താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Suchithra

മലയാള ചലച്ചിത്ര നടി. കരുണാകരന്റെയും ഉഷയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. സുചിത്രയുടെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ഹോളി എയ്ഞ്ജൽസ് കോൺവെന്റ് സ്കൂളിലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സുചിത്ര നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി എന്നി നൃത്തയിനങ്ങൾ പഠിച്ചിട്ടുണ്ട്. ചെറിയകുട്ടിയായിരിയ്ക്കുമ്പോൾ തന്നെ സുചിത്ര സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. ആരവം എന്ന സിനിമയിൽ ബാലനടിയായി അഭിനയിച്ചുകൊണ്ടായിരുന്നു സിനിമാഭിനയത്തിന്റെ തുടക്കം. തുടർന്ന് പത്തോളം സിനിമകളിൽ ബാല നടിയായി അഭിനയിച്ചു.

1990-ൽ ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് സുചിത്ര ആദ്യമായി നായികയാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി, ജയറാം,മുകേഷ്, ജഗദീഷ്, സിദ്ദിഖ്.. എന്നിവരുടെയെല്ലാം നായികയായി സുചിത്ര അഭിനയിച്ചു. മുകേഷ്, ജഗദീഷ്, സിദ്ദിഖ് എന്നിവരുടെ കോമഡി മൂവീസിലായിരുന്നു സുചിത്ര നായികയായി കൂടുതൽ അഭിനയിച്ചിരുന്നത്. 1991-ൽ ഗോപുരവാസലിലെ എന്ന തമിഴ് സിനിമയിലും സുചിത്ര നായികയായി അഭിനയിച്ചു. നാല്പതോളം സിനിമകളിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്.

താര സംഘടനയായ അമ്മയിൽ രണ്ടുപ്രാവശ്യം സുചിത്ര സെക്രട്ടറിയായി ഇരുന്നിട്ടുണ്ട്. 1997- 2000, 2000- 2003 വർഷങ്ങളിലായിരുന്നു സെക്രട്ടറിയായത്. ടെലിവിഷൻ ചാനൽ റിയാലിറ്റിഷോകളിലും സെലിബ്രിറ്റി ജഡ്ജായി ഇരുന്നിരുന്നു. സുചിത്ര 2002- ൽ ഇരുപത്താറാമത്തെ വയസ്സിൽ വിവാഹിതയായി. ഭർത്താവിന്റെ പേര് മുരളി. ഭർത്താവിനോടൊപ്പം അമേരിയ്ക്കയിൽ താമസിയ്ക്കുകയാണ് ഇപ്പോൾ സുചിത്ര.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പാടാത്ത വീണയും പാടും ജെ ശശികുമാർ 1990
എൻക്വയറി യു വി രവീന്ദ്രനാഥ് 1990
കുട്ടേട്ടൻ ജോഷി 1990
നാളെ എന്നുണ്ടെങ്കിൽ സാജൻ 1990
കമാന്റർ ക്രോസ്ബെൽറ്റ് മണി 1990
നമ്പർ 20 മദ്രാസ് മെയിൽ ദേവി ആർ നായർ ജോഷി 1990
ക്ഷണക്കത്ത് ടി കെ രാജീവ് കുമാർ 1990
അഭിമന്യു പ്രിയദർശൻ 1991
മിമിക്സ് പരേഡ് ലത തുളസീദാസ് 1991
എഴുന്നള്ളത്ത് ഹരികുമാർ 1991
കടിഞ്ഞൂൽ കല്യാണം രമണി രാജസേനൻ 1991
മൂക്കില്ലാരാജ്യത്ത് ഡാൻസ് ടീച്ചർ താഹ, അശോകൻ 1991
നയം വ്യക്തമാക്കുന്നു ബാലചന്ദ്ര മേനോൻ 1991
അതിരഥൻ പ്രദീപ് കുമാർ 1991
ഭരതം സിബി മലയിൽ 1991
നീലക്കുറുക്കൻ ഷാജി കൈലാസ് 1992
തലസ്ഥാനം സുപ്രിയ തരകൻ ഷാജി കൈലാസ് 1992
മക്കൾ മാഹാത്മ്യം പോൾസൺ 1992
കാസർ‌കോട് കാദർഭായ് ലത തുളസീദാസ് 1992
മാന്ത്രികച്ചെപ്പ് പി അനിൽ, ബാബു നാരായണൻ 1992
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.