താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Annie - Chithra
Date of Birth:
Saturday, 21 July, 1979
ചിത്ര ഷാജി കൈലാസ്

ജോബിയുടേയും മറിയാമ്മയുടേയും മകളായി കോട്ടയം ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. ആനിയുടെ കുട്ടിക്കാലത്ത് തന്നെ അമ്മ മരിച്ചതിനാൽ ആനിയും സഹോദരിമാരും അച്ഛനോടൊപ്പം അച്ഛന്റെ ജോലി സ്ഥലമായ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് കോൺവെന്റ് സ്കൂളിലായിരുന്നു ആനിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ആൾ സെയിന്റ് കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോളാണ് ആനി സിനിമയിലേക്കെത്തുന്നത്.

1993 -ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിൽ മുകേഷിന്റെ നായികയായാണ് ആനി സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ഷാജി കൈലാസ് - സുരേഷ് ഗോപി ചിത്രമായ രുദ്രാക്ഷം -ത്തിൽ നായകിയായി. തുടർന്ന് കമൽ - മമ്മൂട്ടി ചിത്രമായ മഴയെത്തും മുൻ‌പേ ഉൾപ്പെടെ പതിഞ്ചോളം സിനിമകളിൽ നായികയായി അഭിനയിച്ചു. സംവിധായകൻ ഷാജി കൈലാസിനെ വിവാഹം ചെയ്തതിന് ശേഷം ആനി സിനിമാഭിനയ രംഗത്തു നിന്നും പിൻ‌വാങ്ങി. വിവാഹത്തിന് ശേഷം ഹിന്ദുമതത്തിലേക്ക് മാറിയ ആനി ചിത്ര എന്ന് പേര് സ്വീകരിച്കു. മഴയെത്തും മുൻപേയിലെ അഭിനയത്തിന് ആനിക്ക് മികച്ച നടിക്കുള്ള ഫല്ലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട് വലിയൊരു ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ എന്ന സിനിമയിൽ ശബ്ദം പകർന്നുകൊണ്ട് സിനിമാരംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ ചാനലുകളിൽ പല റിയാലിറ്റി ഷോകളിലും ഹോസ്റ്റായും ജഡ്ജായും ഇരുന്നിട്ടുണ്ട്.

ആനി - ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്ന് ആൺ മക്കളാണുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അമ്മയാണെ സത്യം ബാലചന്ദ്ര മേനോൻ 1993
രുദ്രാക്ഷം ഗൗരി ഷാജി കൈലാസ് 1994
അക്ഷരം സിബി മലയിൽ 1995
പാർവ്വതീ പരിണയം പാർവ്വതി പി ജി വിശ്വംഭരൻ 1995
ആലഞ്ചേരി തമ്പ്രാക്കൾ മീര / ലേഖ വർമ്മ സുനിൽ 1995
പുതുക്കോട്ടയിലെ പുതുമണവാളൻ റാഫി - മെക്കാർട്ടിൻ 1995
കല്യാൺജി ആനന്ദ്ജി മേരി നിർമ്മല / ശിവകാമി ബാലു കിരിയത്ത് 1995
സാക്ഷ്യം ഡെയ്സി മോഹൻ 1995
ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് ടി എസ് സുരേഷ് ബാബു 1995
മഴവിൽക്കൂടാരം സിദ്ദിഖ് ഷമീർ 1995
ടോം ആൻഡ് ജെറി മീനാക്ഷി കലാധരൻ അടൂർ 1995
മഴയെത്തും മുൻ‌പേ ശ്രുതി കമൽ 1995
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് ശശി മോഹൻ 1996
കിരീടമില്ലാത്ത രാജാക്കന്മാർ അൻസാർ കലാഭവൻ 1996
മിസ്റ്റർ ക്ലീൻ ഡോ നന്ദിനി വിനയൻ 1996
സ്വപ്നലോകത്തെ ബാലഭാസ്കരൻ ചന്ദ്രിക രാജസേനൻ 1996

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
എലോൺ ഷാജി കൈലാസ് 2023
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.