ഷോൺ റോമി

Shaun Romy

1994 മാർച്ച് 17 -ന് തിരുവനന്തപുരത്ത് ജനിച്ചു. മോഡലിംഗിലൂടെയാണ് ഷോൺ റോമി സിനിമയിലേയ്ക്കെത്തുന്നത്. 2016 -ൽ കമ്മട്ടിപ്പാടം എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് ഷോൺ റോമിയുടെ തുടക്കം. അതിനുശേഷം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങൾക്ക് ഷോൺ റോമി മോഡലിംഗ് ചെയ്തിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സമീർ താഹിർ 2013
കമ്മട്ടിപ്പാടം അനിത രാജീവ് രവി 2016
ചന്ദ്രഗിരി മോഹൻ കുപ്ലേരി 2018
1956 മധ്യതിരുവിതാംകൂർ പ്രേതം ഡോൺ പാലത്തറ 2019
തുരീയം ജിതിൻ കുമ്പുക്കാട്ട് 2019
ലൂസിഫർ അപർണ്ണ പൃഥ്വിരാജ് സുകുമാരൻ 2019
ഹൃദയം ആന്റണിയുടെ ഓർക്കുട്ട്‌ ഡേറ്റിന്റെ‌ സുഹൃത്ത്‌ വിനീത് ശ്രീനിവാസൻ 2022
രജനി മല്ലിക വിനിൽ സ്കറിയാ വർഗീസ് 2023
L2 എമ്പുരാൻ അപർണ പൃഥ്വിരാജ് സുകുമാരൻ 2025
കറക്കം സുഭാഷ് ലളിത സുബ്രഹ്മണ്യൻ 2026