നിവേദ്യം

Released
Nivedyam
കഥാസന്ദർഭം:

ജന്മം കൊണ്ട് നമ്പൂതിരിയെങ്കിലും, പ്രതിഭാധനനായ നാടക പ്രവര്‍ത്തകന്റെ കലാകാരനായ മകനെങ്കിലും ദാരിദ്രം മൂലം എന്തു ജോലി ചെയ്തും ജീവിതം പോറ്റാം എന്ന് കരുതി ജീവിക്കുന്ന മോഹനകൃഷ്ണനു കൈത്രപ്രം എന്ന സിനിമാ ഗാനരചയിതാവിന്റെ ശുപാര്‍ശയില്‍ മറ്റൊരു ഗ്രാമത്തിലേക്ക് ജോലി തേടി പോകേണ്ടിവരികയും അവിടുത്തെ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി പ്രവര്‍ത്തിക്കേണ്ടിവരികയും ചെയ്യുന്നു. അവിടെ വെച്ച് പരിചയപ്പെടുന്ന സത്യഭാമ (ഭാമ) എന്ന ദരിദ്ര പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും ഒടുവില്‍ അവളുടേ സംരക്ഷകനാവേണ്ടിവരികയും ഒടുക്കം ഗ്രാമത്തിലെ എല്ലാവര്‍ക്കും പ്രിയങ്കരനാവുകയും ചെയ്യുന്ന ഒരു ചെറൂപ്പക്കാരന്റെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതും സംഗീത സാന്ദ്രവുമായ കുറച്ചു നാളുകള്‍.

സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
A
റിലീസ് തിയ്യതി:
തിങ്കൾ, 27 August, 2007

Actors & Characters

Cast:
ActorsCharacter
മോഹനകൃഷ്ണൻ
സത്യഭാമ
രാമവർമ്മ തമ്പുരാൻ
രാമപ്പൻ നമ്പൂതിരി
ഹേമലത
അനു
ശേഖരൻ നായർ
രാധാമണി
അടിച്ചുതളിക്കാരി അമ്മിണിയമ്മ
നകുലൻ
സുരേന്ദ്രൻ
അശോക് രാജ് എസ് ഐ
അനിയൻ തമ്പുരാൻ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
വിജയ് യേശുദാസ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഗായകൻ
2 007
ശ്വേത മോഹൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഗായിക
2 007

കഥ സംഗ്രഹം

കഥാസംഗ്രഹം:

