വിജയകുമാരി

Vijayakumari
വിജയകുമാരി ഒ മാധവൻ
കാളിദാസ കലാകേന്ദ്രം

മലയാള ചലച്ചിത്ര,നാടക നടി. പരമു പണിയ്ക്കരുടെയും ഭാർഗ്ഗവി അമ്മയുടെയും മകളായി കൊല്ലം ജില്ലയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കൊല്ലം കന്റോണ്മെന്റ് സ്കൂളിലായിരുന്നു. വിജയകുമാരിയുടെ കുട്ടിക്കാലത്തുതന്നെ അവരുടെ അച്ഛൻ മരിച്ചിരുന്നു. എട്ടാംക്ലാസിൽ പഠിയ്ക്കുമ്പോൾ കെ പി എ സി യുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിലൂടെയാണ് വിജയകുമാരി അഭിനയം തുടങ്ങുന്നത്. ഏഴ് വർഷം കെ പി എ സിയ്ക്കുവേണ്ടി നാടകം കളിച്ചു. നാടകാഭിനയം തുടർന്നതിനാൽ വിജയകുമാരിയുടെ പഠനം മുടങ്ങി. 1964 -ൽ ആയിഷ എന്ന സിനിമയിലാണ് വിജയകുമാരി ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് നാല്പതോളം സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തു. പതിനായിരത്തിലധികം നാടകവേദികളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

തന്റെ പതിനാറാം വയസ്സിലാണ് വിജയകുമാരി വിവാഹിതയാകുന്നത്. പ്രശസ്ത നാടകനടൻ ഒ മാധവനെയായിരുന്നു വിവാഹം ചെയ്തത്. ഒ മാധവൻ - വിജയകുമാരി ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. പ്രശസ്ത ചലച്ചിത്രതാരം മുകേഷ്, അഭിനേത്രി സന്ധ്യ രാജേന്ദ്രൻ, ജയശ്രീ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അയിഷ സുഹറ എം കുഞ്ചാക്കോ 1964
കൊച്ചുമോൻ ഗ്രേസി കെ പദ്മനാഭൻ നായർ 1965
കാട്ടുപൂക്കൾ കെ തങ്കപ്പൻ 1965
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി കല്യാണി തോപ്പിൽ ഭാസി 1970
താര കാളിക്കുട്ടി എം കൃഷ്ണൻ നായർ 1970
പഞ്ചവൻ കാട് നാണിയച്ചി എം കുഞ്ചാക്കോ 1971
ലോറാ നീ എവിടെ റബേക്ക കെ രഘുനാഥ് 1971
ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി 1972
അച്ഛനും ബാപ്പയും യശോദ കെ എസ് സേതുമാധവൻ 1972
പാവങ്ങൾ പെണ്ണുങ്ങൾ എം കുഞ്ചാക്കോ 1973
തൊട്ടാവാടി എം കൃഷ്ണൻ നായർ 1973
ഏണിപ്പടികൾ തോപ്പിൽ ഭാസി 1973
രാജാങ്കണം ജേസി 1976
വെടിക്കെട്ട് പാറുക്കുട്ടി കെ എ ശിവദാസ് 1980
നട്ടുച്ചയ്ക്കു ഇരുട്ട് രവി ഗുപ്തൻ 1980
വേനൽ അപ്പച്ചി ലെനിൻ രാജേന്ദ്രൻ 1981
താളം മനസ്സിന്റെ താളം എ ടി അബു 1981
അർത്ഥം സത്യൻ അന്തിക്കാട് 1989
ശുഭയാത്ര കമൽ 1990
അപർണ്ണ പി കെ രാധാകൃഷ്ണൻ 1993

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
സിറ്റി പോലീസ് വേണു നായർ 1993