താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Aliyar

പ്രൊ.അലിയാർ - അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, നാടക-സിനിമ-സീരിയൽ നടന്‍, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ മലയാളികൾക്ക് സുപരിചിതൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസറായിരുന്ന അലിയാർ, കലാരംഗത്ത് സജീവമായത് നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘത്തിലൂടെയാണ്. നാടക കളരികൾ സംഘടിപ്പിക്കുക, നാടക സംബന്ധിയായ ലേഖനങ്ങൾ, നാടക പരിഭാഷകൾ എന്നിവ എഴുതുക തുടങ്ങി നിരവധി കാര്യങ്ങളിലൂടെ 1986 വരെ അലിയാർ നാട്യഗൃഹവുമായി സഹകരിച്ചു. ആ സമയത്ത് ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്നാ സിനിമയിൽ ആദ്യമായി അഭിനയിച്ചു. 1987 മുതൽ സിനിമാ രംഗത്ത് അദ്ദേഹം സജീവമായി. ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി തുടങ്ങി, സിനിമയിൽ ചെറു വേഷങ്ങൾ ചെയ്തു തുടങ്ങി. കൂടുതലായും വക്കീൽ, ഡോക്ടർ, വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. അതിനിടയിൽ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. നാട്യഗൃഹത്തിന്റെ ചെയർമാൻ കൂടിയാണ് പ്രൊ.അലിയാർ ഇപ്പോൾ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഞാറ്റടി ഭരത് ഗോപി 1979
എന്റെ ഗ്രാമം ശ്രീമൂലനഗരം വിജയൻ, ടി കെ വാസുദേവൻ 1984
ആവനാഴി ഐ വി ശശി 1986
അഷ്ടബന്ധം അസ്കർ 1986
കരിയിലക്കാറ്റുപോലെ പി പത്മരാജൻ 1986
മൂന്നു മാസങ്ങൾക്കു മുമ്പ് കൊച്ചിൻ ഹനീഫ 1986
സ്വാതി തിരുനാൾ ഡെപ്യൂട്ടി പേഷ്‌ക്കാർ ലെനിൻ രാജേന്ദ്രൻ 1987
ആഗസ്റ്റ് 1 രാധാകൃഷ്ണൻ സിബി മലയിൽ 1988
അനുരാഗി ഡോക്ടർ ഐ വി ശശി 1988
യാത്രയുടെ അന്ത്യം കെ ജി ജോർജ്ജ് 1989
മതിലുകൾ പോലീസ് കോൺസ്റ്റബിൾ അടൂർ ഗോപാലകൃഷ്ണൻ 1989
ജാതകം സുരേഷ് ഉണ്ണിത്താൻ 1989
മാലയോഗം പള്ളീലച്ചൻ സിബി മലയിൽ 1990
ലാൽസലാം വേണു നാഗവള്ളി 1990
മുഖചിത്രം സുരേഷ് ഉണ്ണിത്താൻ 1991
ഉത്സവമേളം വയലിനിസ്റ്റ് വിശ്വൻ സുരേഷ് ഉണ്ണിത്താൻ 1992
സത്യപ്രതിജ്ഞ മന്ത്രി സുരേഷ് ഉണ്ണിത്താൻ 1992
കൗരവർ ജോഷി 1992
ആധാരം ജോർജ്ജ് കിത്തു 1992
മഹാനഗരം അഡ്വക്കേറ്റ് ടി കെ രാജീവ് കുമാർ 1992

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സത്യമേവ ജയതേ വിജി തമ്പി 2000

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ജാൻ.എ.മൻ ചിദംബരം 2021
കാംബോജി വിനോദ് മങ്കര 2017
വൈറ്റ് പേപ്പർ രാധാകൃഷ്ണൻ മംഗലത്ത് 2012
കോളേജ് ഡേയ്സ് ജിയെൻ കൃഷ്ണകുമാർ 2010
മുല്ല ലാൽ ജോസ് 2008
പാർത്ഥൻ കണ്ട പരലോകം പി അനിൽ 2008
ഫ്ലാഷ് സിബി മലയിൽ 2008
വാണ്ടഡ് മുരളി നാഗവള്ളി 2004
കാഴ്ച ബ്ലെസ്സി 2004
കുസൃതി പി അനിൽ, ബാബു നാരായണൻ 2003
എന്റെ വീട് അപ്പൂന്റേം സിബി മലയിൽ 2003
സ്രാവ് അനിൽ മേടയിൽ 2001
ഓട്ടോ ബ്രദേഴ്സ് നിസ്സാർ 2000
സത്യമേവ ജയതേ വിജി തമ്പി 2000
മേരാ നാം ജോക്കർ നിസ്സാർ 2000
ദി വാറണ്ട് പപ്പൻ പയറ്റുവിള 2000
സാഫല്യം ജി എസ് വിജയൻ 1999
ഋഷിവംശം രാജീവ് അഞ്ചൽ 1999
എഫ്. ഐ. ആർ. ഷാജി കൈലാസ് 1999
ഗ്രാമപഞ്ചായത്ത് അലി അക്ബർ 1998
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.