എൻ എൽ ബാലകൃഷ്ണൻ

NL Balakrishnan
Date of Birth:
Saturday, 17 April, 1943
Date of Death:
Thursday, 25 December, 2014

1943 മെയ് 11നു തിരുവനന്തപുരത്ത് പൌഡിക്കോളത്ത് കെ നാരായണന്റേയും എ. ലക്ഷ്മിയുടേയും ഏകമകനായി ജനനം. ചിത്രകലയിൽ താല്പര്യമുള്ളതുകൊണ്ട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചിത്രകല പഠിക്കാൻ ചേർന്നു. ആ കാലങ്ങളിലാണ് ഫോട്ടോഗ്രാഫിയോട് ഇഷ്ടം തോന്നുന്നത്.

ഫോട്ടോഗ്രാഫിയിൽ കഴിവു തെളിയിച്ച എൻ എൽ ബാലകൃഷ്ണൻ കേരളകൌമുദി ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫറായി. അതിനു ശേഷമാണ് സിനിമയിലേക്കുള്ള വരവ്. ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി തുടക്കം കുറിച്ചു. തുടർന്ന് സംവിധായകൻ അരവിന്ദന്റെ തമ്പ്, ഉത്തരായനം, കാഞ്ചനസീത തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി.

സംവിധായകൻ രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണൻ നടനാകുന്നത്. ആ ചിത്രം റിലീസ് ആയില്ല. പിന്നീട് പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത ഓർക്കാപ്പുറത്ത് എന്ന സിനിമയിലെ മോഹൻലാലിന്റെ അമ്മാവന്റെ വേഷത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സത്യൻ അന്തിക്കാടിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലെ പക്ഷിശാസ്ത്രജ്ഞനായിരുന്നു ബാലകൃഷ്ണനെ ജനപ്രിയമാക്കിയത്.

മൂക്കില്ലാരാജ്യത്ത്, ഉത്സവ മേളം, ഡോക്ടർ പശുപതി തുടങ്ങി 2014ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വരെ എത്തിനിൽക്കുന്നു ബാലകൃഷ്ണന്റെ സിനിമാ സഞ്ചാരം.

ക്ലിക്ക്’ എന്ന പേരിൽ എൻ എൽ ബാലകൃഷ്ണന്റെ ആത്മകഥ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന എൻ എൽ ബാലകൃഷ്ണൻ 2014 ഡിസംബർ 25ന് രാത്രി മരണമടഞ്ഞു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മനസ്സിന്റെ തീർത്ഥയാത്ര അർജ്ജുനൻ ഹോട്ടലിൽ കാണുന്നയാൾ എ വി തമ്പാൻ 1981
പഞ്ചവടിപ്പാലം ബസ് യാത്രക്കാരൻ കെ ജി ജോർജ്ജ് 1984
എന്നു നാഥന്റെ നിമ്മി സാജൻ 1986
ഓർക്കാപ്പുറത്ത് അപ്പാജി കമൽ 1988
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് വിജി തമ്പി 1988
അയിത്തം വേണു നാഗവള്ളി 1988
പട്ടണപ്രവേശം പക്ഷി നിരീക്ഷകൻ ഐസക് സത്യൻ അന്തിക്കാട് 1988
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമൽ 1988
നാഗപഞ്ചമി 1989
വർണ്ണം അശോകൻ 1989
സാന്ദ്രം ബാലേട്ടൻ അശോകൻ, താഹ 1990
ഡോക്ടർ പശുപതി ഗോവിന്ദൻ നായർ ഷാജി കൈലാസ് 1990
അനന്തവൃത്താന്തം പി അനിൽ 1990
കൗതുകവാർത്തകൾ തുളസീദാസ് 1990
അപരാഹ്നം എം പി സുകുമാരൻ നായർ 1990
മാളൂട്ടി ഭരതൻ 1990
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ രാഘവൻ പിള്ള വിജി തമ്പി 1990
ചാഞ്ചാട്ടം കൊച്ചൂട്ടൻ തുളസീദാസ് 1991
അഗ്നിനിലാവ് എൻ ശങ്കരൻ നായർ 1991
മുഖചിത്രം ബാൻഡ് മാസ്റ്റർ ബാഹുലേയൻ സുരേഷ് ഉണ്ണിത്താൻ 1991

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സ്വയംവരം അടൂർ ഗോപാലകൃഷ്ണൻ 1972

നിശ്ചലഛായാഗ്രഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
സ്ഫടികം ഭദ്രൻ 1995
പവിത്രം ടി കെ രാജീവ് കുമാർ 1994
ഗാന്ധർവ്വം സംഗീത് ശിവൻ 1993
കളിപ്പാട്ടം വേണു നാഗവള്ളി 1993
ആർദ്രം സുരേഷ് ഉണ്ണിത്താൻ 1993
വാസ്തുഹാര ജി അരവിന്ദൻ 1991
ഇന്നലെ പി പത്മരാജൻ 1990
മാളൂട്ടി ഭരതൻ 1990
ഉണ്ണി ജി അരവിന്ദൻ 1989
വടക്കുനോക്കിയന്ത്രം ശ്രീനിവാസൻ 1989
അയിത്തം വേണു നാഗവള്ളി 1988
പാദമുദ്ര ആർ സുകുമാരൻ 1988
മറ്റൊരാൾ കെ ജി ജോർജ്ജ് 1988
മാറാട്ടം ജി അരവിന്ദൻ 1988
ചിലമ്പ് ഭരതൻ 1986
ഒരിടത്ത് ജി അരവിന്ദൻ 1986
പഞ്ചവടിപ്പാലം കെ ജി ജോർജ്ജ് 1984
പറന്നു പറന്നു പറന്ന് പി പത്മരാജൻ 1984
ആദാമിന്റെ വാരിയെല്ല് കെ ജി ജോർജ്ജ് 1983
മഞ്ഞ് എം ടി വാസുദേവൻ നായർ 1983