താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Lakshmi Rai
Date of Birth:
Friday, 5 May, 1989
തെന്നിന്ത്യൻ ചലച്ചിത്ര നടി. റാം റായിയുടെയും മഞ്ജുള റായിയുടെയും മകളായി 1989 മെയ് മാസത്തിൽ കർണ്ണാടകയിലെ ബെൽഗാമിൽ ജനിച്ചു. 2005-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ Karka Kasadara എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി റായ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് തമിഴ് സിനിമകളിൽ തുടർച്ചയായി വേഷങ്ങൾ കിട്ടാൻ തുടങ്ങി. 2007-ൽ റോക്ക് എൻ റോൾ എന്ന സിനിമയിലൂടെ മോഹൻ ലാലിന്റെ നായികയായാണ് ലക്ഷ്മി റായ് മലയാളത്തിലെത്തുന്നത്. 2008-ൽ മമ്മൂട്ടിയുടെ നായികയായി അണ്ണൻ തമ്പി, പരുന്ത് എന്നീ സിനിമകളിൽ അഭിനയിച്ചു. കൃസ്ത്യൻ ബ്രദേൾസ്, കാസനോവ, ചട്ടമ്പിനാട്, ടു ഹരിഹർ നഗർ.. എന്നിവയുൾപ്പെടെ പതിനഞ്ചിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലും നിരവധി സിനിമകളിൽ ലക്ഷ്മി റായ് അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| റോക്ക് ൻ റോൾ | ദയ ശ്രീനിവാസ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2007 |
| പരുന്ത് | രാഖി | എം പത്മകുമാർ | 2008 |
| അണ്ണൻ തമ്പി | തേന്മൊഴി | അൻവർ റഷീദ് | 2008 |
| 2 ഹരിഹർ നഗർ | ലാൽ | 2009 | |
| ചട്ടമ്പിനാട് | ഗൗരി | ഷാഫി | 2009 |
| ഇവിടം സ്വർഗ്ഗമാണ് | അഡ്വക്കേറ്റ് സുനിത | റോഷൻ ആൻഡ്ര്യൂസ് | 2009 |
| ക്രിസ്ത്യൻ ബ്രദേഴ്സ് | സോഫിയ | ജോഷി | 2011 |
| അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ | മീനാക്ഷി തമ്പുരാൻ | പ്രിയദർശൻ | 2011 |
| കാസനോവ | ഹാനൻ | റോഷൻ ആൻഡ്ര്യൂസ് | 2012 |
| മായാമോഹിനി | മായ | ജോസ് തോമസ് | 2012 |
| ആറു സുന്ദരിമാരുടെ കഥ | ഫൈസിയ ഹസ്സൻ - എസ്. പി | രാജേഷ് കെ എബ്രഹാം | 2013 |
| രാജാധിരാജ | രാധ | അജയ് വാസുദേവ് | 2014 |
| ഒരു കുട്ടനാടൻ ബ്ലോഗ് | സേതു | 2018 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | ലാൽ | 2010 |