ബിനു പപ്പു
കുതിരവട്ടം പപ്പുവിന്റെ മൂന്നുമക്കളില്‍ ഇളയവനാണ് ബിനു പപ്പു. പൂർണ്ണ നാമം ബിനു പി സി. ഏഴാം ക്ലാസ് വരെ പഠിച്ചത് ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിൽ. പീന്നിട് ഗുജറാത്തി സ്‌കൂളിലും,മലബാര്‍ ക്രിസ്ത്യന്‍കോളജിലും ഡിഗ്രി സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലുമാണ് പൂര്‍ത്തീകരിച്ചത്. അച്ഛൻ പപ്പുവിന്റെ നാടക ട്രൂപ്പായ അക്ഷര തിയേറ്റേഴ്‌സില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്ത് അഭിനയിക്കാന്‍ പോയിരുന്നു. കൗശലം, ഏകലവ്യൻ, ഏയ് ഓട്ടോ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി ചെറുവേഷങ്ങളിൽ അഭിനയിച്ചു. സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന ചിത്രത്തില്‍ ഒരു മുഴുനീള ആക്ഷന്‍ ഫാമിലി എന്‍റര്‍ടെയ്‌നറില്‍ കരുത്തുറ്റ പരുക്കന്‍ വേഷത്തിൽ ബിനു പപ്പു അഭിനയ രംഗത്തേക്ക് കടന്നു വന്നു. പ്രധാനമായും മലയാള സിനിമയിലെ അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും മക്കൾ ഒത്ത് ചേർന്ന ചിത്രമായിരുന്നു ഗുണ്ട. തുടർന്ന് മലയാള സിനിമയിൽ നിരവധി വേഷങ്ങളിൽഅഭിനയിച്ചുവെങ്കിലും. അസിസ്റ്റന്റ്- അസോസിയേറ്റ് സംവിധായകനായി സിനിമയുടെ പിന്നണിയിലാണു കൂടുതലും ബിനു പപ്പു സഹകരിച്ചത്. സഖാവ് എന്ന ചിത്രത്തിനു ശേഷം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കുടുംബസമേതം ബംഗളൂരുവിൽ താമസിക്കുന്ന ബിനു ആര്‍ക്കിടെക്ട് (ത്രിഡി വിഷ്വലൈസറര്‍) ആയിട്ട് 2017 വരെ ജോലി ചെയ്തിരുന്നു. ഭാര്യ അഷിദ.
ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| രൗദ്രം | രഞ്ജി പണിക്കർ | 2008 | |
| ഗുണ്ട | ക്രിസ്റ്റി | സലിം ബാബ | 2014 |
| ഗാംഗ്സ്റ്റർ | പോലീസ് ഓഫീസർ സൗരവ് | ആഷിക് അബു | 2014 |
| റാണി പത്മിനി | കരീം | ആഷിക് അബു | 2015 |
| സഖാവ് | പ്രഭാകരൻ ഈരാളി | സിദ്ധാർത്ഥ ശിവ | 2017 |
| പുത്തൻപണം | എസ് ഐ അനിയൻ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
| കല വിപ്ലവം പ്രണയം | ജിതിൻ ജിത്തു | 2018 | |
| പരോൾ | ഫോറെസ്റ്റ് ഓഫീസർ | ശരത് സന്ദിത്ത് | 2018 |
| ലൂസിഫർ | ജയിലർ മാത്യുസ് | പൃഥ്വിരാജ് സുകുമാരൻ | 2019 |
| ഹെലൻ | സി ഐ രവി പ്രകാശ് | മാത്തുക്കുട്ടി സേവ്യർ | 2019 |
| വൈറസ് | ഡോ.സുദേവ് | ആഷിക് അബു | 2019 |
| അമ്പിളി | ഗണപതി | ജോൺപോൾ ജോർജ്ജ് | 2019 |
| കളം | ചെട്ടിയാർ | സൂരജ് ശ്രീധർ | 2020 |
| ഹലാൽ ലൗ സ്റ്റോറി | അബൂക്കായുടെ സുഹൃത്ത് | സക്കരിയ മുഹമ്മദ് | 2020 |
| കാണെക്കാണെ | ഹൈവെ പോലീസ് ഓഫീസർ | മനു അശോകൻ | 2021 |
| ഐസ് ഒരതി | മധു | അഖിൽ കാവുങ്ങൽ | 2021 |
| വൺ | ഗൺമാൻ അശോകൻ | സന്തോഷ് വിശ്വനാഥ് | 2021 |
| എന്നിവർ | നിഷാദ് | സിദ്ധാർത്ഥ ശിവ | 2021 |
| കച്ചി | ബിൻഷാദ് നാസർ | 2021 | |
| ഭീമന്റെ വഴി | ദാസൻ / കൃഷ്ണദാസ് | അഷ്റഫ് ഹംസ | 2021 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ന്നാ ജ് ണ്ടാക്ക് (Ndaakkippaatt) | തല്ലുമാല | മു.രി | വിഷ്ണു വിജയ് | 2022 |
ചീഫ് അസ്സോസിയേറ്റ് ക്യാമറ
ചീഫ് അസ്സോസിയേറ്റ് ക്യാമറ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മലൈക്കോട്ടൈ വാലിബൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2024 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സൗദി വെള്ളക്ക | തരുൺ മൂർത്തി | 2022 |
| ഹാഗർ | ഹർഷദ് | 2020 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പുഴു | റത്തീന ഷെർഷാദ് | 2022 |
| വൺ | സന്തോഷ് വിശ്വനാഥ് | 2021 |
| ഹലാൽ ലൗ സ്റ്റോറി | സക്കരിയ മുഹമ്മദ് | 2020 |
| കളം | സൂരജ് ശ്രീധർ | 2020 |
| അമ്പിളി | ജോൺപോൾ ജോർജ്ജ് | 2019 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഗപ്പി | ജോൺപോൾ ജോർജ്ജ് | 2016 |
Co-Director
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തുടരും | തരുൺ മൂർത്തി | 2025 |