രഞ്ജിനി

Ranjini

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1970- ൽ സിംഗപ്പൂരിൽ സെൽവരാജുവിന്റെയും, ലില്ലി സെൽവരാജുവിന്റെയും മകളായി സിംഗപ്പൂരിൽ ജനിച്ചു. സാഷ സെൽവരാജു എന്നായിരുന്നു പേര്. 1985- ലാണ് സാഷ സിനിമയിലേയ്ക്കെത്തുന്നത്. അച്ഛൻ സെൽവരാജുവിന്റെ സുഹൃത്തായ പ്രശസ്ത സംവിധായകൻ ഭാരതിരാജയാണ് സാഷയുടെ പേര് തന്റെ സിനിമയ്ക്കു വേണ്ടി രഞ്ജിനി എന്നാക്കി മാറ്റുന്നത്. ഭാരതിരാജയുടെ "മുതൽമര്യാദൈ" ആയിരുന്നു രഞ്ജിനിയുടെ ആദ്യ സിനിമ. സിനിമയിൽ സജീവമായതോടെ രഞ്ജിനി തന്റെ പഠനം താത്ക്കാലികമായി അവസാനിപ്പിച്ച് സിംഗപ്പൂരിൽ നിന്നും ചെന്നൈയിലേയ്ക്ക് താമസം മാറ്റി.

1987-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത "സ്വാതിതിരുനാൾ" എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി മലയാള സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് തമിഴിലും മലയാളത്തിലുമായി ധാരാളം വിജയചിത്രഞ്ഞളുടെ ഭാഗമായി. രഞ്ജിനി നായികയായ ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു, കോട്ടയം കുഞ്ഞച്ചൻ, എന്നിവ മലയാളികൾ ഒരിയ്ക്കലും മറക്കാത്ത സിനിമകളാണ്. 1993-ൽ കസ്റ്റംസ് ഡയറി എന്ന ചിത്രത്തിലെ അഭിനയത്തോടെ രഞ്ജിനി അഭിനയം നിർത്തി തുടർപഠനത്തിനായി ലണ്ടനിലേയ്ക്ക് പോയി. ലണ്ടനിൽ നിന്നും ക്രെഡിറ്റ് മാനേജ്മെന്റിലും, നിയമത്തിലും ബിരുദമെടുത്ത രഞ്ജിനി കുറച്ചുകാലം അവിടെ വർക്ക് ചെയ്തു.

മലയാളിയായ ബിസിനസ്സുകാരൻ പിയറി കോബ്രയെ വിവാഹം ചെയ്തതിനുശേഷം രഞ്ജിനി കൊച്ചിയിൽ താമസിച്ചുവരുന്നു. 2014-ൽ റിംഗ് മാസ്റ്റർ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്കെത്തി. സിനിമകൾ കൂടാതെ മലയാളം,തമിഴ് ടെലിവിഷൻ റിയാലിറ്റിഷോകളിൽ ജഡ്ജിംഗ് പാനലുകളിലും അംഗമായും രഞ്ജിനി പ്രവർത്തിയ്ക്കുന്നുണ്ട്. മലയാളം, തമിഴ് ഭാഷകളിലായി ഏകദേശം എഴുപതോളം സിനിമകളിൽ രഞ്ജിനി അഭിനയിച്ചിട്ടുണ്ട്..

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്വാതി തിരുനാൾ സുഗന്ധവല്ലി ലെനിൻ രാജേന്ദ്രൻ 1987
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു സുമിത്ര പ്രിയദർശൻ 1988
ചിത്രം കല്ല്യാണി പ്രിയദർശൻ 1988
ന്യൂസ് മേഘ ഷാജി കൈലാസ് 1989
കാലാൾപട മായ മേനോൻ വിജി തമ്പി 1989
വർണ്ണം അശോകൻ 1989
പാവക്കൂത്ത് കൃഷ്ണ കെ ശ്രീക്കുട്ടൻ 1990
രാജവാഴ്ച ജെ ശശികുമാർ 1990
ഒരുക്കം രാധ കെ മധു 1990
സാന്ദ്രം പോലീസ് ഓഫീസറുടെ ഭാര്യ അശോകൻ, താഹ 1990
അനന്തവൃത്താന്തം ലെറ്റിഷ പി അനിൽ 1990
കോട്ടയം കുഞ്ഞച്ചൻ മോളിക്കുട്ടി ടി എസ് സുരേഷ് ബാബു 1990
തൂവൽ‌സ്പർശം സുജാത കമൽ 1990
കൗതുകവാർത്തകൾ റോസ് മേരി തുളസീദാസ് 1990
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ മേരി വിജി തമ്പി 1990
മുഖം ഉഷ മോഹൻ 1990
മിഴികൾ സുരേഷ് കൃഷ്ണൻ 1991
വേമ്പനാട് ശിവപ്രസാദ് 1991
അഗ്നിനിലാവ് രേഖ എൻ ശങ്കരൻ നായർ 1991
ഖണ്ഡകാവ്യം വാസൻ 1991

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
വിചാരണ സിബി മലയിൽ 1988

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സൺ‌ഡേ 7 പി എം ഷാജി കൈലാസ് 1990