരുന്നു കൃഷ്ണയുടെ പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രട്സ് ഹാർട്സ് കോളേജിലാണ് കൃഷ്ണ ഡിഗികഴിഞ്ഞത്. പ്രശസ്ത നടി ലളിതയുടെ കൊച്ചുമകനാണ് കൃഷ്ണ. പ്രശസ്ത സിനിമാ താരങ്ങളായ ശോഭന, വിനീത് എന്നിവർ കൃഷ്ണയുടെ ബന്ധുക്കളാണ്.

1994-ൽ നെപ്പോളിയൻ എന്ന സിനിമയിലൂടെയാണ് കൃഷ്ണ സിനിമയിലെത്തുന്നത്. 1997-ൽ ഋഷ്യശൃംഗൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. തുടർന്ന് കുറച്ചു സിനിമകളിൽ അഭിനയിച്ചെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാത്തതുകൊണ്ട് അദ്ദേഹം ഡൽഹിയിലേയ്ക്ക് പോയി. പാചകത്തോട് താത്പര്യം ഉണ്ടായിരുന്ന കൃഷ്ണ അവിടെ ഹോട്ടലുകളിൽ പാചകം പഠിയ്ക്കാൻ ചേർന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം നാട്ടിൽ വന്ന് അച്ഛന്റെ ഹോട്ടൽ ഏറ്റെടുത്ത് നടത്താൻ തുടങ്ങി. 2011- ൽ ട്രാഫിക് സിനിമയിലൂടെ കൃഷ്ണ തിരിച്ചുവരവ് നടത്തി. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. അൻപതോളം മലയാളം സിനിമകളിൽ അഭിനയിച്ചു. കൂടാതെ ചില തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ പത്തോളം സീരിയലുകളിലും കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ചാനൽ ഷോകളും ചെയ്തിട്ടുണ്ട്. കൈരളി ചാനലിലെ സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന പാചക റിയാലിറ്റി ഷോ തുടർച്ചയായി മൂന്നു സീസൻ ചെയ്തത് കൃഷ്ണയായിരുന്നു. സിനിമകളോടൊപ്പം ഹോട്ടൽ ബിസിനസ്സും കൃഷ്ണ തുടർന്നുപോകുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നെപ്പോളിയൻ സജി 1994
ഋഷ്യശൃംഗൻ സുരേഷ് ഉണ്ണിത്താൻ 1997
അയാൾ കഥയെഴുതുകയാണ് ജിതേഷ് കമൽ 1998
ഹരികൃഷ്ണൻസ് ഫാസിൽ 1998
ദയ മൻസൂർ വേണു 1998
ഇൻഡിപ്പെൻഡൻസ് മുകുന്ദന്റെ മകൻ കൃഷ്ണൻ വിനയൻ 1999
വാഴുന്നോർ ജോണി ജോഷി 1999
മേലേവാര്യത്തെ മാലാഖക്കുട്ടികൾ ശരത് തുളസീദാസ് 2000
മഴമേഘപ്രാവുകൾ ശ്രീക്കുട്ടൻ പ്രദീപ് ചൊക്ലി 2001
ഷാർജ ടു ഷാർജ വേണുഗോപൻ രാമാട്ട് 2001
കൈ എത്തും ദൂരത്ത് ഫാസിൽ 2002
സ്നേഹിതൻ ആനന്ദ് ജോസ് തോമസ് 2002
തില്ലാന തില്ലാന ബോബി ടി എസ് സജി 2003
സൗദാമിനി പി ഗോപികുമാർ 2003
ശ്യാമം ശ്രീവല്ലഭൻ 2006
കന്യാകുമാരി എക്സ്പ്രസ് ടി എസ് സുരേഷ് ബാബു 2010
രാമ രാവണൻ ബിജു വട്ടപ്പാറ 2010
ബോംബെ മാർച്ച് 12 ബാബു ജനാർദ്ദനൻ 2011
കളഭമഴ പി സുകുമേനോൻ 2011
ട്രാഫിക്ക് രാജേഷ് പിള്ള 2011
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.