റിമി ടോമി

Rimi Tomy
Date of Birth:
Thursday, 22 September, 1983
ആലപിച്ച ഗാനങ്ങൾ: 94

ടോമി ജോസഫിന്റെയും റാണിയുടെയും മകളായി 1983 സെപ്റ്റംബർ 22ന് കോട്ടയം ജില്ലയിലെ പാലായിൽ ജനനം. ലാൽ ജോസ് - ദിലീപ് സൂപ്പർഹിറ്റ് ചിത്രമായ മീശമാധവനിലെ വിദ്യാസാഗർ സംഗീതം പകർന്ന ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ്‌ ഗാനം ശങ്കർ മഹാദേവനൊപ്പം പാടിക്കൊണ്ടാണ് റിമി മലയാള ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് വളരെ അധികം പാട്ടുകൾ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി പാടി. സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഇപ്പോൾ ഏഷ്യാനെറ്റ്‌, മഴവിൽ മനോരമ തുടങ്ങി വിവിധ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. 5 സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളിൽ അഭിനയിച്ചു. കൂടാതെ ബൽറാം vs താരാദാസ്, കാര്യസ്ഥൻ തുടങ്ങിയ ചിത്രങ്ങളിലെ ചില ഗാന രംഗങ്ങളിലും റിമി പ്രത്യക്ഷപ്പെടുന്നുണ്ട്.

സഹോദരങ്ങൾ : റിങ്കു ടോമി, റിനു ടോമി. ചലച്ചിത്രതാരം മുക്ത റിമിയുടെ സഹോദരന്റെ ഭാര്യയാണ്.

ഇൻസ്റ്റഗ്രാം

അഭിനയിച്ച സിനിമകൾ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഒരു കാതിലോല ഞാൻ കണ്ടീല ചിങ്ങമാസം - Album ബീയാർ പ്രസാദ് എം ജി ശ്രീകുമാർ
ചിങ്ങമാസം വന്നു ചേർന്നാൽ മീശമാധവൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2002
കണ്ണനായാല്‍ രാധവേണം പട്ടണത്തിൽ സുന്ദരൻ കൈതപ്രം മോഹൻ സിത്താര ശങ്കരാഭരണം 2003
മിന്നാമിനുങ്ങേ - F ചതിക്കാത്ത ചന്തു ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ 2004
ചടപട പട ചിറകടിച്ചു വിരൽതുമ്പിലാരോ വൈക്കം നാരായണൻ നമ്പൂതിരി ജോബ് കുരുവിള 2004
മാനത്തെ മണിച്ചിത്തത്തേ ബസ് കണ്ടക്ടർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2005
കൊണ്ടോട്ടിപ്പള്ളീലു ബസ് കണ്ടക്ടർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2005
*മിണ്ടാട്ടം വേണ്ട കല്യാണക്കുറിമാനം റോണി റാഫേൽ 2005
കരളേ കരളിന്റെ കരളേ ഉദയനാണ് താരം കൈതപ്രം ദീപക് ദേവ് 2005
ഏയ് ഓട്ടോക്കാരൻ ആട് തോമ സുധാമ്ശു ജോസി പുല്ലാട് 2006
കാക്കേ കാക്കേ കാതൽ കാക്കേ ചക്കരമുത്ത് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2006
കൊക്കൊക്കോ കോഴി ചുമ്മാ ഫാസ്റ്റ് ട്രാക്ക് ഗിരീഷ് പുത്തഞ്ചേരി ദീപക് ദേവ് 2006
ചങ്ങാതിക്കൂട്ടം വന്നേ നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
മഴയുടെ ചെറുമണി നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
നാഗത്താന്മാരെ തന്ത്ര സുഭാഷ് ചേർത്തല അലക്സ് പോൾ 2006
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ് വാസ്തവം ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ ധർമ്മവതി 2006
വാസ്കോ ഡ ഗാമ ഛോട്ടാ മുംബൈ വയലാർ ശരത്ചന്ദ്രവർമ്മ രാഹുൽ രാജ് 2007
മന്മഥനല്ലേ ഇൻസ്പെക്ടർ ഗരുഡ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2007
ചോക്കളേറ്റ് പോലെയുള്ളൊരീയുരുണ്ട ചോക്ലേറ്റ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2007
ഒളിക്കുന്നു എന്നാലുള്ളിൽ റോമിയോ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2007