പി ബി ശ്രീനിവാസ്

P B Sreenivas
Date of Birth:
തിങ്കൾ, 22 September, 1930
Date of Death:
Sunday, 14 April, 2013
എഴുതിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 116

1930 സെപ്റ്റംബര്‍ 22-ന് ആന്ധ്രയിലെ കാക്കിനാഡയില്‍ ജനിച്ച ശ്രീനിവാസിന്റെ സംഗീതത്തിന് ഭാഷയുടെ അതിരുകളുണ്ടാ യിരുന്നില്ല. മലയാളികള്‍ക്ക് ഏറെ പരിചിതനായ ഒരു അന്യനാട്ടുകാരനാണ് ഈ ഗായകന്‍. ഹിന്ദി, മലയാളം, ഉറുദു ,കന്നഡ, തെലുങ്ക് അങ്ങിനെ ധാരാളം ഭാഷകളില്‍ സംഗീതപ്രേമികള്‍ ആ സ്വരമാധുര്യം ആസ്വദിച്ചു.

കാക്കിനാഡയിലെ സ്കൂള്‍-കോളജ് വിദ്യാഭ്യാസത്തിന് ശേഷം നിയമം പഠിക്കുവാന്‍ അദ്ദേഹം മദ്രാസിലെത്തി. പക്ഷെ പഠിത്തം തുടര്‍ന്നില്ല. ശ്രീനിവാസനെ പ്രസിദ്ധ വീണ വിദ്വാന്‍ ഏമനി ശങ്കരശാസ്ത്രി ജെമിനി സ്റ്റുഡിയോ ഉടമസ്ഥന്‍ എസ്.എസ്.വാസന് പരിചയപ്പെടുത്തി. അത് സിനിമാസംഗീതത്തിലേക്കുളള അദ്ദേഹത്തിന്റെ കടന്നു വരവിന് വഴിയൊരുക്കി. 1952-ല്‍ വാസന്‍ നിര്‍മ്മിച്ച 'മിസ്റ്റര്‍ സമ്പത്ത് എന്ന ചിത്രത്തിലൂടെ ശ്രീനിവാസ് ചലച്ചിത്രഗായകനായി. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച ജാതകഫല ത്തിലൂടെയാണ് യഥാര്‍ത്ഥത്തില്‍ ശ്രീനിവാസ് തികഞ്ഞ ഗായകനാകു ന്നത്. ഹിന്ദിയില്‍ ഇദ്ദേഹത്തിന്റെ ചിലഗാനങ്ങള്‍ ഹിറ്റുകളായി.

ഗാനാലാപനത്തോടൊപ്പം സംഗീത സംവിധാനവും നിര്‍വ്വഹിച്ച് അദ്ദേഹം സിനിമാരംഗത്ത് തന്റെ സാന്നിധ്യമുറപ്പിച്ചു. 1954-ല്‍ 'പുത്രധര്‍മ്മമെന്ന ചിത്രത്തില്‍ ഗാനമാലപിച്ചതോടെ ശ്രീനിവാസ് മലയാളത്തിന്റേതു കൂടിയായി. പി.എസ്. ദിവാകറാണ് ഈ ചിത്രത്തിന് സംഗീതം പകര്‍ന്നത്. ശ്രീനിവാസ് ആലപിച്ച 'നിണമണിഞ്ഞ കാല്പാടുകളിലെ ''മാമലകള്‍ ക്കപ്പുറത്ത് എന്നു തുടങ്ങുന്ന ഗാനം അദ്ദേഹത്തെ മലയാള ചലച്ചിത്ര ഗാനരംഗത്ത് അനശ്വരനാക്കി.
തുളസീ തുളസീ.....( കാട്ടുതുളസി), ''നിറഞ്ഞ കണ്ണുകളോടെ....
(സ്കൂള്‍ മാസ്റ്റര്‍), കിഴക്കു കിഴക്കൊരാന..(ത്രിവേണി), അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍...(കാട്ടു മല്ലിക),തൊട്ടിലില്‍ നിന്നു തുടക്കം....(കുട്ടിക്കുപ്പായം) തുടങ്ങി ധാരാളം ജനപ്രിയഗാനങ്ങള്‍ അദ്ദേഹം മലയാളസിനിമയ്ക്കു സമ്മാനിച്ചു.ഇപ്പോള്‍ മദ്രാസില്‍ താമസിക്കുന്നു.


ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കൈമുതല്‍ വെടിയാതെ സി ഐ ഡി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1955
നില്ലു നില്ലു ചൊല്ലുചൊല്ലു സി ഐ ഡി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1955
മഹല്‍ത്യാഗമേ മഹിതമേ ഹരിശ്ചന്ദ്ര തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1955
കണ്ണും എന്‍ കണ്ണുമായ് മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി 1957
മലര്‍തോറും മന്ദഹാസം തസ്കരവീരൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു 1957
ഓം മഹാകാളീ ആന വളർത്തിയ വാനമ്പാടി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1959
അവനിയില്‍ത്താനോ ആന വളർത്തിയ വാനമ്പാടി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1959
ജോഡിയുള്ള കാളേ ജോറായ് ആന വളർത്തിയ വാനമ്പാടി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1959
നേരം പുല൪ന്നു നേരം പുല൪ന്നു മിന്നൽ പടയാളി അഭയദേവ് പി എസ് ദിവാകർ, എസ് എൻ ചാമി 1959
പൂവനമേ പുതുവനമേ മിന്നൽ പടയാളി അഭയദേവ് പി എസ് ദിവാകർ, എസ് എൻ ചാമി 1959
ഇന്നു കാണും പൊൻകിനാക്കൾ നാടോടികൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1959
വാനിലെ മണിദീപം മങ്ങി നീലി സാലി പി ഭാസ്ക്കരൻ കെ രാഘവൻ 1960
തള്ളാനും കൊള്ളാനും നീയാരു മൂഢാ ഉമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1960
കണ്ണീരെന്തിനു വാനമ്പാടി ഉമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1960
പ്രജകളുണ്ടോ പ്രജകളുണ്ടോ സീത അഭയദേവ് വി ദക്ഷിണാമൂർത്തി 1960
സീതേ ലോകമാതേ സീത അഭയദേവ് വി ദക്ഷിണാമൂർത്തി 1960
കാണ്മൂ ഞാന്‍ നിന്റെ ദശാവതാരങ്ങള്‍ സീത അഭയദേവ് വി ദക്ഷിണാമൂർത്തി 1960
ലങ്കയില്‍ വാണ സീതയിലെന്തോ സീത അഭയദേവ് വി ദക്ഷിണാമൂർത്തി 1960
പാവനഭാരത നാരീമണിതന്‍ സീത അഭയദേവ് വി ദക്ഷിണാമൂർത്തി 1960
ജാതീ മതജാതീ അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് 1961

ഗാനരചന

പി ബി ശ്രീനിവാസ് എഴുതിയ ഗാനങ്ങൾ

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കാവ്യമേള എം കൃഷ്ണൻ നായർ 1965