ശങ്കർ
തെന്നിന്ത്യൻ ചലച്ചിത്ര നടൻ. തെക്കേവീട്ടിൽ എൻ കെ പണിക്കരുടെയും സുലോചനയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ 1960-ൽ ജനിച്ചു. ശങ്കറിനു നാലുവയസ്സു പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറ്റി. Indian Drugs and Pharmaceuticals Limited -ലെ മാനേജരായിരുന്ന അച്ഛന്റെ ജോലി ആവശ്യാർത്ഥമായിരുന്നു താമസം മാറ്റിയത്. ശങ്കറിന്റെ വിദ്യാഭ്യാസം St. Bede's Anglo Indian High School, Chennai.-ൽ ആയിരുന്നു. Gadwarl University, Rishikesh-ൽ നിന്നും അദ്ദേഹം ചരിത്രത്തിൽ ബിരുദം നേടി. അതിനുശേഷം South Indian Film Chambers -ൽ നിന്നും രണ്ടുവർഷത്തെ ഒരു അഭിനയ കോഴ്സ് പഠിച്ചു. അക്കാലത്ത്(1979) ബന്ധുവായ ശ്രീ.ജി.പി.ബാലൻ നിർമ്മിച്ചുകൊണ്ടിരുന്ന "ശരപഞ്ജരം" എന്ന ജയൻ നായകനായ സിനിമയുടെ സെറ്റിലെത്തി സംവിധായകനായ ശ്രീ.ഹരിഹരനെക്കാണുകയും അതിൽ ഒരു കോളേജ് കുമാരന്റെ ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
1980- ൽ ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശങ്കർ നായകനായി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. നായകനാകുന്നതിന് നൂറോളം പേരെ പരീക്ഷിച്ചതിനുശേഷമാണ് ശങ്കറിനെ തിരഞ്ഞെടുത്തത്. ഒരു തലൈ രാഗം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ശങ്കറിന്റെ നായകവേഷത്തിലുള്ള രണ്ടാമത്തെ സിനിമ മലയാളത്തിലായിരുന്നു. നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. വലിയ വിജയം നേടിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തമിഴിലെപ്പോലെ മലയാളത്തിലും ശങ്കറിനെ സ്റ്റാറാക്കിമാറ്റി. ഒരേ സമയം രണ്ടു ഭാഷകളിലും അദ്ദേഹം താരമായി വളർന്നു. പ്രേംനസീറിനും ജയനും ശേഷം മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടനായി ശങ്കർ.
തുടരെ തുടരെ ഹിറ്റുകളുമായി ശങ്കർ മലയാളത്തിൽ നിറഞ്ഞുനിന്നു. തമിഴിനെക്കാൾ അദ്ദേഹം കൂടുതൽ ശ്രദ്ധകൊടുത്തത് മലയാള സിനിമയിലായിരുന്നു. അത് തമിഴ് സിനിമകളിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമായി. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി യിലെ നായകൻ ശങ്കറായിരുന്നു. ശങ്കർ 1987 വരെ മലയാളത്തിൽ മുൻനിര നായകനായി തുടർന്നു. ശങ്കറിന്റെ നായികമാരിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മേനകയെയായിരുന്നു. ശങ്കർ -മേനക ജോടികൾ അഭിനയിച്ച സിനിമകൾ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. പിന്നീട് അദ്ദേഹത്തിന് സിനിമകൾ കുറഞ്ഞു. ശങ്കർ തൊണ്ണൂറുകളിൽ കിഴക്കുണരും പക്ഷി അടക്കം ചില സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു, പിന്നീട് അദ്ദേഹം കാരക്ടർ റോളുകളിലേയ്ക്ക് മാറി.
