നില്ലു നില്ലു ചൊല്ലുചൊല്ലു

നില്ലു നില്ലു ചൊല്ലുചൊല്ലു
വല്ലാതെയെന്നെകൊല്ലുവതു
ന്യായമല്ലഹോ
കോമളമേ നീയെനിക്കു
ജീവനെന്നു ഞാനിരിക്കെ
കോപമിതു നല്ലതല്ലഹോ
(നില്ലു നില്ലു. . . )

ഓ മൈ ഡിയ൪... നോ നോ ഫിയർ
ഓടാതെ നില്ലു നില്ലു ഡാര്‍ലിങ്
പൂങ്കുയില്‍ വാണി ബ്യൂട്ടിതന്‍ റാണി
പോകാതെ എന്നെവിട്ടു ഹാ നീ
കണ്ടാലഴകില്ലേ കയ്യില്‍ പണമില്ലേ
ജില്‍ ജില്‍ ഉടയില്ലേ ടിപ്പില്‍ നടയില്ലേ
അഴകില്ലേ പണമില്ലേ ഉടയില്ലേ നടയില്ലേ

ഓമനേ എന്‍ പ്രേമറാണി
കൈവിടല്ലെ കാമിനി
ലവ്വു തീര്‍ന്നാല്‍ ഹാ൪ട്ടു നിന്നു
ഹാ തകര്‍ന്നു ഞാനിനി

പോകല്ലേ പോകല്ലേ പൊന്‍‌കിളിയേ
ഏകല്ലേ സന്താപം എന്‍ കരളേ
ചൊന്നോരു വാക്കു മറന്നിടല്ലേ
പൊന്നല്ലേ എന്നെ ചതിച്ചിടല്ലേ

എന്തു ചൊന്നീടിലുമപ്പോഴെല്ലാം
ചിന്തിപ്പതെന്തിനീ ശങ്കയെല്ലാം
ഞാനെന്നുമുള്ളിന്നടുക്കളയിൽ
പ്രാണനായ് നിങ്ങളെ വെച്ചുകൊള്ളാം
പ്രേമിച്ച നമ്മളിണങ്ങിയല്ലാതീ
ഭൂമിയിൽ സൂര്യനുദിക്കയില്ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nillu nillu chollu chollu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കാലമെല്ലാം ഉല്ലാസം പി ലീല, എൻ എൽ ഗാനസരസ്വതി, വി എൻ സുന്ദരം
കൈമുതല്‍ വെടിയാതെ പി ബി ശ്രീനിവാസ്
കളിയല്ലേയീക്കല്യാണ ഭാവനാ പി ലീല, കമുകറ പുരുഷോത്തമൻ
മലനാട്ടിന്‍ മക്കള്‍തന്‍ നേട്ടം കമുകറ പുരുഷോത്തമൻ, കോറസ്
ഓളങ്ങളിലോടട്ടെ ഓടം കളിയാടട്ടെ കമുകറ പുരുഷോത്തമൻ, കോറസ്
വരുവിന്‍ വരുവിന്‍ എം സരോജിനി
കാണും കണ്ണിന് പി ലീല
തേയിലത്തോട്ടം കമുകറ പുരുഷോത്തമൻ
കാനനം വീണ്ടും തളിർത്തു പി ലീല
Submitted 9 years 6 months ago by shyamapradeep.