താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
വർക്കല ജനാർദ്ധന ക്ഷേത്രത്തിനു സമീപം, തമിഴ് നാട്ടുകാരനായ മോതിയുടേയും മലയാളിയായ സുധീഷണിയുടേയും മകളായി ജനിച്ചു. അനുജത്തിമാർ സംഗീത രാമനും, രഞ്ജിനിയും. ചെറുപ്പത്തിൽ ഒരു വക്കീലാകണമെന്ന് ആഗ്രഹിച്ചുവെങ്കിലും കുടുംബത്തിലെ ചില പ്രശ്നങ്ങൾ കാരണം നിയമ പഠനത്തിനു ചേരുവാൻ കഴിഞ്ഞില്ല. അങ്ങനെ മദ്രാസിൽ പഠിച്ചു വരികെയാണു അപ്രതീക്ഷിതമായി സിനിമയിലേക്ക് കടന്നു വന്നത്. കുടുംബ സുഹൃത്തുകൂടിയായ സംവിധായകാൻ എൻ ശങ്കരൻ നായരാണ് ഉഷാറാണിയെ കുഞ്ചാക്കോയ്ക്ക് പരിചയപ്പെടുത്തുന്നതും അത് വഴി അവർ സിനിമയിലേക്ക് എത്തുന്നതും. 1966 ൽ ജയിൽ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറി. അതിനു ശേഷം പൂച്ചക്കണ്ണി, ബാല്യകാല സഖി, അഗ്നിപുത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ബാലതാരമായി അഭിനയിച്ചു. അച്ഛൻ നേരത്തെ തന്നെ അവരെ ഉപേക്ഷിച്ചു പോകുകയും, പത്തൊമ്പതാം വയസ്സിൽ, അമ്മയുടെ മരിക്കുകയും ചെയ്തതോടെ അവർ തീർത്തും ഒറ്റപ്പെട്ടു. ആ സമയത്താണു അവർ സംവിധായകൻ എൻ ശങ്കരൻ നായരെ വിവാഹം ചെയ്തത്. അതിനു ശേഷം മദ്രാസിലെ താമസത്തിനിടയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എൻ ടി രാമറാവു, രാജ് കുമാർ, ശിവാജി ഗണേശൻ തുടങ്ങി നിരവധി അഭിനേതാക്കാളുടെ നായികയായി ഉഷാറാണി അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. മകൻ : വിഷ്ണു ശങ്കരൻ നായർ
അവലംബം: ഏഷ്യാനെറ്റ് ന്യൂസ്നിന്റെ ഓണ്‍ റിക്കോർഡ് എന്ന പ്രോഗ്രാം.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ജയിൽ | എം കുഞ്ചാക്കോ | 1966 | |
| ചിത്രമേള | ടി എസ് മുത്തയ്യ | 1967 | |
| ഒള്ളതുമതി | കെ എസ് സേതുമാധവൻ | 1967 | |
| ബാല്യകാലസഖി (1967) | ജെ ശശികുമാർ | 1967 | |
| അഗ്നിപുത്രി | എം കൃഷ്ണൻ നായർ | 1967 | |
| കാർത്തിക | ജാനു | എം കൃഷ്ണൻ നായർ | 1968 |
| മനസ്വിനി | സുമംഗല | പി ഭാസ്ക്കരൻ | 1968 |
| ബല്ലാത്ത പഹയൻ | ടി എസ് മുത്തയ്യ | 1969 | |
| നാഴികക്കല്ല് | സുദിൻ മേനോൻ | 1970 | |
| അനാഥ ശില്പങ്ങൾ | അമ്മിണി | എം കെ രാമു | 1971 |
| പ്രതിധ്വനി | വിപിൻദാസ് | 1971 | |
| ഹണിമൂൺ | എ ബി രാജ് | 1974 | |
| വൃന്ദാവനം | കെ പി പിള്ള | 1974 | |
| മാന്യശ്രീ വിശ്വാമിത്രൻ | ലതിക | മധു | 1974 |
| അങ്കത്തട്ട് | ടി ആർ രഘുനാഥ് | 1974 | |
| സത്യത്തിന്റെ നിഴലിൽ | ബാബു നന്തൻകോട് | 1975 | |
| ആരണ്യകാണ്ഡം | ജെ ശശികുമാർ | 1975 | |
| അക്കൽദാമ | മധു | 1975 | |
| ചുമടുതാങ്ങി | സുഗന്ധി | പി ഭാസ്ക്കരൻ | 1975 |
| അഭിനന്ദനം | വിമല | ഐ വി ശശി | 1976 |