പാപ്പനംകോട് ലക്ഷ്മണൻ

Pappanamcode Lakshmanan
Date of Birth:
Wednesday, 6 December, 1933
Date of Death:
Saturday, 3 January, 1998
എഴുതിയ ഗാനങ്ങൾ: 85
കഥ: 32
സംഭാഷണം: 83
തിരക്കഥ: 76

ഫോട്ടോ: ശ്യാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചലച്ചിത്ര സംവിധായകൻ,തിരക്കഥാകൃത്ത്,ഗാനരചയിതാവ്. 1936 ഡിസംബർ 6-ന് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് ജനിച്ചു. കുട്ടിക്കാലം മുതലെ ലക്ഷമണൻ കവിതകൾ എഴുതുമായിരുന്നു. പ്രാദേശിക കലാസമിതികളിലൂടെയുള്ള പ്രവർത്തനം അദ്ദേഹത്തെ കലാനിലയം സ്ഥിരം നാടകവേദിയിലെത്തിച്ചു. നാടകരചനയിലും,ഗാനരചനയിലും,സംവിധാനത്തിലും കഴിവുതെളിയിച്ചുകൊണ്ട് ഒൻപത് വർഷം അവിടെ കഴിഞ്ഞു. അതിനു ശേഷം മറ്റു പ്രൊഫഷണൽ നാടക സംഘങ്ങൾക്കുവേണ്ടിയും നാടകങ്ങൾ രചിച്ചു.

1967-ൽ ഇറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിലെ "സൽക്കലാദേവിതൻ... എന്ന ഗാനം രചിച്ചുകൊണ്ടാണ് പാപ്പനംകോട് ലക്ഷ്മണൻ സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് വിവിധ സിനിമകൾക്കായി നൂറിലധികം ഗാനങ്ങൾ രചിച്ചു. അമൃതവാഹിനി എന്ന സിനിമയ്ക്ക് കഥ,തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ആ മേഖലയിലും പാപ്പനംകോട് ലക്ഷ്മണൻ തന്റെ കഴിവു പ്രകടിപ്പിച്ചു. നൂറോളം സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ,സംഭാഷണം രചിച്ചിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുകയും ഒരു സിനിമ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്.

പാപ്പനംകോട് ലക്ഷ്മണന്റെ ഭാര്യ രാജമ്മ. രണ്ട് കുട്ടികൾ ഗോപീകൃഷ്ണൻ,വീണ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇന്ദുലേഖ കലാനിലയം കൃഷ്ണൻ നായർ 1967

കഥ

ചിത്രം സംവിധാനം വര്‍ഷം
കായംകുളം കൊച്ചുണ്ണിയുടെ മകൻ ജെ ശശികുമാർ 1976
പിക് പോക്കറ്റ് ജെ ശശികുമാർ 1976
ഉദ്യാനലക്ഷ്മി കെ എസ് ഗോപാലകൃഷ്ണൻ, സുഭാഷ് 1976
രതിമന്മഥൻ ജെ ശശികുമാർ 1977
അമ്മായിയമ്മ മസ്താൻ 1977
മിനിമോൾ ജെ ശശികുമാർ 1977
മുറ്റത്തെ മുല്ല ജെ ശശികുമാർ 1977
ആനക്കളരി എ ബി രാജ് 1978
കനൽക്കട്ടകൾ എ ബി രാജ് 1978
മറ്റൊരു കർണ്ണൻ ജെ ശശികുമാർ 1978
മുദ്രമോതിരം ജെ ശശികുമാർ 1978
നിനക്കു ഞാനും എനിക്കു നീയും ജെ ശശികുമാർ 1978
വാളെടുത്തവൻ വാളാൽ കെ ജി രാജശേഖരൻ 1979
മനുഷ്യമൃഗം ബേബി 1980
തീനാളങ്ങൾ ജെ ശശികുമാർ 1980
ചന്ദ്രഹാസം ബേബി 1980
ഇത്തിക്കര പക്കി ജെ ശശികുമാർ 1980
കരിപുരണ്ട ജീവിതങ്ങൾ ജെ ശശികുമാർ 1980
നിഴൽ‌യുദ്ധം ബേബി 1981
ജംബുലിംഗം ജെ ശശികുമാർ 1982

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഹൈജാക്ക് കെ എസ് ഗോപാലകൃഷ്ണൻ 1995
പ്രോസിക്യൂഷൻ തുളസീദാസ് 1995
അവളുടെ ജന്മം എൻ പി സുരേഷ് 1994
സിംഹധ്വനി കെ ജി രാജശേഖരൻ 1992
കടലോരക്കാറ്റ് സി പി ജോമോൻ 1991
കളമൊരുക്കം വി എസ് ഇന്ദ്രൻ 1991
ചുവന്ന കണ്ണുകൾ ശശി മോഹൻ 1990
നമ്മുടെ നാട് കെ സുകുമാരൻ 1990
മൈ ഡിയർ റോസി പി കെ കൃഷ്ണൻ 1989
ക്രൈം ബ്രാഞ്ച് കെ എസ് ഗോപാലകൃഷ്ണൻ 1989
അമ്മാവനു പറ്റിയ അമളി അഗസ്റ്റിൻ പ്രകാശ് 1989
പ്രഭാതം ചുവന്ന തെരുവിൽ എൻ പി സുരേഷ് 1989
ശംഖ്നാദം ടി എസ് സുരേഷ് ബാബു 1988
നീ അല്ലെങ്കിൽ ഞാൻ വിജയകൃഷ്ണൻ 1987
കൈയെത്തും ദൂരത്ത്‌ കെ രാമചന്ദ്രൻ 1987
എല്ലാവർക്കും നന്മകൾ മനോജ് ബാബു 1987
കാലത്തിന്റെ ശബ്ദം ആഷാ ഖാൻ 1987
ഭഗവാൻ ബേബി 1986
ഒന്നാം പ്രതി ഒളിവിൽ ബേബി 1985
സ്നേഹിച്ച കുറ്റത്തിന് പി കെ ജോസഫ് 1985

