ബിനു അടിമാലി

Binu Adimali
ആലപിച്ച ഗാനങ്ങൾ: 1

ഇടുക്കി ജില്ലയിലെ അടിമാലി സ്വദേശിയാണ് ബിനു അടിമാലി. അടിമാലി ഗവണ്മെന്റ് സ്ക്കൂളിലായിരുന്നു ബിനുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്ക്കൂൾ പഠനകാലത്ത് തന്നെ ബിനു കലാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. പ്രീഡിഗ്രി പഠനത്തിന് ശേഷം കലാരംഗത്ത് സജീവമായി. കൂട്ടുകാരുമായി ചേർന്ന് അടിമാലി സാഗര എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. സീസണുകളിൽ മിമിക്രി പരിപാടികൾ അവതരിപ്പിച്ചും പരിപാടി ഇല്ലാത്ത സമയങ്ങളിൽ പെയിന്റിംഗ് പണിക്കുപോയുമാണ് ബിനുവിന്റെ ആദ്യകാല ജീവിതം.

സൂര്യ ടിവിയിലെ രസികരാജ എന്ന കോമഡി റിയാലിറ്റി ഷോയിൽ പങ്കെടുത്തതാണ് ബിനു അടിമാലിയുടെ കലാജീവിതത്തിൽ വഴിത്തിരിവായത്. അതിനുശേഷം ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറിൽ പങ്കെടുത്തു. ഈ രണ്ടു റിയാലിറ്റി ഷോകളിലുടെയും ബിനു അടിമാലി പ്രശസ്തനായി. ടെലിവിഷൻ ഷോകളിലെ ബിനുവിന്റെ പ്രകടനം കണ്ടിഷ്ടപ്പെട്ട മണിയൻ പിള്ള രാജുവിന്റെ ശുപാർശയിലാണ് സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരം ബിനു അടിമാലിയ്ക്ക് ലഭ്യമാകുന്നത്. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത തൽസമയം ഒരു പെൺകുട്ടി എന്ന സിനിമയിലാണ് ബിനു ആദ്യമായി അഭിനയിച്ചത്. ഇതിഹാസ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പാവാട എന്നിവയുൾപ്പെടെ നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളോടൊപ്പം മിമിക്രി പ്രോഗ്രാമുകളും ടെലിവിഷൻ ഷോകളും ബിനു ചെയ്യുന്നുണ്ട്.

ബിനു അടിമാലിയുടെ ഭാര്യ ധന്യ. മൂന്ന് മക്കൾ, അവരുടെ പേരുകൾ- ആത്മിക്, മീനാക്ഷി, ആമ്പൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൽസമയം ഒരു പെൺകുട്ടി ക്യാമറമാൻ കണ്ണൻ ടി കെ രാജീവ് കുമാർ 2012
ക്യാമൽ സഫാരി ജയരാജ് 2013
ബ്ലാക്ക് ബട്ടർഫ്ലൈ സൈക്കിൾ റിപ്പയർ കടയുടമ എം രഞ്ജിത്ത് 2013
ഇതിഹാസ ക്ലബ്ബിലെ മെമ്പർ ബിനു സദാനന്ദൻ 2014
പേടിത്തൊണ്ടൻ പ്രദീപ് ചൊക്ലി 2014
വിശ്വാസം അതല്ലേ എല്ലാം ജയരാജ് വിജയ് 2015
ഡാർവിന്റെ പരിണാമം ജയൻ ജിജോ ആന്റണി 2016
ക്രയോൺസ് സജിൻ ലാൽ 2016
കട്ടപ്പനയിലെ ഋത്വിക് റോഷൻ പ്യുൺ നാദിർഷാ 2016
വെൽക്കം ടു സെൻട്രൽ ജെയിൽ സുന്ദർദാസ് 2016
പാവാട പോലീസ് ഇൻസ്പെക്ടർ ജി മാർത്താണ്ഡൻ 2016
കിംഗ് ലയർ പോലീസ് ഓഫീസർ ലാൽ 2016
ജോമോന്റെ സുവിശേഷങ്ങൾ കൈക്കൂലി കൊടുക്കുന്നയാൾ സത്യൻ അന്തിക്കാട് 2017
ആന അലറലോടലറൽ ദിലീപ് മേനോൻ 2017
വെളിപാടിന്റെ പുസ്തകം കടപ്പുറത്തെ നാട്ടുകാരിൽ ഒരാൾ ലാൽ ജോസ് 2017
ജോര്‍ജ്ജേട്ടന്‍സ് പൂരം ബിജു അരൂക്കുറ്റി 2017
മുല്ലപ്പൂ പൊട്ട് ശ്രീകാന്ത് പാങ്ങപ്പാട്ട് 2017
അഞ്ചാരേം ഒന്നും ആറര കുഞ്ചറിയേ ഒന്ന് മാറടാ കലേഷ് നേത്ര 2017
കാമുകി ബിനു സദാനന്ദൻ 2018
കുട്ടനാടൻ മാർപ്പാപ്പ മത്തായി ശ്രീജിത്ത് വിജയൻ 2018

ആലപിച്ച ഗാനങ്ങൾ

Submitted 13 years 8 months ago by Swapnatakan.