കൈമുതല്‍ വെടിയാതെ

കൈമുതല്‍ വെടിയാതെ സഹജാ
കപടമിതറിയാതെ
കണ്ണുരണ്ടുമടയ്ക്കാതെ
കാഴ്ചകണ്ടു മയങ്ങാതെ
എന്താകിലും പിറകേ
പിന്തിരിഞ്ഞു നോക്കാതെ
അപകടമപകടമേ അതിനാല്‍
ആരുമകപ്പെടുമേ

കാണുവോര്‍ കണ്ണിനു
കാമനായ് തോന്നിക്കും
ശീമവിട്ടപ്പോഴേ
വന്നതായ് ഭാവിക്കും
കോട്ടുണ്ടു സൂട്ടുണ്ടു
കോമളമായ് വേഷമുണ്ട്
നോട്ടമവനെപ്പൊഴും
തൊട്ടടുത്ത പാക്കറ്റിൽ
ആണ്‍പെണ്‍ തിരിവില്ല
പാക്കറ്റടി ആരെയും വിടുകില്ല

താടിവെച്ചുള്ളൊരു
സന്യാസി പോലെയും
സാരിയും ബ്ലൌസുമായ്
നാരിയെപ്പോലെയും
അണ്ണന്‍ തമ്പി എന്നുചൊല്ലി
അടുത്തുവന്നിരിക്കും
കണ്ണടിച്ചു കൈഞൊടിച്ചു
കഴുത്തില്‍ കൈവയ്ക്കും
അടടാ അടടാ പറ്റിപ്പോയെന്നൊടുവില്‍
അപകടം പറ്റുമ്പോള്‍ അണ്ണാന്നിരിക്കാതെ
അപായം വിലക്കിക്കോ
യാത്രയതിനുപായം കരുതിക്കോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kai muthal vediyaathe

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കാലമെല്ലാം ഉല്ലാസം പി ലീല, എൻ എൽ ഗാനസരസ്വതി, വി എൻ സുന്ദരം
കളിയല്ലേയീക്കല്യാണ ഭാവനാ പി ലീല, കമുകറ പുരുഷോത്തമൻ
മലനാട്ടിന്‍ മക്കള്‍തന്‍ നേട്ടം കമുകറ പുരുഷോത്തമൻ, കോറസ്
നില്ലു നില്ലു ചൊല്ലുചൊല്ലു പി ബി ശ്രീനിവാസ്
ഓളങ്ങളിലോടട്ടെ ഓടം കളിയാടട്ടെ കമുകറ പുരുഷോത്തമൻ, കോറസ്
വരുവിന്‍ വരുവിന്‍ എം സരോജിനി
കാണും കണ്ണിന് പി ലീല
തേയിലത്തോട്ടം കമുകറ പുരുഷോത്തമൻ
കാനനം വീണ്ടും തളിർത്തു പി ലീല
Submitted 9 years 6 months ago by shyamapradeep.