ശ്രിന്ദ

Srinda
Date of Birth:
ചൊവ്വ, 20 August, 1985
Srinda Ashab
സൃന്ദ

മലയാള ചലച്ചിത്ര നടി. 1985 ഓഗസ്റ്റ് 20 ന് കൊച്ചിയിൽ ജനിച്ചു. ഫോർട്ട് കൊച്ചി ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്ക്കൂൾ, പള്ളുരുത്തി ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു സൃന്ദയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തേവര സേക്രട്ട് ഹാർട്ട് ഹാർട്ട് കോളേജിൽന്നിന്നും ബിരുദം നേടി. പഠിക്കുന്നകാലത്തു തന്നെ സൃന്ദയുടെ മനസ്സു നിറയെ സിനിമാമോഹങ്ങളായിരുന്നു.

ടെലിവിഷൻ ആങ്കറായിട്ടാണ് സൃന്ദ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. തുടർന്ന് മോഡലിംഗിലേയ്ക്ക് തിരിഞ്ഞു. വിവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് മോഡലായി സൃന്ദ വർക്ക് ചെയ്തു. ഡോക്യുമെന്റ്രി ഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തു. ഇവയെല്ലാം സിനിമയിലേയ്ക്കെത്തുന്നതിന് സൃന്ദയെ സഹായിച്ചു. 2010 ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രൻഡ്സ് എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സൃന്ദ ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആ വർഷം തന്നെ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലും അഭിനയിച്ചു. 2013 ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായതോടെ സൃന്ദ ശ്രദ്ധിയ്ക്കപ്പെട്ടു. ഠമാർ പഡാർ, ഹോംലി മീൽസ്, കുഞ്ഞിരാമായണം, ആട് എന്നീ സിനിമകളിലെ നായികാതുല്യമായ സൃന്ദയുടെ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധനേടി.

അൻപതിലധികം ചിത്രങ്ങളിൽ സൃന്ദ അഭിനയിച്ചിട്ടുണ്ട്. വെണ്ണിലാവീട് എന്ന തമിഴ് സിനിമയിലും സൃന്ദ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഹീറോ, ചൈനാ ടൗൺ, കാസനോവ എന്നീ ചിത്രങ്ങളിൽ ടെക്നിക്കൽ ക്രൂ മെമ്പറായും സൃന്ദ പ്രവർത്തിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായിക ഷോൺ റോമിയ്ക്ക് ശബ്ദം കൊടുത്തുകൊണ്ട് ഡബ്ബിംങ്ങിലും ശൃന്ദ തന്റെ കഴിവു തെളിയിച്ചു.

സിജു എസ് ബാവയാണ് ജീവിത പങ്കാളി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഫോർ ഫ്രണ്ട്സ് ഐഷു സജി സുരേന്ദ്രൻ 2010
22 ഫീമെയ്‌ൽ കോട്ടയം ജിൻസി ആഷിക് അബു 2012
തട്ടത്തിൻ മറയത്ത് വിനോദിന്റെ സഹോദരി വിനീത് ശ്രീനിവാസൻ 2012
നോർത്ത് 24 കാതം ഹരികൃഷ്ണന്റെ സഹപ്രവർത്തക അനിൽ രാധാകൃഷ്ണമേനോൻ 2013
അന്നയും റസൂലും ഫസില(അബുവിന്റെ ഭാര്യ) രാജീവ് രവി 2013
ആർട്ടിസ്റ്റ് രുചി ശ്യാമപ്രസാദ് 2013
മംഗ്ളീഷ് മുംതാസ് സലാം ബാപ്പു പാലപ്പെട്ടി 2014
ഹോംലി മീൽസ് നന്ദിത അനൂപ് കണ്ണൻ 2014
സ്വപാനം ഷാജി എൻ കരുൺ 2014
1983 സുശീല എബ്രിഡ് ഷൈൻ 2014
ഹാപ്പി ജേർണി അപർണ്ണ (ഗോപികൃഷ്ണന്റെ മകൾ) ബോബൻ സാമുവൽ 2014
ടമാാാർ പഠാാാർ വത്സമ്മ ദിലീഷ് നായർ 2014
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015
ടൂ കണ്ട്രീസ് ജെസ്സി ഷാഫി 2015
അമർ അക്ബർ അന്തോണി റെസ്‌മിന നാദിർഷാ 2015
റാസ്പ്പുടിൻ ജിനു ജി ഡാനിയേൽ 2015
റാണി പത്മിനി ആഷിക് അബു 2015
കുഞ്ഞിരാമായണം സജിത ബേസിൽ ജോസഫ് 2015
ആട് മേരി മിഥുൻ മാനുവൽ തോമസ്‌ 2015
ചിറകൊടിഞ്ഞ കിനാവുകൾ സന്തോഷ്‌ വിശ്വനാഥ് 2015