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഹൈജാക്ക് കെ എസ് ഗോപാലകൃഷ്ണൻ 1995
പ്രോസിക്യൂഷൻ തുളസീദാസ് 1995
അവളുടെ ജന്മം എൻ പി സുരേഷ് 1994
സിംഹധ്വനി കെ ജി രാജശേഖരൻ 1992
കളമൊരുക്കം വി എസ് ഇന്ദ്രൻ 1991
കടലോരക്കാറ്റ് സി പി ജോമോൻ 1991
ചുവന്ന കണ്ണുകൾ ശശി മോഹൻ 1990
നമ്മുടെ നാട് കെ സുകുമാരൻ 1990
മൈ ഡിയർ റോസി പി കെ കൃഷ്ണൻ 1989
അമ്മാവനു പറ്റിയ അമളി അഗസ്റ്റിൻ പ്രകാശ് 1989
പ്രഭാതം ചുവന്ന തെരുവിൽ എൻ പി സുരേഷ് 1989
ക്രൈം ബ്രാഞ്ച് കെ എസ് ഗോപാലകൃഷ്ണൻ 1989
ശംഖ്നാദം ടി എസ് സുരേഷ് ബാബു 1988
കാലത്തിന്റെ ശബ്ദം ആഷാ ഖാൻ 1987
എല്ലാവർക്കും നന്മകൾ മനോജ് ബാബു 1987
നീ അല്ലെങ്കിൽ ഞാൻ വിജയകൃഷ്ണൻ 1987
വീണ്ടും ലിസ ബേബി 1987
കൈയെത്തും ദൂരത്ത്‌ കെ രാമചന്ദ്രൻ 1987
ഒരു യുഗസന്ധ്യ മധു 1986
ഭഗവാൻ ബേബി 1986

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
തീനാളങ്ങൾ ജെ ശശികുമാർ 1980

ഗാനരചന

പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കണ്ണെത്താദൂരെ കദളീവനത്തിൽ ഇന്ദുലേഖ വി ദക്ഷിണാമൂർത്തി പി ലീല 1967
മാനസം തിരയുന്നതാരേ ഇന്ദുലേഖ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, പി ലീല 1967
പൂത്താലിയുണ്ടോ കിനാവേ ഇന്ദുലേഖ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, കൊച്ചിൻ അമ്മിണി 1967
നാളെ വരുന്നു തോഴി ഇന്ദുലേഖ വി ദക്ഷിണാമൂർത്തി പി ലീല 1967
അമ്പിളിയേ അരികിലൊന്നു വരാമോ ഇന്ദുലേഖ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, പി ലീല കല്യാണി 1967
വരിവണ്ടേ നീ മയങ്ങി വീണു ഇന്ദുലേഖ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ 1967
വഴിത്താര മാറിയില്ല ഇന്ദുലേഖ വി ദക്ഷിണാമൂർത്തി പി എം ഗംഗാധരൻ 1967
കണ്ണീരു തോരാതെ ഇന്ദുലേഖ വി ദക്ഷിണാമൂർത്തി കൊച്ചിൻ അമ്മിണി 1967
സൽക്കലാദേവി തൻ ഇന്ദുലേഖ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, കൊച്ചിൻ അമ്മിണി, പി എം ഗംഗാധരൻ ആഭേരി 1967
നിമിഷം മാത്രം മനുജാ നിന്നുടെ ഇന്ദുലേഖ വി ദക്ഷിണാമൂർത്തി പി എം ഗംഗാധരൻ 1967
സരിഗമപധനി സപ്തസ്വരങ്ങളെ ഹോമകുണ്ഡം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് സരസാംഗി 1975
വെള്ളിപ്പൂന്തട്ടമിട്ട് വെള്ളിക്കൊലുസും കായംകുളം കൊച്ചുണ്ണിയുടെ മകൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1976
സ്വപ്നങ്ങൾ താഴികക്കുടമേന്തും കായംകുളം കൊച്ചുണ്ണിയുടെ മകൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, എസ് ജാനകി ഹിന്ദോളം 1976
മൈലാഞ്ചിക്കാട്ടിലു പാടി പറന്നു വരും കായംകുളം കൊച്ചുണ്ണിയുടെ മകൻ എം കെ അർജ്ജുനൻ അമ്പിളി, ബി വസന്ത ഗൗരിമനോഹരി 1976
ആയിരവല്ലിത്തിരുമകളേ കായംകുളം കൊച്ചുണ്ണിയുടെ മകൻ എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ, കോറസ് 1976
ചിത്തിരത്തോണിക്ക് പൊന്മാല ചുറ്റും കായംകുളം കൊച്ചുണ്ണിയുടെ മകൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ബി വസന്ത 1976
മനിസന്‍ മണ്ണില് പരകോടി കായംകുളം കൊച്ചുണ്ണിയുടെ മകൻ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ 1976
പാർവ്വണശശികല ഉദിച്ചതോ നീലസാരി വി ദക്ഷിണാമൂർത്തി എൻ ശ്രീകാന്ത്, അമ്പിളി ദേശ് 1976
പ്രിയദര്‍ശിനീ നിന്‍ നീലസാരി വി ദക്ഷിണാമൂർത്തി എസ് ജാനകി 1976
കാശ്മീര സന്ധ്യകളേ കൊണ്ടുപോരൂ നീലസാരി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് ബാഗേശ്രി 1976