ശങ്കർ 2006-ൽ ബാലവേല വിഷയമാക്കി കത്തി എന്നൊരു വീഡിയോ ഫിലിം സംവിധാനം ചെയ്തു. 2007-ൽ അദ്ദേഹം വൈറസ് എന്ന ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. ശങ്കർ സംവിധാനം ചെയ്ത ആദ്യ കോമേഴ്സൽ സിനിമ കേരളോത്സവം ആയിരുന്നു. 2015-ൽ അദ്ദേഹം സംവിധാനം ചെയ്ത സാൻഡ് സിറ്റി എന്ന തമിഴ്-മലയാളം സിനിമ നിരുപക പ്രശംസ നേടി.
ശങ്കറിന്റെ ആദ്യ ഭാര്യയുടെ പേര് രൂപരേഖ. ആ ബന്ധം പിരിഞ്ഞതിനുശേഷം ശങ്കർ വീണ്ടും വിവാഹിതനായി. ഡാൻസ് ടീച്ചറായ ചിത്ര ലക്ഷ്മിയെയാണ് അദ്ദേഹം രണ്ടാമത് വിവാഹം ചെയ്തത്.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| എറിക് | ശങ്കർ | 2026 |
| സാൻഡ് സിറ്റി | എം ഐ വസന്ത്കുമാർ , ആർ എസ് വിറ്റൽ ദാസ് | 2015 |
| കേരളോത്സവം | വിനു നാരായണൻ | 2009 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ശരപഞ്ജരം | കോളേജ് വിദ്യാർത്ഥി | ടി ഹരിഹരൻ | 1979 |
| മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | പ്രേംകൃഷ്ണൻ | ഫാസിൽ | 1980 |
| കടത്ത് | രാജപ്പൻ | പി ജി വിശ്വംഭരൻ | 1981 |
| സ്വപ്നരാഗം | യതീന്ദ്രദാസ് | 1981 | |
| ഊതിക്കാച്ചിയ പൊന്ന് | വിശ്വനാഥൻ | പി കെ ജോസഫ് | 1981 |
| ഗുഹ | മോഹൻ സുന്ദരദാസ് | എം ആർ ജോസ് | 1981 |
| ഒരു തലൈ രാഗം | രാജാ | ഇ എം ഇബ്രാഹിം | 1981 |
| കാട്ടുപോത്ത് | പി ഗോപികുമാർ | 1981 | |
| പാളങ്ങൾ | രവി | ഭരതൻ | 1982 |
| പടയോട്ടം | ചന്ദ്രൂട്ടി | ജിജോ പുന്നൂസ് | 1982 |
| കയം | രമേഷ് | പി കെ ജോസഫ് | 1982 |
| കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി | വിജയരാഘവൻ | 1982 | |
| വെളിച്ചം വിതറുന്ന പെൺകുട്ടി | പ്രസാദ് | ദുരൈ | 1982 |
| പൂവിരിയും പുലരി | ബാലൻ എന്ന ബാലകൃഷ്ണൻ | ജി പ്രേംകുമാർ | 1982 |
| കാളിയമർദ്ദനം | രാമു | ജെ വില്യംസ് | 1982 |
| അരഞ്ഞാണം | മധു | പി വേണു | 1982 |
| എന്റെ മോഹങ്ങൾ പൂവണിഞ്ഞു | പ്രശാന്ത് | ഭദ്രൻ | 1982 |
| മൗനം വാചാലം | തമ്പാൻ | 1982 | |
| അനുരാഗക്കോടതി | ശിവദാസ് | ടി ഹരിഹരൻ | 1982 |
| മൗനരാഗം | ശങ്കർ | അമ്പിളി | 1983 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| എഴുത്തോല | സുരേഷ് ഉണ്ണികൃഷ്ണൻ | 2024 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ചൈനാ ടൌൺ | റാഫി - മെക്കാർട്ടിൻ | 2011 |
| സൈക്കിൾ | ജോണി ആന്റണി | 2008 |
| ഗുരു | രാജീവ് അഞ്ചൽ | 1997 |
| ഗാന്ധർവ്വം | സംഗീത് ശിവൻ | 1993 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| വധു ഡോക്ടറാണ് | കെ കെ ഹരിദാസ് | 1994 |
| Contributors | Contribution |
|---|---|
"ശരപഞ്ജരം" വിവരങ്ങൾ ചേർത്തു |