ഷാജി നടുവില്‍
കണ്ണൂർ സ്വദേശിയായ ഷാജി നടുവിൽ മലയാള ചലച്ചിത്രലോകത്തെ പ്രഗത്ഭനായ കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമാണ്. 2001 -ൽ നക്ഷത്രങ്ങൾ പറയാതിരുന്നത് എന്ന സിനിമയിൽ കലാസംവിധാന സഹായിയായിട്ടാണ് ഷാജി തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഉടയോൻ ഉൾപ്പെടെ ചില ചിത്രങ്ങളിൽ കലാസംവിധാന സഹായിയായി അദ്ദേഹം പ്രവർത്തിച്ചു.
2007 -ൽ ഇറങ്ങിയ അതിശയൻ എന്ന സിനിമയിലൂടെ അസോസിയേറ്റ് ആർട്ട് ഡയറക്ടറായ ഷാജി 2019 -ൽ ഇറങ്ങിയ ഒരു യമണ്ടൻ പ്രേമകഥ വരെ ഏഴ് സിനിമകളിൽ കലാസംവിധാന രംഗത്ത് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. 2019 -ൽ ഇറങ്ങിയ ജാക്ക് & ഡാനിയൽ, മധുരരാജ എന്നീ സിനിമകളിലൂടെ ഷാജി നടുവിൽ സ്വതന്ത്ര കലാസംവിധായകനായി. തുടർന്ന് പത്തിലധികം സിനിമകളിൽ അദ്ധേഹം കലാസംവിധായകനായി പ്രവർത്തിച്ചു. കളങ്കാവൽ, പ്രതിഛായ എന്നിവയുൾപ്പെടെ പത്തോളം സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനറായിരുന്നു ഷാജി നടുവിൽ. റോഷാക്ക് ഉൾപ്പെടെ ചില സിനിമകളിൽ അഭിനേതാവായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഷാജി നടുവിൽ - Facebook
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| റോഷാക്ക് | മുരളി | നിസാം ബഷീർ | 2022 |
| ഫീനിക്സ് | വിഷ്ണു ഭരതൻ | 2023 | |
| കാതൽ - ദി കോർ | നാട്ടുകാരൻ 1 | ജിയോ ബേബി | 2023 |
കലാസംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| രേഖാചിത്രം | ജോഫിൻ ടി ചാക്കോ | 2025 |
| കാതൽ - ദി കോർ | ജിയോ ബേബി | 2023 |
| കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |
| മോൺസ്റ്റർ | വൈശാഖ് | 2022 |
| റോഷാക്ക് | നിസാം ബഷീർ | 2022 |
| നൈറ്റ് ഡ്രൈവ് | വൈശാഖ് | 2022 |
| ബിഗ് ബ്രദർ | സിദ്ദിഖ് | 2020 |
| കേശു ഈ വീടിന്റെ നാഥൻ | നാദിർഷാ | 2020 |
| മധുരരാജ | വൈശാഖ് | 2019 |
| ജാക്ക് & ഡാനിയൽ | എസ് എൽ പുരം ജയസൂര്യ | 2019 |
Production Designer
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പ്രതിഛായ | ബി ഉണ്ണികൃഷ്ണൻ | 2026 |
| പേട്രിയറ്റ് | മഹേഷ് നാരായണൻ | 2026 |
| ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് | ഗൗതം മേനോന് | 2025 |
| കളങ്കാവൽ | ജിതിൻ കെ ജോസ് | 2025 |
| ടർബോ | വൈശാഖ് | 2024 |
| ക്രിസ്റ്റഫർ | ബി ഉണ്ണികൃഷ്ണൻ | 2023 |
| കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |
| ഫീനിക്സ് | വിഷ്ണു ഭരതൻ | 2023 |
| ബ്രൂസ് ലീ | വൈശാഖ് | 2022 |
Assi Art Direction
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മാടമ്പി | ബി ഉണ്ണികൃഷ്ണൻ | 2008 |
| ലയൺ | ജോഷി | 2006 |
| ഉടയോൻ | ഭദ്രൻ | 2005 |
| നക്ഷത്രങ്ങൾ പറയാതിരുന്നത് | സി എസ് സുധീഷ് | 2001 |
Asso Art Direction
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
| മഴയത്ത് | സുവീരൻ കെ പി | 2018 |
| മാന്നാർ മത്തായി സ്പീക്കിങ്ങ് 2 | മമാസ് | 2014 |
| മി. ഫ്രോഡ് | ബി ഉണ്ണികൃഷ്ണൻ | 2014 |
| കസിൻസ് | വൈശാഖ് | 2014 |
| കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 |
| അതിശയൻ | വിനയൻ | 2007 |