സാമ്പത്തികമായി ധരിദ്രനെങ്കിലും പ്രതിഭാധനനായിരുന്ന നാടകപ്രവര്‍ത്തകന്‍ സി.കെ.യുടെ മകനായ മോഹനകൃഷ്ണന്‍ (വിനുമോഹന്‍) വീട്ടിലെ കഷ്ടപ്പാടുകള്‍ തീര്‍ക്കാനും അമ്മയെയും അസുഖക്കാരിയായ പെങ്ങളേയും പോറ്റാനാണ്, ജന്മം കൊണ്ട് നമ്പൂതിരിയായിരുന്നെങ്കിലും മരപ്പണിക്ക് പോയിത്തുടങ്ങിയത്. അപ്രതീക്ഷിതമായി ഒരു പണിസ്ഥലത്ത് വെച്ച് സിനിമാക്കാരായ സിബി മലയില്‍, എം, ജയചന്ദ്രന്‍, കൈത്രപ്രം എന്നിവരെ കണ്ടുമുട്ടൂന്നു. മോഹനകൃഷ്ണന്റെ അച്ഛന്‍ തന്റെ കൂട്ടുകാരനും ഒരുകാലത്ത് തന്നെ സഹായിച്ചവനുമാണെന്ന് തിരിച്ചറിഞ്ഞ കൈതപ്രം മോഹനകൃഷ്ണനെ നല്ലൊരു ജോലിക്കു വേണ്ടി അകലെയുള്ള പരിചയക്കാരന്‍ രാമവര്‍മ്മത്തമ്പുരാന്റെ (ഭരത് ഗോപി) അടുക്കലേക്ക് പറഞ്ഞയക്കുന്നു.എങ്കിലും അദ്ദേഹത്തിന്റെ കമ്പനിയിലൊന്നും ജോലി തരമായില്ല. സംഗീതവും പൂജയും വശമായിരുന്ന മോഹനകൃഷ്ണനെ തമ്പുരാന്‍ തന്റെ കുടുംബക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിക്കുന്നു. ആദ്യ ദിവസങ്ങളില്‍ തന്നെ സ്വതവേ ഊര്‍ജ്ജ്വസ്വലനായ മോഹനകൃഷ്ണന്‍ നാട്ടുകാരുടെ പ്രത്യേകിച്ച് നാട്ടിലെ കൌമാരക്കാരികളായ പെണ്‍കുട്ടികളുടെ ഇഷ്ടത്തിനു പാത്രമാകുന്നു. ആ നാട്ടില്‍ വെച്ച് പരിചയപ്പെടുന്ന സത്യഭാ‍മ (ഭാമ) എന്ന പെണ്‍കുട്ടിയുമായി ക്രമേണ മോഹനകൃഷ്ണന്‍ അനുരാഗത്തിലാവുന്നു. തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമായി സിനിമ മുന്നോട്ട് പോകുമ്പോള്‍ മോഹനകൃഷ്ണന്‍ അതുവരെ അറിയാതിരുന്ന രഹസ്യങ്ങള്‍ ഭാമയില്‍ നിന്ന് വെളിവാകുന്നു. തുടര്‍ന്ന് അപ്രതീക്ഷിതമായ ഗതിവിഗതികളിലൂടെ സിനിമ പൂര്‍ണ്ണമാകുന്നു.

ചമയം

ചമയം:
വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:

നൃത്തം

Technical Crew

എഡിറ്റിങ്:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കോലക്കുഴൽ വിളികേട്ടോ

ആഭേരി
എ കെ ലോഹിതദാസ് എം ജയചന്ദ്രൻ വിജയ് യേശുദാസ്, ശ്വേത മോഹൻ
2

ഹേ കൃഷ്ണാ

ഹംസാനന്ദി
കൈതപ്രം എം ജയചന്ദ്രൻ എം ജയചന്ദ്രൻ
3

കൃഷ്ണാ നീ ബേഗനെ

യമുനകല്യാണി
ട്രഡീഷണൽ എം ജയചന്ദ്രൻ സുധാ രഞ്ജിത്ത്
4

കായാമ്പൂവോ ശ്യാമമേഘമോ

കൈതപ്രം എം ജയചന്ദ്രൻ സുദീപ് കുമാർ, കെ എസ് ചിത്ര
5

താം തകിട തെയ്യാരെ

സി ജെ കുട്ടപ്പൻ എം ജയചന്ദ്രൻ പ്രദീപ് പള്ളുരുത്തി, വിജയ് യേശുദാസ്
6

ചിറ്റാറ്റിൻ കാവിൽ

ബിച്ചു തിരുമല എം ജയചന്ദ്രൻ ശങ്കരൻ നമ്പൂതിരി
7

അലൈ പായുതേ കണ്ണാ

കാനഡ
ട്രഡീഷണൽ എം ജയചന്ദ്രൻ കെ കൃഷ്ണകുമാർ, ശ്വേത മോഹൻ
8

ലളിതലവംഗല

കാനഡ
ട്രഡീഷണൽ എം ജയചന്ദ്രൻ സുദീപ് കുമാർ, ശ്വേത മോഹൻ, എം ജയചന്ദ്രൻ, കെ എസ് ചിത്ര
Submitted 17 years 4 months ago by m3db.
Contribution Collection:
ContributorsContribution
Poster Image