മോഹൻ കുമാർ

Mohan Kumar
Date of Death:
തിങ്കൾ, 23 April, 2012
കെ മോഹൻകുമാർ

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പടനായർകുളങ്ങരയിൽ 1951 -ൽ ജനിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ പഠിക്കുന്ന കാലത്താണ് മോഹൻ കുമാർ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. രാഷ്ട്രീയ പിന്തുണയില്ലാതെ തന്നെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അക്കാലത്തുതന്നെ തന്റെ സംഘടനാപാടവം തെളിയിച്ചിരുന്നു.

ചങ്ങനാശ്ശേരി ഗീഥ, കെ.പി.എ.സി, പൂഞ്ഞാർ നവധാര, വെഞ്ഞാറമൂട് സൗപർണിക, ഒ. മാധവന്റെ കാളിദാസ കലാകേന്ദ്രം തുടങ്ങിയ പ്രമുഖ നാടക ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1979 -ൽ 'ശാപശില' എന്ന നാടകത്തിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ നാടക രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 1985 -ൽ 'ജനനി കലാമന്ദിർ' എന്ന പേരിൽ അദ്ദേഹം സ്വന്തമായി ഒരു നാടക ട്രൂപ്പ് ആരംഭിക്കുകയും 'ശ്രീരാമപുരത്ത് വാര്യർ', 'മുദ്ര', 'ചക്രവർത്തി', 'ചക്രം ഇവിടെ തിരിയുന്നു' തുടങ്ങിയ നിരവധി നാടകങ്ങൾ നിർമ്മിക്കുകയും ചെയ്തു.

1974 -ൽ ഇറങ്ങിയ ചക്രവാകം എന്ന സിനിമയിലൂടെയാണ് മോഹൻ കുമാർ ചലച്ചിത്ര അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് കണ്ണുകൾ, രാധ എന്ന പെൺകുട്ടി, എന്റെ സൂര്യപുത്രിയ്ക്ക്, തന്മാത്ര, നിവേദ്യം, ചട്ടമ്പിനാട്... എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മകൻ വിനു മോഹൻ നായകനായ നിവേദ്യത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ പിതാവായ മോഹൻ കുമാറും അഭിനയിച്ചിരുന്നു. കൂടാതെ നിരവധി ഡോക്യുമെന്ററികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളും നടിയുമായ ശോഭ മോഹനാണ് മോഹൻ കുമാറിന്റെ ഭാര്യ. സിനിമാ നടന്മാരായ വിനു മോഹനും അനു മോഹനും ഇവരുടെ മക്കളാണ്. 2022 ഏപ്രിലിൽ മോഹൻ കുമാർ അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചക്രവാകം കുട്ടന്‍പിള്ള തോപ്പിൽ ഭാസി 1974
കണ്ണുകൾ പി ഗോപികുമാർ 1979
രാധ എന്ന പെൺകുട്ടി ബാലചന്ദ്ര മേനോൻ 1979
രാഗം താനം പല്ലവി പുഷ്‌ക്കരൻ എ ടി അബു 1980
വേനൽ ചന്ദ്രന്റെ സുഹൃത്ത് ലെനിൻ രാജേന്ദ്രൻ 1981
ചില്ല് ആർട്സ് കോളേജ് വിദ്യാർത്ഥി ലെനിൻ രാജേന്ദ്രൻ 1982
എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991
തന്മാത്ര ബ്ലെസ്സി 2005
നിവേദ്യം എ കെ ലോഹിതദാസ് 2007
ചട്ടമ്പിനാട് ഷാഫി 2009
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.
Contributors:
ContributorsContribution
പ്രൊഫൈൽ ഇമേജ്