ശ്യാമ

Shyama Actress
Date of Death:
Thursday, 8 August, 1996
ജയലക്ഷമി

പരമേശ്വരൻ നായരുടെയും ലളിതയുടേയും മകളായി ജനിച്ചു. ജയലക്ഷ്മി എന്നാണ് യഥാർത്ഥ നാമം. ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് ബാലനടിയായി ശ്യാമ അഭിനയത്തിൻറ പടവുകൾ കയറിയത്. പിന്നീട് ഭരതൻറ പ്രണാമം എന്ന ചിത്രത്തിലാണ് ശ്യാമ അഭിനയിച്ചു.
ഭരതനാണ് ജയലക്ഷമിയെ ശ്യാമയാക്കി മാറ്റിയത്. നീലക്കുറിഞ്ഞി പൂത്തപ്പോൾ, കുടുംബപുരാണം, ഊഹക്കച്ചവടം, പൊൻമുട്ടയിടുന്ന താറാവ്, മൂന്നാംമുറ, ഇന്നലെ, ഇടനാഴിയിൽ ഒരു കാലൊച്ച, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്യാമ അഭിനയിച്ചു. അഭിനയിക്കാനുളള കഴിവുണ്ടായിട്ടും സിനിമയിൽ മുൻനിരയിലെത്താൻ ശ്യാമക്ക് കഴിഞ്ഞില്ല. മിക്ക സിനിമകളിലും സപ്പോർട്ടിങ് റോളുകളായിരുന്നു ശ്യാമക്ക് ലഭിച്ചത്.

വിവാഹത്തിന് ശേഷം സിനിമാഭിനയം നിർത്തി ഭർത്താവിനോടൊപ്പം ജയ്‌പൂരിലേക്ക് പോയ ശ്യാമ 1996 ആഗസ്റ്റിൽ വീട്ടിൽ വെച്ച് പൊളളലേറ്റ് മരിക്കുകയായിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സഞ്ചാരി സുമയുടെ ബാല്യം ബോബൻ കുഞ്ചാക്കോ 1981
പ്രണാമം ഭരതൻ 1986
നീലക്കുറിഞ്ഞി പൂത്തപ്പോൾ സിന്ധു ഭരതൻ 1987
ഇടനാഴിയിൽ ഒരു കാലൊച്ച ഭദ്രൻ 1987
ഊഹക്കച്ചവടം ആമിന കെ മധു 1988
പൊന്മുട്ടയിടുന്ന താറാവ് ഭാസ്കരന്റെ സഹോദരി സാവിത്രി സത്യൻ അന്തിക്കാട് 1988
മൂന്നാംമുറ കെ മധു 1988
ഇസബെല്ല മോഹൻ 1988
കുടുംബപുരാണം ഇന്ദു സത്യൻ അന്തിക്കാട് 1988
പാദമുദ്ര ആർ സുകുമാരൻ 1988
യാത്രയുടെ അന്ത്യം കെ ജി ജോർജ്ജ് 1989
മെയ് ദിനം എ പി സത്യൻ 1990
ഏയ് ഓട്ടോ ചിത്ര വേണു നാഗവള്ളി 1990
അർഹത ദേവന്റെ പെങ്ങൾ ഐ വി ശശി 1990
നമ്പർ 20 മദ്രാസ് മെയിൽ മോളികുട്ടി ജോഷി 1990
ഹിസ് ഹൈനസ്സ് അബ്ദുള്ള സിബി മലയിൽ 1990
സൂപ്പർ‌‌സ്റ്റാർ വിനയൻ 1990
ഇന്നലെ പി പത്മരാജൻ 1990
കുട്ടേട്ടൻ രാഗിണി ജോഷി 1990
കിലുക്കം പിള്ളയുടെ മകൾ പ്രിയദർശൻ 1991

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സൂപ്പർ‌‌സ്റ്റാർ വിനയൻ 1990