താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Nithya Menon
Date of Birth:
Friday, 8 April, 1988
ആലപിച്ച ഗാനങ്ങൾ: 6

ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ മലയാളിദമ്പതികളാണ് നിത്യയുടെ മാതാപിതാക്കൾ.അച്ഛന്റെ സ്വദേശം കോഴിക്കോടും അമ്മയുടേത് പാലക്കാടും.

പത്താം വയസ്സിൽ, "ഹനുമാൻ-ദ് മങ്കി ഹൂ ന്യൂ റ്റൂ മച്ച്" എന്ന ഇൻഡ്യൻ-ഇംഗ്ലീഷ് സിനിമയിൽ ബാലതാരമായാണ് നിത്യ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് വിദ്യാഭ്യാസത്തിനുശേഷം "സെവൻ ഓ ക്ലോക്ക്" എന്ന കന്നഡചിത്രത്തിൽ അഭിനയിച്ചു. പരസ്യങ്ങൾക്കും മാഗസിനുകൾക്കും മോഡലായിരുന്ന നിത്യയ്ക്ക്,ആ വഴിയാണ് മലയാള സിനിമയിലേയ്ക്ക് വഴിതുറന്നത്. ആദ്യമലയാളസിനിമ കെ പി കുമാരന്റെ "ആകാശഗോപുരം". തുടർന്ന് അഭിനയിച്ച "ജോഷ്" എന്ന കന്നഡ സിനിമയിലെ പ്രകടനത്തിന് 57ആമത് സൗത്ത് ഫിലിം ഫെയർ അവാർഡ്സിൽ മികച്ച സഹനടിയ്ക്കുള്ള നോമിനേഷൻ നേടി.

തുടർന്ന് മലയാളസിനിമകളിൽ സക്രിയമായ നിത്യമേനോന്, 2011ൽ, സുഹൃത്തായ നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത "Ala Modalaindi" എന്ന സിനിമയിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറി. ആ സിനിമയിലെ പ്രകടനത്തിന് മികച്ച നടിയ്ക്കള്ള നന്ദി അവാർഡ്,മികച്ച തെലുങ്ക് നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവ കൂടാതെ മികച്ച തെലുഗു പിന്നണി ഗായികയ്ക്കുള്ള അവാർഡും കരസ്ഥമാക്കാനായി.

ജയേന്ദ്ര സംവിധാനം ചെയ്ത "180" എന്ന സിനിമയിലെ നായികാവേഷത്തിലൂടെയായിരുന്നു തമിഴ് സിനിമാപ്രവേശം. അതിലെ അഭിനയത്തിന് 2011ലെ മികച്ച നടിയ്ക്കുള്ള വിജയ് അവാർഡ്സ് നാമനിർദ്ദേശം നേടാനും നിത്യയ്ക്കായി.

തെന്നിന്ത്യൻ ഭാഷകളിലെ മികച്ച മുൻനിര അഭിനേത്രിമാരിൽ ഒരാളാണ് നിത്യ ഇന്ന്. അഭിനയത്തിനു പുറമേ സിനിമകളിൽ പിന്നണി പാടിയും ശ്രദ്ധേയയാണ് നിത്യ മേനോൻ.

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസം ബിരുദധാരിയാണ് നിത്യ. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഡ്യയിൽ നിന്ന് സിനിമാറ്റോഗ്രഫി കോഴ്സ് പഠിച്ചിട്ടുമുണ്ട്.

Nithya Menon

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആകാശഗോപുരം ഹിൽഡ വർഗീസ് കെ പി കുമാരൻ 2008
എയ്ഞ്ചൽ ജോൺ സോഫി എസ് എൽ പുരം ജയസൂര്യ 2009
വെള്ളത്തൂവൽ ജിയ ഐ വി ശശി 2009
കേരള കഫെ നിത്യ (ഹാപ്പി ജേണി) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
അൻ‌വർ അമൽ നീരദ് 2010
അപൂർവരാഗം നാൻസി സിബി മലയിൽ 2010
ഉറുമി ചിറയ്ക്കൽ ബാല/ഡെയ്സി ഡാ കുന സന്തോഷ് ശിവൻ 2011
മകരമഞ്ഞ് ലെനിൻ രാജേന്ദ്രൻ 2011
വയലിൻ ഏയ്ഞ്ചൽ സിബി മലയിൽ 2011
കർമ്മയോഗി മൂന്നുമണി വി കെ പ്രകാശ് 2012
ബാച്ച്‌ലർ പാർട്ടി നീതു അമൽ നീരദ് 2012
ഉസ്താദ് ഹോട്ടൽ ഫഹാന അൻവർ റഷീദ് 2012
പോപ്പിൻസ് അമ്മു വി കെ പ്രകാശ് 2012
തൽസമയം ഒരു പെൺകുട്ടി മഞ്ജുള അയ്യപ്പൻ ടി കെ രാജീവ് കുമാർ 2012
ബാംഗ്ളൂർ ഡെയ്സ് നതാഷ അഞ്ജലി മേനോൻ 2014
ഏയ്‌ പ്രിയ പ്രിയ വിക്രം കെ കുമാർ 2014
കനലാട്ടം ശ്രീനിവാസ് രാഗ 2015
100 ഡെയ്സ് ഓഫ് ലവ് ജെനുസ് മുഹമ്മദ്‌ 2015
സണ്‍ ഓഫ് സത്യമൂർത്തി - തെലുങ്ക് - ഡബ്ബിംഗ് ത്രിവിക്രം ശ്രീനിവാസ് 2015
രുദ്രമാദേവി - തെലുങ്ക് - ഡബ്ബിംഗ് മുക്താംബ ഗുണശേഖർ 2015

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പായസം ഇതു പായസം പോപ്പിൻസ് റഫീക്ക് അഹമ്മദ് രതീഷ് വേഗ 2012
ദൂരെ ദൂരെ നീങ്ങി മായും തീരമാകെ നത്തോലി ഒരു ചെറിയ മീനല്ല അനു എലിസബത്ത് ജോസ് അഭിജിത് 2013
പാൽനിലാ രാവിലെ റോക്ക്സ്റ്റാർ മഞ്ജുവാണി പ്രശാന്ത് പിള്ള 2015
തൂവെണ്ണിലാ (F) മോഹൻലാൽ മനു മൻജിത്ത് ടോണി ജോസഫ് പള്ളിവാതുക്കൽ 2018
വാവാവോ മോഹൻലാൽ മനു മൻജിത്ത് ടോണി ജോസഫ് പള്ളിവാതുക്കൽ 2018
ഒരു വാക്കിൻ പ്രാണ രാജീവ് ഗോവിന്ദ് ലൂയിസ് ബാങ്ക്സ് 2019

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഡോക്ടർ ഇന്നസെന്റാണ് അജ്മൽ 2012
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.