താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Shivada
Date of Birth:
Sunday, 27 April, 1986
ശ്രീലേഖ

1986 ഏപ്രിൽ 27 ന് മലയാളി ദമ്പതികളായ.വിജയരാജന്റെയും കുമാരിയുടെയും മകളായി.തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. ശ്രീലേഖ എന്നായിരുന്നു യഥാർത്ഥ നാമം. അഞ്ചാംതരം വരെ തിരുച്ചിറപ്പള്ളിയിലായിരുന്നു ശ്രീലേഖയുടെ പഠനം. മാതാപിതാക്കൾ അങ്കമാലിയിലേയ്ക്ക് താമസം മാറ്റിയതിനാൽ തുടർ വിദ്യാഭ്യാസം കേരളത്തിലായീരുന്നു. കംപ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ശ്രീലേഖ.

2009 ൽ കേരളകഫേ എന്ന ആന്തോളജി മൂവിയിലഭിനയിച്ചുകൊണ്ടാണ് ശിവദ അഭിനയരംഗത്ത്. തുടക്കം കുറിയ്ക്കുന്നത്. ശ്രീലേഖ എന്നപേര് മാറ്റി ശിവദ എന്ന പുതിയ പേര് സീനിമയ്ക്ക് വേണ്ടി അവർ സ്വീകരിച്ചു. 2012 ൽ ഫാസില്‍ സംവിധാനം ചെയ്‌ത ലിവിംഗ്‌ ടുഗതർ എന്ന ചിത്രത്തിലെ നായിക ശ്രീലേഖയായിരുന്നു. തുടർന്ന് സു സു സുധി വാത്മീകം, ശിക്കാരീ ശംഭൂ, ലക്ഷ്യം,, അച്ചായൻസാ, ലൂസിഫർ എന്നിവയുൾപ്പെടെ മുപ്പതോളം മലയാളസിനിമകളിൽ ശിവദ അഭിനയിച്ചു.

തമിഴിൽ 'നെടുഞ്ചാലൈ', അതേ കൺകൾ,മാരാ എന്നീ ചിത്രങ്ങളിലും ശിവദ അഭിനയിച്ചിട്ടുണ്ട്.

Sshivada

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കേരള കഫെ (പുറംകാഴ്ചകൾ) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
പതിനൊന്നിൽ വ്യാഴം സുരേഷ് കൃഷ്ണൻ 2010
ലിവിംഗ് ടുഗെദർ ഫാസിൽ 2011
സു സു സുധി വാത്മീകം കല്യാണി രഞ്ജിത്ത് ശങ്കർ 2015
ഇടി നിത്യ സാജിദ് യഹിയ 2016
അച്ചായൻസ് ജെസിക്ക കണ്ണൻ താമരക്കുളം 2017
ലക്ഷ്യം ശാലിനി അൻസാർ ഖാൻ 2017
ശിക്കാരി ശംഭു അനിത സുഗീത് 2018
ചാണക്യതന്ത്രം ഐറിൻ കണ്ണൻ താമരക്കുളം 2018
സണ്ണി നിമ്മി രഞ്ജിത്ത് ശങ്കർ 2021
മേരീ ആവാസ് സുനോ മെറിൾ പ്രജേഷ് സെൻ 2022
12th മാൻ ഡോകടർ നയന ജീത്തു ജോസഫ് 2022
2018 സെറീന (ഷാജിയുടെ ഭാര്യ) ജൂഡ് ആന്തണി ജോസഫ് 2023
ജവാനും മുല്ലപ്പൂവും ജയശ്രീ രഘു മേനോൻ 2023
സീക്രട്ട് ഹോം അഭയകുമാർ 2024
ഒരു അന്വേഷണത്തിന്റെ തുടക്കം എം എ നിഷാദ് 2024
ആനന്ദ് ശ്രീബാല വിഷ്ണു വിനയ് 2024
സുമതി വളവ് വിഷ്ണു ശശി ശങ്കർ 2025
L2 എമ്പുരാൻ ശ്രീലേഖ പൃഥ്വിരാജ് സുകുമാരൻ 2025
പേട്രിയറ്റ് ഉമ മഹേഷ് നാരായണൻ 2026

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ 2019
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.