കൈതപ്രം

Kaithapram Damodaran Namboothiri
Date of Birth:
Friday, 4 August, 1950
കൈതപ്രം ദാമോദരൻ
കൈതപ്രം ദാമോദരൻ നമ്പൂതിരി
എഴുതിയ ഗാനങ്ങൾ: 1,263
സംഗീതം നല്കിയ ഗാനങ്ങൾ: 126
ആലപിച്ച ഗാനങ്ങൾ: 5
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

ആദ്യ ചലച്ചിത്രഗാനത്തിലൂടെത്തന്നെ മലയാളത്തിനു പ്രിയങ്കരനായി മാറിയ ചലച്ചിത്രഗാന രചയിതാവ്‌. ചലച്ചിത്രങ്ങളിൽ സംഗീതജ്ഞനായി വേഷമിടുവാൻ സംവിധായകര്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കുന്ന അഭിനേതാവ്‌. "ദേവദുന്ദുഭി സാന്ദ്രലയം" മുതല്‍ ആബാലവൃദ്ധം ജനങ്ങള്‍ നൃത്തം വച്ച‍ "ലജ്ജാവതി" എന്ന ഗാനം വരെയും പിറന്നു വീണത്‌ ഒരേ ആളിന്റെ തൂലികയില്‍ നിന്നാണോ എന്നു തോന്നിപ്പിക്കുമാറ് വ്യത്യസ്തതയേറിയ ഗാനങ്ങള്‍ രചിക്കുന്നതും വേറെയാരുമല്ല. പയ്യന്നൂര്‍ക്കാരനായ വേദ പണ്ഡിതന്‍ "കൈതപ്രം ദാമോദരന്‍ നമ്പൂതിരി". 1986 ല്‍ ഫാസിലിന്റെ "എന്നെന്നും കണ്ണേട്ടന്റെ" എന്ന ചലച്ചിത്രത്തിലൂടെ രംഗത്തെത്തിയ കൈതപ്രത്തിന് പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 'കുടുംബപുരാണ'ത്തോടെ തിരക്കുള്ള ഗാനരചയിതാവായി. 'സോപാന'ത്തിലൂടെ തിരക്കഥാകൃത്തായി. ഏതാണ്ട് പതിനഞ്ചോളം ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 1993ല്‍ പൈതൃകത്തിലെ ഗാനങ്ങള്‍ക്കും 1996ല്‍ അഴകിയ രാവണനിലെ ഗാനങ്ങൾക്കും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1995-ല്‍ എം പി സുകുമാരൻ നായരുടെ കഴകത്തിലൂടെ സംഗീതസംവിധായകനായി. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി.

പയ്യന്നൂര്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950 ഓഗസ്റ്റ് 4 ന് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പഴശ്ശിത്തമ്പുരാന്‍, കെ പി പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 'തിരുവരങ്ങി'ലെയും 'നാട്യഗൃഹ'ത്തിലെയും നടനും ഗായകനുമായി. ഇതിനിടെ ടെലികമ്യൂണിക്കേഷനില്‍ ഡിപ്ളോമയും നേടി.

ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത
പ്രവര്‍ത്തനത്തിനു തുളസീവന പുരസ്കാരം,കവിതയ്ക്ക് കുട്ടമത്ത് അവാര്‍ഡ്,
എന്നിവക്കു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് അവാര്‍ഡുകളും
നേടിയിട്ടുണ്ട്. "തീച്ചാമുണ്ഡി" , "കൈതപ്രം കവിതകള്‍" എന്നീ കവിതാ സമാഹാരങ്ങളും
"സ്നേഹ രാമായണം" എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ : ദേവി അന്തര്‍ജ്ജനം
മക്കള്‍ ; ദീപാങ്കുരന്‍,ദേവദര്‍ശന്‍. ദീപാങ്കുരൻ മലയാളത്തിൽ അറിയപ്പെടുന്ന സംഗീത സംവിധായകനും ഗായകനും കൂടിയാണ്.
വിലാസം : കാരുണ്യം,തിരുവണ്ണൂര്‍ നട,കോഴിക്കോട് -29

