ഉഷാറാണി

Usharani
Date of Birth:
Thursday, 29 May, 1958
Date of Death:
Sunday, 21 June, 2020

വർക്കല ജനാർദ്ധന ക്ഷേത്രത്തിനു സമീപം, തമിഴ് നാട്ടുകാരനായ മോതിയുടേയും മലയാളിയായ സുധീഷണിയുടേയും മകളായി ജനിച്ചു. അനുജത്തിമാർ സംഗീത രാമനും, രഞ്ജിനിയും. ചെറുപ്പത്തിൽ ഒരു വക്കീലാകണമെന്ന് ആഗ്രഹിച്ചുവെങ്കിലും കുടുംബത്തിലെ ചില പ്രശ്നങ്ങൾ കാരണം നിയമ പഠനത്തിനു ചേരുവാൻ കഴിഞ്ഞില്ല. അങ്ങനെ മദ്രാസിൽ പഠിച്ചു വരികെയാണു അപ്രതീക്ഷിതമായി സിനിമയിലേക്ക് കടന്നു വന്നത്. കുടുംബ സുഹൃത്തുകൂടിയായ സംവിധായകാൻ എൻ ശങ്കരൻ നായരാണ് ഉഷാറാണിയെ കുഞ്ചാക്കോയ്ക്ക് പരിചയപ്പെടുത്തുന്നതും അത് വഴി അവർ സിനിമയിലേക്ക് എത്തുന്നതും. 1966 ൽ ജയിൽ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറി. അതിനു ശേഷം പൂച്ചക്കണ്ണി, ബാല്യകാല സഖി, അഗ്നിപുത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ബാലതാരമായി അഭിനയിച്ചു. അച്ഛൻ നേരത്തെ തന്നെ അവരെ ഉപേക്ഷിച്ചു പോകുകയും, പത്തൊമ്പതാം വയസ്സിൽ, അമ്മയുടെ മരിക്കുകയും ചെയ്തതോടെ അവർ തീർത്തും ഒറ്റപ്പെട്ടു. ആ സമയത്താണു അവർ സംവിധായകൻ എൻ ശങ്കരൻ നായരെ വിവാഹം ചെയ്തത്. അതിനു ശേഷം മദ്രാസിലെ താമസത്തിനിടയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എൻ ടി രാമറാവു, രാജ് കുമാർ, ശിവാജി ഗണേശൻ തുടങ്ങി നിരവധി അഭിനേതാക്കാളുടെ നായികയായി ഉഷാറാണി അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. മകൻ : വിഷ്ണു ശങ്കരൻ നായർ

അവലംബം: ഏഷ്യാനെറ്റ് ന്യൂസ്നിന്റെ ഓണ്‍ റിക്കോർഡ് എന്ന പ്രോഗ്രാം.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ജയിൽ എം കുഞ്ചാക്കോ 1966
അഗ്നിപുത്രി എം കൃഷ്ണൻ നായർ 1967
ചിത്രമേള ടി എസ് മുത്തയ്യ 1967
ഒള്ളതുമതി കെ എസ് സേതുമാധവൻ 1967
ബാല്യകാലസഖി (1967) ജെ ശശികുമാർ 1967
കാർത്തിക ജാനു എം കൃഷ്ണൻ നായർ 1968
മനസ്വിനി സുമംഗല പി ഭാസ്ക്കരൻ 1968
ബല്ലാത്ത പഹയൻ ടി എസ് മുത്തയ്യ 1969
നാഴികക്കല്ല് സുദിൻ മേനോൻ 1970
പ്രതിധ്വനി വിപിൻദാസ് 1971
അനാഥ ശില്പങ്ങൾ അമ്മിണി എം കെ രാമു 1971
അങ്കത്തട്ട് ടി ആർ രഘുനാഥ് 1974
ഹണിമൂൺ എ ബി രാജ് 1974
വൃന്ദാവനം കെ പി പിള്ള 1974
മാന്യശ്രീ വിശ്വാമിത്രൻ ലതിക മധു 1974
ചുമടുതാങ്ങി സുഗന്ധി പി ഭാസ്ക്കരൻ 1975
സത്യത്തിന്റെ നിഴലിൽ ബാബു നന്തൻ‌കോട് 1975
ആരണ്യകാണ്ഡം ജെ ശശികുമാർ 1975
അക്കൽദാമ മധു 1975
പഞ്ചമി ടി ഹരിഹരൻ 1976