പ്രതാപൻ

Prathapan Actor

1953 -ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലം പറപ്പുവീട്ടിൽ കുടുംബത്തിലാണ് പ്രതാപൻ ജനിച്ചത്. ചെറുപ്പം മുതലേ കലാരംഗത്ത് താല്പര്യമുണ്ടായിരുന്ന അദ്ദേഹം മലയാള ചലച്ചിത്ര-സീരിയൽ രംഗത്ത് തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായി. മാധ്യമപ്രവർത്തകനായിരുന്ന പ്രതാപൻ ഇന്ത്യൻ എക്സ്പ്രസ്, കേരളകൗമുദി, ജീവൻ ടിവി, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പി.ആർ.ഓ (PRO), മാർക്കറ്റിങ് വിഭാഗം തലവൻ, ജനറൽ മാനേജർ എന്നീ തസ്തികകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. മാധ്യമരംഗത്ത് സജീവമായിരിക്കുന്ന സമയത്താണ് അദ്ദേഹം സിനിമ, ടെലിവിഷൻ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1987 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത ചെപ്പ്, ആഷാ ഖാൻ സംവിധാനം ചെയ്ത കാലത്തിന്റെ ശബ്ദം എന്നീ ചിത്രങ്ങളിലൂടെയാണ് പ്രതാപൻ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തച്ചിലേടത്ത് ചുണ്ടൻ, ലയൺ... എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2011 -ൽ പുറത്തിറങ്ങിയ കുടുംബശ്രീ ട്രാവൽസ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

റിട്ടയേർഡ് അധ്യാപികയായ കെ. പി. പ്രസന്നയാണ് പ്രതാപന്റെ ഭാര്യ. ബാങ്ക് ഉദ്യോഗസ്ഥനായ പ്രശാന്ത് ഏക മകനാണ്. 2023 മെയിൽ അദ്ദേഹം അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കാലത്തിന്റെ ശബ്ദം ആഷാ ഖാൻ 1987
ചെപ്പ് പ്രിയദർശൻ 1987
ആഴിയ്ക്കൊരു മുത്ത് ഷോഫി 1989
കള്ളനും പോലീസും ഐ വി ശശി 1992
മിസ്റ്റർ & മിസ്സിസ്സ് സാജൻ 1992
മാന്ത്രികക്കുതിര ഫാദർ വിജി തമ്പി 1996
സ്വർണ്ണകിരീടം അവറാച്ചൻ മുതലാളി വി എം വിനു 1996
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം രാജസേനൻ 1998
തച്ചിലേടത്ത് ചുണ്ടൻ നായർ ഷാജൂൺ കാര്യാൽ 1999
ഈ നാട് ഇന്നലെ വരെ മണികണ്ഠ അയ്യർ ഐ വി ശശി 2001
വാസ്തവം എം പത്മകുമാർ 2006
അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് 2006
ലയൺ സ്വാമിനാഥൻ അയ്യർ - കൃഷ്ണകുമാറിന്റെ പി എ ജോഷി 2006
കുടുംബശ്രീ ട്രാവൽസ് കിരൺ 2011
ആട്ടക്കഥ കൂത്തമ്പലം സെക്രട്ടറി കണ്ണൻ പെരുമുടിയൂർ 2013