ഡോക്ടർ ലൗ
ഒരു കോളേജ് ക്യാമ്പസ്സിലേക്ക് ഒരു പ്രണയദൗത്യവുമായി ഒരു ചെറുപ്പക്കാരൻ എത്തുന്നു. പലരുടേയും പ്രണയം സഫലീകരിച്ച് കൊടുത്ത ആ ചെറുപ്പക്കാരനെ ക്യാമ്പസ്സ് കൂട്ടുകാർ 'റൊമാൻസ് കൺസൾട്ടന്റ്' ആക്കിത്തീർക്കുന്നു. കോളേജിലെ തന്റേടിയായ ഒരു പെൺകുട്ടിയുമായി തന്റെ കൂട്ടുകാരനെക്കൊണ്ട് പ്രണയിപ്പിക്കാനുള്ള തന്ത്രത്തിനിടയിൽ ആകസ്മികമായ സംഭവവികാസങ്ങൾ ക്യാമ്പസ്സിൽ സംഭവിക്കുന്നു.
എം3ഡിബിയേയും ഈ സൈറ്റിനേയും സംബന്ധിച്ച ഒരു കൗതുകം ഈ സിനിമയോട് ചേർത്ത് വയ്ക്കാതെ വയ്യ.ഈ സിനിമയുടെ ഓൺലൈൻ പ്രൊമോഷനു വേണ്ടി ഏറ്റവും സഹായിച്ചത് ഒരു പക്ഷേ ഇതിന്റെ മനോഹരങ്ങളും വൈവിധ്യമേറിയതുമായ അതിന്റെ പോസ്റ്ററുകളാവാം.അത് തയ്യാറാക്കിയത് എം3ഡീബി അഡ്മിൻ ടീമിലെ അംഗമായ നന്ദകുമാറാണ്.നന്ദന്റെ പ്രൊഫൈലും മറ്റും ഇവിടെ നിന്ന് വായിക്കാം.
Actors & Characters
| Actors | Character |
|---|---|
വിനയചന്ദ്രൻ | |
എബിൻ | |
ഗൗരി | |
സുധി | |
റോയ് | |
പ്രൊഫസർ സത്യശീലൻ | |
പ്രൊഫസർ അജിതകുമാരി | |
വെങ്കിടി | |
ഗൗരിയുടെ അച്ഛൻ | |
എബിന്റെ പപ്പ കറിയാച്ചൻ | |
എബിന്റെ മമ്മി | |
മഞ്ജു | |
എബിന്റെ കൂട്ടുകാരി | |
കണ്ണൻ | |
ശ്രീക്കുട്ടി | |
ലോഡ്ജ് മാനേജർ | |
അപ്പച്ചൻ | |
എൽദോ | |
കോളേജിലെ വിദ്യാർത്ഥി | |
മാർട്ടിൻ | |
പ്രിൻസിപ്പാൾ | |
എബിന്റെ കൂട്ടുകാരി | |
പി ശ്രേയംസ് കുമാർ | |
കല്യാണ ബ്രോക്കർ കുഞ്ഞനന്തൻ | |
എബിന്റെ ഇളയപ്പൻ | |
യശോദ | |
മദർ സുപ്പീരിയർ | |
വിനയചന്ദ്രന്റെ ചെറുപ്പകാലം |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
താനെഴുതിയ പ്രണയ നോവലുകൾ പുസ്തകരൂപത്തിലാക്കി ബസ്റ്റാന്റുകളിൽ നേരിട്ടു വില്പന നടത്തുകയാൺ വിനയചന്ദ്രന്റെ(കുഞ്ചാക്കോ ബോബൻ) ജോലി; ഒപ്പം പ്രണയതൽപ്പരരെന്ന് തോന്നുന്നവരെ തന്റെ സംഭാഷണചാതുരി കൊണ്ട് ഒന്നിപ്പിക്കുകയും ചെയ്യുന്ന വിരുതൻ. വിനയചന്ദ്രൻ താമസിക്കുന്ന ലോഡ്ജിനടുത്തുള്ള ടെലഫോൺ ബൂത്തിലെ ജോലിക്കാരിയായ ഗൗരി(അനന്യ) വിനയചന്ദ്രന്റെ കൂട്ടുകാരിയാണ്. ബസ്റ്റാന്റിലും പരിസരത്തുവെച്ചും വിനയചന്ദ്രനെ കാണുന്ന പ്രൊഫ. സത്യശീലൻ (ഇന്നസെന്റ്) വിനയചന്ദ്രനെ ഒരു ദൗത്യം ഏൽപ്പിക്കുന്നു. സത്യശീലൻ പഠിപ്പിക്കുന്ന കോളേജിലെ തന്നെ തന്റെ പഴയ പ്രേമഭാജനമായ പ്രൊഫ. അജിതകുമാരി(ബിന്ദുപണിക്കർ)യുമായി വീണ്ടും പ്രണയ സഫലീകരണം. അതിനു വേണ്ടി വിനയനെ കോളേജ് കാന്റീനിലെ ജോലിക്കാരനായി സത്യശീലൻ നിയമിക്കുന്നു. കോളേജിലെ വിദ്യാർത്ഥിനി മഞ്ജു(വിദ്യാ ഉണ്ണി)വിന്റെ പുറകെ വൺവേ പ്രേമവുമായി നടക്കുകയാണ് മറ്റൊരു വിദ്യാർത്ഥി സുധി (ഭഗത്)വിനയചന്ദ്രന്റെ തന്ത്രങ്ങൾ മൂലം അവർ തമ്മിൽ പ്രണയത്തിലാകുന്നു. വിനയന്റെ ഈ വിജയം വിദ്യാർത്ഥികളെ ആവേശഭരിതരാക്കുന്നു. അവർ വിനയനു ഒരു പേർ നൽകുന്നു. "ഡോക്ടർ ലൗ, എ റൊമാൻസ് കൺസൾട്ടന്റ്" കോളേജിലെ തന്റേടിയും ഡെവിൾ എന്ന ഇരട്ടപ്പേരുള്ളവളുമായ എബിൻ(ഭാവന)എന്ന പെൺകുട്ടിയുടെ പിറകെ പ്രേമാഭ്യർത്ഥനയുമായി റോയ് (ഹേമന്ത് )നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷെ തന്റേടിയായ എബിനു യാതൊരു കുലുക്കവുമില്ല. ഇവരെ പ്രണയത്തിലാക്കാനുള്ള ദൗത്യം കൂട്ടുകാർ വിനയചന്ദ്രനെ പരസ്യമായി ഏൽപ്പിക്കുന്നു. ദൗത്യം ഏറ്റെടുക്കുന്ന വിനയൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. കൂട്ടുകാരികൾ മുഖേന ഈ വിവരം അറിയുന്ന എബിൻ തിരിച്ചും തന്ത്രങ്ങൾ മെനയുന്നു. ഒരു വാലന്റയിൻസ് ഡേക്ക് എബിനെ വിളിച്ച് പ്രണയം തുറന്നു പറയുന്ന റോയിയെ കാമ്പസ്സിലെ മുഴുവൻ വിദ്യാർത്ഥികളുടേയും മുന്നിൽ വെച്ച് എബിൻ അപമാനിക്കുന്നു. അവിടേക്ക് വരുന്ന വിനയചന്ദ്രനോട് എബിൻ തനിക്ക് റോയിയോടല്ല മറിച്ച് വിനയചന്ദ്രനോട് പ്രണയമാണെന്ന് പറയുന്നു. അമ്പരന്നു നിൽക്കുന്ന വിനയനോട് എബിൻ ഒരു പന്തയം വെക്കുന്നു. ഈ അദ്ധ്യയന വർഷം തീരുന്ന എൻഡിങ്ങ് ഡേക്ക് മുൻപ് വിനയനു തന്റെ തന്ത്രമുപയോഗിച്ച് റോയീയെ തന്നെക്കൊണ്ട് പ്രണയിപ്പിക്കാൻ നോക്കാം. അത് നടന്നില്ലെങ്കിൽ തനിക്ക് വിനയനോടുള്ള പ്രണയം പരസ്യമായി അംഗീകരിക്കണം എന്ന്. സത്യത്തിൽ എബിനു വിനയനെ കുരുക്കാനുള്ള ഒരു തന്ത്രമായിരുന്നു അത്. ഒരു വാശിയായി വിനയച്ന്ദ്രൻ അത് ഏറ്റെടുക്കുന്നു.പിന്നീടങ്ങോട്ട് ഇരു വിഭാഗത്തിന്റേയും വാശിയും തന്ത്രങ്ങളുമായിരുന്നു. ആ ദൗത്യത്തിനിടയിലാണു എബിനെക്കുറിച്ചുള്ള യഥാർത്ഥവിവരങ്ങൾ വിനയചന്ദ്രനു ലഭിക്കുന്നത്.അതറിയുന്ന വിനയനാകെ ആശയക്കുഴപ്പത്തിലാകുന്നു. തുടർന്ന് അപ്രതീക്ഷിതമായ സംഭവങ്ങൾ അവിടെ അരങ്ങേറുന്നു.
സിനിമയുടെ റിവ്യൂ ഇവിടെയുണ്ട്.Audio & Recording
| ശബ്ദം നല്കിയവർ | Dubbed for |
|---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
നിന്നോടെനിക്കുള്ള പ്രണയം |
വയലാർ ശരത്ചന്ദ്രവർമ്മ | വിനു തോമസ് | റിയാ രാജു |
| 2 |
ഓർമകൾ വേരോടും |
വയലാർ ശരത്ചന്ദ്രവർമ്മ | വിനു തോമസ് | കാർത്തിക് |
| 3 |
നന്നാവൂല്ല നന്നാവൂല്ല |
വയലാർ ശരത്ചന്ദ്രവർമ്മ | വിനു തോമസ് | രഞ്ജിത് ഉണ്ണി, ബെന്നി ദയാൽ, അഞ്ജു ജോസഫ് |