2017 ജനുവരിയിൽ, തന്റെ പേര് കൈതപ്രം ദാമോദരൻ എന്ന് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് അദ്ദേഹം ഒരു പൊതുയോഗത്തിൽ വച്ച് പ്രഖ്യാപനം നടത്തി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്വാതി തിരുനാൾ പരമേശ്വര ഭാഗവതർ ലെനിൻ രാജേന്ദ്രൻ 1987
ആര്യൻ ദേവനാരായണന്റെ ഗുരു പ്രിയദർശൻ 1988
വൈശാലി ഭരതൻ 1988
ഹിസ് ഹൈനസ്സ് അബ്ദുള്ള സിബി മലയിൽ 1990
വിഷ്ണുലോകം കമൽ 1991
സവിധം ശ്രീനിവാസൻ ജോർജ്ജ് കിത്തു 1992
അമ്മയാണെ സത്യം ബാലചന്ദ്ര മേനോൻ 1993
സോപാ‍നം ജയരാജ് 1994
ഏപ്രിൽ 19 ബാലചന്ദ്ര മേനോൻ 1996
ദേശാടനം ജയരാജ് 1996
സല്ലാപം സുന്ദർദാസ് 1996
സമ്മാ‍നം സുന്ദർദാസ് 1997
തട്ടകം രമേഷ് ദാസ് 1998
സിംഫണി ഐ വി ശശി 2004
നിവേദ്യം എ കെ ലോഹിതദാസ് 2007

കഥ

ചിത്രം സംവിധാനം വര്‍ഷം
സോപാ‍നം ജയരാജ് 1994

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സോപാ‍നം ജയരാജ് 1994

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സോപാ‍നം ജയരാജ് 1994

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ശാന്തിമന്ത്രം തെളിയും ആര്യൻ കൈതപ്രം രഘു കുമാർ ആരഭി, മലയമാരുതം 1988
നീലകണ്ഠാ മനോഹര പൈതൃകം പരമ്പരാഗതം പരമ്പരാഗതം സാമന്തമലഹരി 1993
ലീലാമാധവം (M) വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സി കൈതപ്രം എസ് പി വെങ്കടേഷ് ശ്രീ 1994
ഏഴിമലയോളം മേലേയ്ക്ക് കളിയാട്ടം കൈതപ്രം കൈതപ്രം 1997
കഥ പറയുന്ന മുളങ്കാടേ ശലഭം കൈതപ്രം കൈതപ്രം 2008

ഗാനരചന

കൈതപ്രം എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കൈലാസത്തിരുമലയിൽ അയ്യപ്പഭക്തിഗാനങ്ങൾ കെ ജെ യേശുദാസ് കെ ജെ യേശുദാസ്
നീളേ നീളേ വനത്തിൽ നടപ്പു ഞാൻ അയ്യപ്പഭക്തിഗാനങ്ങൾ കെ ജെ യേശുദാസ് കെ ജെ യേശുദാസ്
പ്രസാദകിരണ അയ്യപ്പഭക്തിഗാനങ്ങൾ കെ ജെ യേശുദാസ് കെ ജെ യേശുദാസ്
സംഗീതം സംഗീതം ഋതുഗീതങ്ങൾ രവീന്ദ്രൻ കെ ജെ യേശുദാസ്
നിലാവ് നിളയില്‍ ഗ്രാമീണ ഗാനങ്ങൾ വാല്യം II എം ജി രാധാകൃഷ്ണൻ ആശാലത 1985
അത്തിളി കരിങ്കുഴലി ഗ്രാമീണ ഗാനങ്ങൾ വാല്യം II എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, ആശാലത, കോറസ് 1985
വെള്ളിലംകാട്ടില്‍ ഗ്രാമീണ ഗാനങ്ങൾ വാല്യം II എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, ആശാലത 1985
വീരാളിക്കോട്ട ഗ്രാമീണ ഗാനങ്ങൾ വാല്യം II എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ് 1985
തിന കൊയ്യാനായ് ഗ്രാമീണ ഗാനങ്ങൾ വാല്യം II എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, കോറസ് 1985
ഇക്കാറ്റിലൊരമ്പുണ്ടോ ഗ്രാമീണ ഗാനങ്ങൾ വാല്യം II എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ് 1985
അപ്പപ്പുറപ്പെട്ടാല്‍ (നാങ്കളെ) ഗ്രാമീണ ഗാനങ്ങൾ വാല്യം II എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, കോറസ് 1985
ദേവദുന്ദുഭി സാന്ദ്രലയം (D) എന്നെന്നും കണ്ണേട്ടന്റെ ജെറി അമൽദേവ് കെ ജെ യേശുദാസ്, സുനന്ദ, സതീഷ് ബാബു ആഭേരി, ബാഗേശ്രി 1986
ഒന്നാനാം എന്നെന്നും കണ്ണേട്ടന്റെ ജെറി അമൽദേവ് ലഭ്യമായിട്ടില്ല 1986
ഓ പൂവട്ടക തട്ടിച്ചിന്നി എന്നെന്നും കണ്ണേട്ടന്റെ ജെറി അമൽദേവ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 1986
ദേവദുന്ദുഭി സാന്ദ്രലയം എന്നെന്നും കണ്ണേട്ടന്റെ ജെറി അമൽദേവ് കെ ജെ യേശുദാസ് ആഭേരി, ബാഗേശ്രി 1986
നിഴലായ് പൊഴിയും എന്നെന്നും കണ്ണേട്ടന്റെ ജെറി അമൽദേവ് കെ ജെ യേശുദാസ് 1986
തങ്കത്തളതാളം തെന്നി എന്നെന്നും കണ്ണേട്ടന്റെ ജെറി അമൽദേവ് കെ ജെ യേശുദാസ് 1986
ശാന്തിമന്ത്രം തെളിയും ആര്യൻ രഘു കുമാർ എം ജി ശ്രീകുമാർ, സുജാത മോഹൻ, കൈതപ്രം ആരഭി, മലയമാരുതം 1988
പൊന്മുരളിയൂതും കാറ്റിൽ ആര്യൻ രഘു കുമാർ എം ജി ശ്രീകുമാർ, സുജാത മോഹൻ 1988
താലോലം താനേ താരാട്ടും കുടുംബപുരാണം മോഹൻ സിത്താര കെ എസ് ചിത്ര പീലു 1988

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നന്മയേറുന്നൊരു പെണ്ണിനെ ദേശാടനം ട്രഡീഷണൽ മഞ്ജു മേനോൻ 1996
എങ്ങനെ ഞാൻ ഉറക്കേണ്ടൂ - F ദേശാടനം കൈതപ്രം സുജാത മോഹൻ ആരഭി 1996
നാവാമുകുന്ദ ഹരേ ഗോപാലക ദേശാടനം ദീപാങ്കുരൻ, മഞ്ജു മേനോൻ ബിഹാഗ് 1996
വേട്ടയ്ക്കൊരുമകൻ ദേശാടനം കൈതപ്രം ഭൈരവി 1996
കളിവീടുറങ്ങിയല്ലോ - F ദേശാടനം കൈതപ്രം മഞ്ജു മേനോൻ മോഹനം 1996
കളിവീടുറങ്ങിയല്ലോ - M ദേശാടനം കൈതപ്രം കെ ജെ യേശുദാസ് മോഹനം 1996
എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ - M ദേശാടനം കൈതപ്രം കെ ജെ യേശുദാസ് ആരഭി 1996
യാത്രയായി ദേശാടനം കൈതപ്രം കെ ജെ യേശുദാസ് ശാമ 1996
നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം ദേശാടനം കൈതപ്രം മഞ്ജു മേനോൻ, കൊച്ചനുജത്തി തമ്പുരാട്ടി ആരഭി 1996
ശ്രീരാഗം പാടും വീണേ 96ലെ ഓണപ്പാട്ടുകൾ കൈതപ്രം സുജാത മോഹൻ 1996
വലം പിരി ശംഖിൽ പുണ്യോദകം കാരുണ്യം കൈതപ്രം കെ ജെ യേശുദാസ് മലയമാരുതം 1997
മറക്കുമോ നീയെന്റെ - F കാരുണ്യം കൈതപ്രം കെ എസ് ചിത്ര സിന്ധുഭൈരവി 1997
മറഞ്ഞു പോയതെന്തേ കാരുണ്യം കൈതപ്രം കെ ജെ യേശുദാസ് വൃന്ദാവനസാരംഗ 1997
ദൈവമേ നിന്റെ ദിവ്യകാരുണ്യം കാരുണ്യം കൈതപ്രം കെ ജെ യേശുദാസ്, ദേവദർശൻ കല്യാണി 1997
പൂമുഖം വിടർന്നാൽ കാരുണ്യം കൈതപ്രം കെ ജെ യേശുദാസ് മോഹനം 1997
എന്തിഷ്ടമാണെനിക്കെന്നോ കോട്ടപ്പുറത്തെ കൂട്ടുകുടുംബം കൈതപ്രം കെ ജെ യേശുദാസ് ശുദ്ധധന്യാസി, മധ്യമാവതി 1997
മിണ്ടാപ്പെണ്ണിന്റെ കരളിലെ കോട്ടപ്പുറത്തെ കൂട്ടുകുടുംബം കൈതപ്രം കെ എസ് ചിത്ര 1997
കാക്കത്തമ്പ്രാട്ടി കോട്ടപ്പുറത്തെ കൂട്ടുകുടുംബം കൈതപ്രം കെ എസ് ചിത്ര 1997
പെണ്ണിൻ വാക്ക് കേൾക്കണം കോട്ടപ്പുറത്തെ കൂട്ടുകുടുംബം കൈതപ്രം സുജാത മോഹൻ, അരുന്ധതി, ബിജു നാരായണൻ, പ്രദീപ് സോമസുന്ദരം, രാംദാസ് 1997
വണ്ണാത്തിപ്പുഴയുടെ തീരത്ത് കളിയാട്ടം കൈതപ്രം കെ ജെ യേശുദാസ് മധ്യമാവതി 1997

അതിഥി താരം