റീന ബഷീർ

Reena Bashir

മലയാള ചലച്ചിത്ര നടി. അമൃത ടിവിയിലെ വനിതാരത്നം പരിപാടിയിൽ സെക്കൻഡ് റണ്ണറപ്പായാണ് റീന ബഷീർ സിനിമാ ടെലിവിഷൻ രംഗത്തേയ്ക്കെത്തുന്നത്. 2008-ൽ ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് റീന സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ട്രാഫിക്, പകൽ നക്ഷത്രങ്ങൾ, 2 ഹരിഹർ നഗർ, എന്നിവയുൾപ്പെടെ മുപ്പതോളം ചിത്രങ്ങളിൽ വിവിധവേഷങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും റീന ബഷീർ അഭിനയിച്ചിട്ടുണ്ട്. ഫ്ലവേൾസ് ടിവിയിൽ പോക്കുവെയിൽ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു. പല ടെലിവിഷൻ ഷോകളുടെയും സ്റ്റേജ് പ്രോഗാമുകളുടെയും അവതാരികയായി റീന ബഷീർ പ്രവർത്തിച്ചിട്ടുണ്ട്.

റീന ബഷീറിന്റെ ഭർത്താവ് ബഷീർ. മക്കൾ ബിനു ബഷീർ, അഞ്ജല ബഷീർ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മുല്ല മാലതി ലാൽ ജോസ് 2008
പകൽ നക്ഷത്രങ്ങൾ ഡോ. ഉഷ പാർത്ഥസാരഥി രാജീവ് നാഥ് 2008
2 ഹരിഹർ നഗർ ലാൽ 2009
ആഗതൻ രാഖി കമൽ 2010
വയലിൻ മേഴ്സി സിബി മലയിൽ 2011
ട്രാഫിക്ക് സുദേവന്റെ ഭാര്യ രാജേഷ് പിള്ള 2011
ദി കിംഗ് & ദി കമ്മീഷണർ ഫോറൻസിക് അനലിസ്റ്റ് മേഴ്സി മാത്യു ഷാജി കൈലാസ് 2012
ലില്ലീസ് ഓഫ് മാർച്ച് സതീഷ് തര്യൻ 2013
ഭാര്യ അത്ര പോര സീനത്ത് (ഡോ. റഹ്മാന്റെ ഭാര്യ) അക്കു അക്ബർ 2013
പിഗ്‌മാൻ ഡോ ജയലക്ഷ്മി അവിരാ റബേക്ക 2013
പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും ലിസി (കവലയ്ക്കൽ കുര്യച്ചന്റെ ഭാര്യ) ലാൽ ജോസ് 2013
ഓർമ്മയുണ്ടോ ഈ മുഖം അൻവർ സാദിഖ് 2014
യു ക്യാൻ ഡു നന്ദകുമാർ കാവിൽ 2014
മറിയം മുക്ക് ക്ലാര ജയിംസ് ആൽബർട്ട് 2015
യാത്ര ചോദിക്കാതെ അനീഷ് വർമ്മ 2016
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഉലഹന്നാന്റെ ക്ലാസ്മേറ്റ് ജിബു ജേക്കബ് 2017
സ്‌കൂൾ ഡയറി ചിത്ര ഹാജമൊയ്നു എം 2018
സോളമന്റെ മണവാട്ടി സോഫിയ എം സജീഷ് 2019