മിയ ജോർജ്ജ്

Miya George
Date of Birth:
ചൊവ്വ, 28 January, 1992
Gimi George

മലയാള ചലച്ചിത്ര നടി. 1992 ജനുവരിയിൽ കോട്ടയം പാല സ്വദേശികളായ ജോർജ്ജിന്റെയും മിനിയുടെയും മകളായി മഹാരാഷ്ട്രയിലെ താനെ - ഡോംബിവില്ലിയിൽ ജനിച്ചു. ജിമി ജോർജ്ജ് എന്നാണ് യഥാർത്ഥ പേര്. മിയയുടെ അഞ്ചാമത്തെ വയസ്സിൽ കോട്ടയം പാലയിലേയ്ക്ക് അവരുടെ ഫാമിലി താമസം മാറ്റി. മിയ ജോർജ്ജിന്റെ പ്രാഥമിക വിദ്യാഭ്യാസം ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു. പാല അൽഫോൻസ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രിയും, സെന്റ് തോമസ് കോളേജിൽ നിന്നും മാസ്റ്റർ ഡിഗ്രിയുമെടുത്തു. അൽഫോൻസാമ്മ എന്ന സീരിയലിലിൽ സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് കുഞ്ഞാലി മരക്കാർ എന്ന സീരിയലിലും അഭിനയിച്ചു. 2012-ൽ മിസ് കേരള ഫിറ്റ്നസ് ആയി മിയ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ രാജസേനനാണ് മിയക്ക് സിനിമയിൽ അവസരം കൊടുക്കുന്നത്. 2010- ൽ രാജസേനൻ സംവിധാനം ചെയ്തഒരു സ്മോൾ ഫാമിലി - യിൽ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മിയയുടെ ചലച്ചിത്ര മേഖലയിലേയ്ക്കുള്ള ചുവട് വെപ്പ്. 2011- ൽ ഡോക്ടർ ലൗ, ഈ അടുത്ത കാലത്ത് ഡോക്ടർ ലൗ, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലും അഭിനയിച്ചു. 2012 -ൽ ഇറങ്ങിയ ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയാകുന്നത്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയായുള്ള മിയയുടെ അഭിനയം നിരൂപക പ്രശംസ പിടിച്ചു പറ്റി. ജിമി ജോർജ്ജ് എന്ന പേര് മാറ്റി മിയ ജോർജ്ജ് എന്നാക്കുന്നത് ചേട്ടായീസിന്റെ അണിയറ പ്രവർത്തകരാണ്. അതിനുശേഷം മെമ്മറീസ്, വിശുദ്ധൻ, മി. ഫ്രോഡ്, പാവാട, എന്റെ മെഴുതിരി അത്താഴങ്ങൾ.... എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. മിയയുടെ തമിഴിലേയ്ക്കുള്ള പ്രവേശനം Amara Kaaviyam എന്ന സീനിമയിൽ നായികയായിക്കൊണ്ടായിരുന്നു. അമരകാവ്യത്തിലെ അഭിനയം 2015-ലെ TNSFA അവാർഡിന് മിയയെ അർഹയാക്കി. തുടർന്ന് Indru Netru Naalai എന്ന ചിത്രം ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. Ungrala Rambabu എന്ന തെലുങ്കു ചിത്രത്തിലും മിയ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരു സ്മോൾ ഫാമിലി രാജസേനൻ 2010
ഡോക്ടർ ലൗ എബിന്റെ കൂട്ടുകാരി ബിജു അരൂക്കുറ്റി 2011
ചേട്ടായീസ് മെർലിൻ (കിച്ചുവിന്റെ ഭാര്യ) ഷാജൂൺ കാര്യാൽ 2012
നവാഗതർക്ക് സ്വാഗതം എത്സ ജയകൃഷ്ണ കാർണവർ 2012
ഈ അടുത്ത കാലത്ത് രാമചന്ദ്രന്റെ പെങ്ങൾ അരുൺ കുമാർ അരവിന്ദ് 2012
വിശുദ്ധൻ സിസ്റ്റർ സോഫിയ വൈശാഖ് 2013
റെഡ് വൈൻ ദീപ്തി സലാം ബാപ്പു പാലപ്പെട്ടി 2013
മെമ്മറീസ് വർഷ മാത്യൂസ് (കറസ്പോണ്ടന്റ്) ജീത്തു ജോസഫ് 2013
നയന കെ എൻ ശശിധരൻ 2014
കസിൻസ് ആനി വൈശാഖ് 2014
8 1/4 സെക്കന്റ് നീതു കനകരാഘവൻ 2014
മി. ഫ്രോഡ് സരസ്വതി ബി ഉണ്ണികൃഷ്ണൻ 2014
സലാം കാശ്മീർ സുജ/ലീന ജോഷി 2014
ഹായ് അയാം ടോണി ടീന ലാൽ ജൂനിയർ 2014
തൊട്ടാവാടി ജോർജ്ജ് വർഗീസ് 2015
അനാർക്കലി ഡോ ഷെറിൻ ജോർജ്ജ് സച്ചി 2015
32-ാം അദ്ധ്യായം 23-ാം വാക്യം ആൻ / ലൂസിയ അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ 2015
പാവാട സിനിമോൾ ജി മാർത്താണ്ഡൻ 2016
ഹലോ നമസ്തേ അന്ന ജയൻ കെ നായർ 2016
വള്ളീം തെറ്റി പുള്ളീം തെറ്റി ഋഷി ശിവകുമാർ 2016